വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഗൈഡൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു....

പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂൾ ക്യാംപസിന് സമീപം പുതുതായി ആരംഭിച്ച പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം എഴുത്തുകാരൻ കെ.എം. ജാഫർ നിർവ്വഹിച്ചു. മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു.കെ.എ അൻസാരി,പി.ഇ ഇർഷാദ്,വി.എ നജീബ്, കെ.പി. ഷെഫീഖ്, താജുദ്ദീൻ,സി.ടി മഹേഷ്, ബിലാൽ നൗഷാദ്, സന ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

വൈദ്യുതി ചാർജ് വർധനക്കെതിരെ വെൽഫെയർ പാർട്ടി ധർണ നടത്തി ഈരാറ്റുപേട്ട: വൈദ്യുതി ചാർജ് വർധനക്കെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

ഈരാറ്റുപേട്ട:  വൈദ്യുതി ചാർജ് വർധനക്കെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടന്ന ധർണ പാർട്ടി പൂഞ്ഞാർ മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ ഉദ്ഘാടനം ചെയ്തു. മണിയാർ ജല വൈദ്യുത പദ്ധതിയുടെ നടത്തിപ്പ് ചുമതല കാലാവധി സ്വകാര്യ കമ്പനിക്ക് നീട്ടിക്കൊടുക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് മുഖ്യ പ്രഭാഷണം നടത്തി. കെട്ടിട നികുതിയും മറ്റു നികുതികളും കുത്തനെ കൂട്ടിയതും അവശ്യ  സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുകയും ചെയ്ത കാലത്ത് വൈദ്യുതി നിരക്ക് കൂട്ടിയത് അന്യായവും ജനദ്രോഹകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ് സ്വാഗതം പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് തല കേരളോത്സവം സമാപിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് തല കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം 2024 ഡിസംബർ 12-ാം തിയതി 3 PM ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡൻ്റ് ശ്രീ കുര്യൻ തോമസ് നെല്ലുവേലിൽ അവറുകളുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം നിർവ്വഹിച്ചു. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രജനി സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത് കുമാർ.ബി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഓമനഗോപാലൻ പൂഞ്ഞാർ തെക്കെക്കര വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീ. ശ്രീകല ആർ, ജോസഫ് ജോർജ് ' ബിന്ദു സെബാസ്റ്റ്യൻ, ജെറ്റോ ജോസ്, ജോയിൻ്റ് ബി.ഡി.ഒ സാം ഐസക്ക് എന്നിവർ കേരളോത്സവ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു.

പ്രാദേശികം

താഹിര്‍ (23) നിര്യാതനായി

ഈരാറ്റുപേട്ട : തോട്ടുമുക്ക് ഫ്രൈഡേ ക്ലബിന് സമീപം ഷാഹുലിൻ്റെ മകൻ ഇസ്മായിൽപറമ്പിൽ താഹിര്‍ (23) നിര്യാതനായി  

പ്രാദേശികം

ഈരാറ്റുപേട്ട മുനിസിപ്പൽ കേരളോത്സവം ഡിസം. 14 ന്

ഈരാറ്റുപേട്ട: കേരള സംസ്ഥാന യുവ ജന ബോർഡ്‌ തദ്ദേ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരളോത്സാവം 2024 ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല മത്സരങ്ങൾ 2024 ഡിസംബർ 14 തീയതി മുതൽ നടത്താൻ തീരുമാനിച്ചതായി മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു. കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 14 തീയതി രാവിലെ 10 മണിക്ക് മുമ്പായി keralotsavam.com എന്ന വെബ്‍സൈറ്റിൽ ഓൺലൈൻ ആയി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :8075005267, 9745564548, 8848218930.  

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും

ഈരാറ്റുപേട്ട  : അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിനാഘോഷങ്ങളുടെ ഭാഗമായി കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാർ ഹൈക്കോടതി അഡ്വക്കേറ്റ് ജിതിൻ തോമസ് ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളും മനുഷ്യാവകാശവും കേരളത്തിൽ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ആഗോള മനുഷ്യാവകാശ വ്യവസ്ഥാപനം എന്ന വിഷയത്തിൽ കോളേജിലെ  പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ  മുൻ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ ബേബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.അരുവിത്തുറ കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇക്കണോമിക്സ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര മുൻ പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോയി ജോർജ് ഉദ്ഘാടനം ചെയ്തു.അരുവിത്തുറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജൂലി ജോൺ എക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൽ,അധ്യാപകരായ ഡോൺ ജോസഫ് ,സിറില്‍ സൈമൺ, അനീറ്റ് ടോം ,മഹിത യു.പി, മെറിൻ സാറ ഇട്ടി തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ടാ ഉപതിരഞ്ഞെടുപ്പ്;എൽ.ഡി.എഫ് - യു.ഡി.ഫ്. വിചിത്രസഖ്യമെന്ന് എസ് ഡി.പി.ഐ

ഈരാറ്റുപേട്ട:ഈരാറ്റുപേട്ട നഗരസഭാ കുഴിവേലി ഡിവിഷൻ ഉപതിരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത് എൽഡിഎഫ് യു.ഡി.എഫ് വിചിത്ര സംഖ്യം മൂലമാണ് എന്ന് എസ്ഡിപിഐ ഭാരവാഹികൾ പത്രസമ്മേളത്തിൽ പറഞ്ഞു.കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ എസ്ഡിപിഐ ക്ക് ലഭിച്ചത് 114 ആയിരുന്നു എങ്കിൽ ഈ ഉപതിരെഞ്ഞെടുപ്പിൽ 258 വോട്ട് ആയി വർദ്ധിച്ചത് പാർട്ടിക്ക് ജനങ്ങളിൽ സ്വാധീനം വർദ്ധിച്ചത് മൂലമാണ്. കഴിഞ്ഞ ഇലക്ഷനിൽ 170 വോട്ട് നേടിയ എൽ ഡി എഫ് ന് ഇത്തവണ ലഭിച്ചത് 69 വോട്ട് മാത്രമാണ്. പരാജയ ഭീതി മൂലം യു.ഡി.എഫ്. എൽ.ഡി.എഫിൻ്റ് 100 ലധികം വോട്ട് വാങ്ങിച്ചാണ് വിജയിച്ചത് എന്നും. എസ്.ഡി.പി.ഐ. ജന സേവന പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകും എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാ പള്ളിൽ, മണ്ഡലം വൈസ് പ്രസിഡൻറ് ഇസ്മായിൽ കീഴേടം ,സെക്രട്ടറിയാസിർ കാരയ്ക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു    

പ്രാദേശികം

കരുണയിൽ പി.കെ. അബ്ദുസലാം അനുസ്മരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കരുണ പാലിയറ്റിവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കരുണ അഭയ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം അന്തരിച്ച പി.കെ. അബ്ദുസലാം (പി.കെ) അനുസ്മരണം സംഘടിപ്പിച്ചു.കരുണ ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് അവിനാഷ് മൂസ, പാലിയേറ്റിവ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം വാഴക്കാട്, പാലിയേറ്റീവ് ജില്ലാ പ്രസിഡന്റ് എ.എം. അലിക്കുട്ടി, പി.കെയുടെ മകൻ ഫൈസൽ, നാസർ കല്ലാർ, നജീബ് തലനാട്, നജീബ് എരുമേലി എന്നിവർ സംസാരിച്ചു.കരുണ മനേജർ കെ.പി. ബഷീർ സ്വാഗതവും സെക്രട്ടറി നാസർ ബിലാൽ നന്ദിയും പറഞ്ഞു.