തലനാട്: എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്സ് സംസ്ഥാന പരിശീലന ക്യാമ്പ് ഇന്നും നാളെയും തലനാട് സംഘടിപ്പിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ ഷാജഹാൻ അധ്യക്ഷത വഹിക്കും. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍,എഐവൈഎഫ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം എൻ അരുൺ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എംജി ശേഖരൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് , പ്രസിഡന്റ് കെ രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.
ക്യാമ്പിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പഠന ക്ലാസുകള്‍ നടത്തും. 'ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ കടമകൾ' എന്ന വിഷയത്തില്‍ റിട്ടയേഡ് തഹസിൽദാർ ബി അശോക്, പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ യുവത്വത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ഡോക്ടർ ജെയിംസ് ബാബു (പാലിയേറ്റീവ് കെയർ യൂണിറ്റ് ജനറൽ ഹോസ്പിറ്റൽ പാലാ), 'ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങും സുരക്ഷ ബോധവൽക്കരണവും' എന്ന വിഷയത്തില്‍ കേരള ഫയർ ആൻഡ് റെസ്ക്യൂ റിട്ടയേഡ് എസ്‍ടിഒ കെ ബി ശിവദാസൻ, 'മയക്കുമരുന്ന് വ്യാപനവും യുവാക്കൾക്കിടയിലുള്ള കുറ്റകൃത്യങ്ങളും' എന്ന വിഷയത്തില്‍ റിട്ടയേഡ് ഡിവൈഎസ്‍പി സി ജി സനൽകുമാർ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
'നീന്തൽ പരിശീലനവും, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും' സംബന്ധിച്ച് ടീം എമർജൻസി കേരള റാപ്പിഡ് റെസ്ക്യൂ ഫോഴ്സ് പരിശീലനം നല്‍കും. 'ചാരിറ്റബിൾ ആക്ടും, യുവജന സംഘടനകളും' എന്ന വിഷയത്തില്‍ അഡ്വ. സൂര്യ ബിനോയ്, 'ഭഗത് സിങ് യൂത്ത് ഫോഴ്സ് പ്രവർത്തന പരിപാടിയും ലക്ഷ്യങ്ങളും' എന്ന വിഷയത്തില്‍ എസ് വിനോദ് കുമാറും ക്ലാസുകള്‍ നടത്തും.സമാപന സമ്മേളനം മുൻ റവന്യൂവകുപ്പ് മന്ത്രി കെ രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ആർ രതീഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.








