കോട്ടയം

എബോളയെന്ന് സംശയം; സുഡാനിൽ നിന്നെത്തിയ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. സൗ​ത്ത് സു​ഡാ​നി​ൽ​നി​ന്ന് ഉ​ഗാ​ണ്ട വ​ഴി​യാ​ണ് ഇ​വ​ർ കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​ത്. ഛർ​ദി ഉ​ൾ​പ്പെ​ടെ എ​ബോ​ള രോ​ഗ​മെ​ന്ന് സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ഇ​വ​ർ​ക്കു​ണ്ട്.

ആ​ദ്യം പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഇ​വ​രെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.