പ്രാദേശികം

ലഹരി വിരുദ്ധ ഐക്യദാർഢ്യ സദസ്സും മേഖല ജനറൽ ബോഡിയും സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ (DKLM) ഈരാറ്റുപേട്ട മേഖല ജനറൽ ബോഡി യോഗവും ലഹരി വിരുദ്ധ ഐക്യദാർഢ്യ സദസ്സും മിഫ്താഹുൽ ഉലൂം അറഫാ മദ്രസയിൽ സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് മുഹമ്മദ് ഷിബിലി നദ്‌വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വി.പി. സുബൈർ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. മേഖല ജനറൽ സെക്രട്ടറി റംഷീദ് മൗലവി സ്വാഗതം ആശംസിച്ച യോഗം അറഫാ മദ്രസ ഹെഡ്മാസ്റ്റർ അർഷദ് ബദരി ഉദ്ഘാടനം ചെയ്തു.

യോഗത്തോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ ഐക്യദാർഢ്യ സദസ്സിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ മുഖ്യാതിഥിയായി പങ്കെടുത്തു. യുവതലമുറയെ ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംഘടനകളുടെയും പങ്ക് നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അൽ ഹാഫിസ് അനസ് മന്നാനി ലഹരി വിരുദ്ധ പ്രമേയം അവതരിപ്പിച്ചു.

തുടർന്ന് KMYF സംസ്ഥാന ജനറൽ സെക്രട്ടറി സിറാജ് അബ്റാരി പ്രഭാഷണം നടത്തി. യുവജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കുന്നതിലും സാമൂഹിക പ്രതിബദ്ധതയും നേതൃപാടവവും വളർത്തുന്നതിലും KMYF വഹിക്കുന്ന പങ്ക് അദ്ദേഹം വിശദീകരിച്ചു.

സംഘടനയുടെ പുതിയ ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജനറൽ കൺവീനർ വി.പി. സുബൈർ മൗലവി അവതരിപ്പിച്ചു. മീഡിയ വിങ്ങിന്റെ പ്രവർത്തന റിപ്പോർട്ട് എൻ.എച്ച്. മുഹമ്മദ് അഷ്റഫ് മൗലവി അവതരിപ്പിച്ചു. DKLM നേതൃത്വത്തിന്റെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ജനറൽ ബോഡിയിൽ ഭാവി പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകി.അറഫാ മസ്ജിദ് ഇമാം അൽ ഹാഫിള് മുഫ്തി സഈദ് അഹ്മദ് മൗലവി ആശംസകൾ നേർന്നു. റിയാസ് ഫലാഹി നന്ദി രേഖപ്പെടുത്തി.