പ്രാദേശികം

എസ്.ഡി.പി.ഐ പൂഞ്ഞാർ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: രാജ്യം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ മുഖ്യാധാര രാഷ്ട്രിയ പാർട്ടികൾക്ക് കഴിയുന്നില്ല എന്നും വിദ്വേഷ പ്രചാരകർക്ക് എതിരേ നിയമ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല.ഇടത്- വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് പറഞ്ഞു..തിരുവനന്തപുരം കോർപറേഷൻ അടക്കം കേരളത്തിലെ ചില മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും ബി ജെ പി ഭരിക്കുന്നത് ഈ കപട നിലപാടിന്റെ ഫലമാണ്.  

പൂഞ്ഞാർ നിയോജക മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭാ ഇലക്ഷനിൽ കേരളത്തിൽ പല മണ്ഡലങ്ങളിലും എസ്.ഡി. പി. ഐ നിർണ്ണായക ശക്തി ആയി മാറും. മഞ്ചേശ്വരം പോലുള്ള മണ്ഡലങ്ങളിൽ ബി ജെ പിക്കെതിരെ ഒന്നിച്ചു നിൽക്കാൻ ഇടതു വലതു മുന്നണികൾ തയ്യാറാകണമെന്നും അൻസാരി ഏനാത്ത്പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളീൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ് 'മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ സി.പി. അജ്മൽ സി.എച്ച് ഹസീബ് , നസീമ ഷാനവാസ്, മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ കീഴേടം , യാസിർ കാരയ്കാട്,സഫിർ കുരുവനാൽ എന്നിവർ സംസാരിച്ചു.