കേരളം

മലപ്പുറത്ത് ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു

മലപ്പുറം: മലപ്പുറം ദേശീയ പാത 66 ൽ കോഹിനൂരിൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു.തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഷഹീദ് , ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. രാത്രി 12 മണിക്കാണ് അപകടം.

ഇന്ന് പുലർച്ചെ കനത്ത മഴയ്ക്കിടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു