വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഗൈഡൻസ് പബ്ലിക് സ്കൂൾ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച "പ്രിസ്മാറ്റിക്ക ദ ഗൈഡൻസ് എക്സ്പോ" വിവിധ പരിപാടികളോടെ സ്കൂൾ ക്യാംപസിൽ നടന്നു

ഈരാറ്റുപേട്ട :ഗൈഡൻസ് പബ്ലിക് സ്കൂൾ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച "പ്രിസ്മാറ്റിക്ക ദ ഗൈഡൻസ് എക്സ്പോ" വിവിധ പരിപാടികളോടെ സ്കൂൾ ക്യാംപസിൽ നടന്നു. കുട്ടികൾ ഒരുക്കിയ ശാസ്ത്ര പ്രദർശനം ഏറെ വിസ്മയമായി.സൗരയൂഥത്തെക്കുറിച്ചുള്ള വിസ്മയ കാഴ്ചകൾ ഒരുക്കുന്ന പ്ലാനറ്റോറിയം പ്രദർശനം, ശാസ്ത്ര ക്വിസ്സ്, വ്യത്യസ്ത മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.ഇത്രയും വിപുലമായ ഒരു ശാസ്ത്ര പ്രദർശനം ആദ്യമായിട്ടാണ് ഗൈഡൻസിൽ സംഘടിപ്പിക്കുന്നത്.     അരുവിത്തറ സെൻ്റ് ജോർജ്ജ് കോളേജ് മുൻ സയൻസ് അധ്യാപകൻ, എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, പി.എസ്.സി മെമ്പർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ച പ്രൊഫ. ലോപ്പസ് മാത്യു എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.        ശാസ്ത്രം മനുഷ്യൻ്റെ വിശ്വസ്ത സേവകനാണ്. അത് നമ്മുടെ ദൈനംദിന ജീവിതത്തെ മാറ്റിമറിച്ചു, ശാസ്ത്രം ആകാശത്ത് വ്യാപിച്ചു,സമുദ്രം അളന്നു, പ്രകൃതിയുടെ പല രഹസ്യങ്ങളും വെളിപ്പെടുത്തി. അതുകൊണ്ട് ആധുനിക ലോകത്ത് ശാസ്ത്രത്തിൻ്റെ പ്രാധാന്യം നമുക്ക് അവഗണിക്കാനാവില്ല.       ഭാവി ജീവിതത്തിനായി കുട്ടികളെ വാർത്തെടുക്കുന്ന സ്ഥലമാണ് സ്കൂൾ. കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. അതിനാൽ ശാസ്ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം. സ്‌കൂളുകളിലെ ശാസ്‌ത്ര പ്രദർശനങ്ങൾ ഇക്കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. ശാസ്‌ത്ര പ്രദർശനങ്ങൾ വിദ്യാർഥികളിൽ ശാസ്‌ത്രീയ ചൈതന്യം സൃഷ്‌ടിക്കുകയും അവരുടെ ചിന്താശേഷിയും  വർദ്ധിപ്പിക്കുകയും ചെയ്യുന്നു.കുട്ടികളെ ക്രിയാത്മകവും അന്വേഷണാത്മകവുമാക്കാൻ ഇവയ്ക്ക് കഴിയും. ഒരു കുട്ടിക്ക് സ്വന്തം കൈകൊണ്ട് ഒരു പ്രോജക്റ്റ് അല്ലെങ്കിൽ വർക്കിംഗ് മോഡൽ നിർമ്മിക്കാനുള്ള അവസരം ലഭിക്കുന്നു. ഒരു ഉപകരണത്തിൻ്റെ പ്രവർത്തനത്തിൻ്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ആകുട്ടി മനസ്സിലാക്കുന്നു... ഇത് തുടക്കമാണ്. വരുംവർഷങ്ങളിൽ കൂടുതൽ മികവോടെ ഇത് തുടരണം. ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു.  

പ്രാദേശികം

അംബേദ്കർ ചരമദിനം ആചരിച്ചു.

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാശില്പി ഡോ. ബി.ആർ അബേദ്കറുടെ ചരമദിനം ആചരിച്ചു. സ്കൂൾ കവാടത്തിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിൻ്റെ ഛായാ ചിത്രത്തിനു സമീപം വിദ്യാർത്ഥികൾ അണിനിരന്നു. അംബേദ്കറുടെ ബാല്യകാല ജീവിതാനുഭവങ്ങളും താഴ്ന്ന ജാതിയിൽ ജനിച്ചതിൻ്റെ പേരിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ചും വിദ്യാർത്ഥിനി സാദിയ സത്താർ സംസാരിച്ചു. പിന്നീട് സംസാരിച്ച മിസ് നസബീർ അംബേദ്കർ രാജ്യത്തിന് ചെയ്ത സേവനങ്ങളെ ക്കുറിച്ചും ഔദ്യോഗിക പദവികളെക്കുറിച്ചും അനുസ്മരിച്ചു. അധ്യാപകരായ  കെ. എസ്. ഷരീഫ്, സാഫ് കൺവീനർ മുഹമ്മദ് ലൈസൽ, ഫാത്തിമറഹിം, വി.വി. ദിവ്യ, ഹസീന റഹിം, ടി.എസ്. അനസ്, ബിലാൽ ജലീൽ, ഐഷമുഹമ്മദ്, റൈഹാനത്ത് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

സംഘ് പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ട് നിൽക്കരുത് ആരാധനാലയ നിയമം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വെൽഫെയർ പാർട്ടി സായാഹ്ന ധർണ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട :സംഘ് പരിവാർ പദ്ധതികൾക്ക് കോട തികൾ കൂട്ട് നിൽക്കരുത്ആരാധനാലയ നിയമം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വെൽഫെയർ പാർട്ടി സായാഹ്ന ധർണ സംഘടിപ്പിച്ചു.ജില്ല പ്രസിഡൻ്റ് കെ.കെ.എം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ തകർക്കാൻ ഭരണാധികാരികൾ തന്നെ ശ്രമിക്കുമ്പോൾ കോടതികൾ മൗനം അംവലംബിക്കരുതെന്നും രാജ്യത്തെ ജുഡിഷറികളിൽ നിന്നും എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.മണ്ഡലം പ്രസിഡൻ്റ് ഫൈസൽ കെ.എച്ച് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നടത്തി. യൂസഫ് ഹിബ വി.എം ഷഹീർ സാജിദ് കോന്നച്ചാടത്ത് എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഗൈഡൻസിൽ സയൻസ് എക്സിബിഷൻ

പൂഞ്ഞാർ .. ഗൈഡൻസ് പബ്ലിക് സ്കൂൾ സയൻസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന "പ്രിസ്മാറ്റിക്ക ദ ഗൈഡൻസ് എക്സ്പോ" നാളെ (ശനി) രാവിലെ 9 മണി മുതൽ സ്കൂളിൽ നടക്കും.വിദ്യാർഥികൾ ഒരുക്കുന്ന സയൻസ് സ്റ്റാളുകൾ,പ്ലാനറ്റോറിയം പ്രദർശനം,സയൻസ് ക്വിസ് തുടങ്ങിയ പരിപാടികൾ നടക്കും. എക്സിബിഷൻ്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് മുൻ പി.എസ്.സി മെമ്പർ പ്രൊഫ. ലോപ്പസ് മാത്യു നിർവഹിക്കും.

പ്രാദേശികം

ഭിന്നശേഷി വാരാചരണം വിളംബര ജാഥ നടത്തി

ഈരാറ്റുപേട്ട:സമഗ്ര ശിക്ഷ കേരളം ഈരാറ്റുപേട്ട ബിആർസിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി നഗരത്തിൽ വിളംബര ജാഥ നടത്തി.തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ അഡ്വ.വി.എം.മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ സുഹാന അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി.എം.അബ്ദുൽ ഖാദർ ,ആരോഗ്യ കാര്യ സ്ഥിരം അധ്യക്ഷ ഷെഫ്ന അമീൻ സിനിമാ നടൻ ഇർഫാൻ നവാസ് മിമിക്രി അവതരിപ്പിച്ചു ,കൗൺസിലന്മാരായഅനസ് പാറയിൽ, അബ്ദുൽ ലത്തീഫ് ,നൗഫിയ ഇസ്മായിൽ, എ .ഇ. ഒ ഷംല ബീവി എന്നിവർ സംസാരിച്ചു .വിവിധ മൽസരിച്ച വിജയിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. ഭിന്നശേഷി കുട്ടികളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഗ് ക്യാൻവാസിൽ എല്ലാവരും കൈയൊപ്പ് ചാർത്തി.ബിൻസ് ജോസഫ് സ്വാഗതവും ഹസീന ഫൈസൽ നന്ദിയും പറഞ്ഞു      

പ്രാദേശികം

എ ഐ വൈ എഫ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

വയനാട് ദുരന്തത്തോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, അദാനി അഴിമതി വിഷയം സംയുക്ത പാർലമെന്ററി സമിതി അന്വഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് ഈരാറ്റുപേട്ടയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

പ്രാദേശികം

നടയ്ക്കൽ കുഴിവേലി റോഡ് പുനർനിർമ്മിക്കണം

ഈരാറ്റുപേട്ട .നടയ്ക്കൽ കുഴിവേലി റോഡ് വർഷങ്ങളായി തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിൻ്റെ അടിസ്ഥാനത്തിൽ നഗരസഭ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ മുടക്കി പൂഞ്ഞാർ പഞ്ചായത്തിന് ചേർന്ന് കിടക്കുന്ന 100 മീറ്റർ കയറ്റഭാഗം ഈ വർഷം മാർച്ച് മാസത്തിൽ ടാർ ചെയതിരുന്നു. ടാറിംഗ് നടത്തി മൂന്ന് മാസം കഴിഞ്ഞ് റോഡിൻ്റെ കുറെ ഭാഗങ്ങൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായി.സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്.  റോഡിലൂടെ വെളളം ഒഴുകാതിരിക്കാനായി പൊതു ജനങ്ങളുടെ സഹായത്തോടെ ജെ സി.ബി ഉപയോഗിച്ച് ഓട ക്ലീൻ ചെയ്തിരുന്നു. എന്നിട്ടും റോഡ് തകർന്നു.ടാറിംഗ് നടത്തിയതിൻ്റെ ആപകാ ത കാരണമാണ് റോഡ് തകർന്നതെന്ന് നാട്ടുകാർ പറയുന്നു. റോഡ് തകർന്ന ഭാഗം ടാറിംഗ് നടത്തി അറ്റകുറ്റപ്പണികൾ ചെയ്ത് ഗതാഗ്രതയോഗ്യമാക്കാൻ കരാറുകാരന് നിർദ്ദേശം നൽകണ മെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

പ്രാദേശികം

ജില്ലാ കൃഷിവകുപ്പ് കോട്ടയവും കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം 2024 ൻ്റെ ഭാഗമായി കോളേജിൽ വച്ച് ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനവും കർഷക സെമിനാറും  നടന്നു.

പൂഞ്ഞാർ .ജില്ലാ കൃഷിവകുപ്പ് കോട്ടയവും കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം 2024 ൻ്റെ ഭാഗമായി കോളേജിൽ വച്ച് ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനവും കർഷക സെമിനാറും  നടന്നു.  കോട്ടയം ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മീന മാത്യു  സെമിനാർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം.വി. രാജേഷ് ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു അത്തിയാലിൽ,വാർഡ് മെമ്പർ സജി സിബി ,  ഈരാറ്റുപേട്ട ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ്  ഡയറക്ടർ   അശ്വതി വിജയൻ .എന്നിവർ  സംസാരിച്ചു..കർഷകരും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. സ്നേഹലത മാത്യു, സോയിൽ കെമിസ്റ്റ് , മണ്ണ് പരിശോധനാ കേന്ദ്രം കോഴ സെമിനാറിൽ ക്ളാസ് നയിച്ചു. അബ്രഹാം സ്കറിയ കൃഷി ഓഫീസർ പൂഞ്ഞാർ തെക്കേക്കര സ്വാഗതവും  ജെഫിൻ മാത്യു കൃതജ്ഞതയും പറഞ്ഞു.