വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അബ്ദുനാസർ മഅ്ദനിയുടെ രണ്ടാം തടവറ വാസത്തിന് പന്ത്രണ്ട് വർഷം; ഈരാറ്റുപേട്ടയിൽ പി ഡി പി പ്രതിഷേധ സംഗമം നടത്തി

ഈരാറ്റുപേട്ട: അബ്ദുനാസർ മഅ്ദനിയുടെ രണ്ടാം തടവറ വാസത്തിന്റെ പന്ത്രണ്ടാം വർഷമായ ഇന്നലെ പി ഡി പി പ്രതിഷേധ സംഗമം നടത്തി. അബ്ദുനാസർ മഅ്ദനി നേരിടുന്ന തുല്യതയില്ലാത്ത നീതി നിഷേധം മതേത്വരത്ത്വ സമുഹത്തിന് നാണകേടായി മാറിയെന്നും മഅദനി വിശയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ കേരള ഗവൺമെന്റ് തയ്യറാവണമെന്നും പി ഡി പി സംസ്ഥാന സെക്രട്ടറി അൻവർതാമരകുളം ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ആവശ്യപ്പെട്ടു. ചടങ്ങിൽ സക്കീർ കളത്തിൽ അധ്യക്ഷത വഹിച്ചു.  പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെബർ നിഷാദ് നടയക്കൽ ഒ.എ സക്കരിയ, അൻസർഷാ കുമ്മനം, സഫറുള്ള ഖാൻ, അനുപ് വാരപ്പള്ളി, മുജീബ് മടത്തിൽ, കെ.കെ.റിയാസ്, ഫരിദ് പുതുപ്പറമ്പിൽ റിലീസ് മുഹമ്മദ്, തുടങ്ങിയവർ ടൗണിൽ നടന്ന പ്രകടനത്തിനും സമ്മേളനത്തിനും നേതൃത്വം നൽകി. യോഗത്തിൽ നൗഫൽ കീഴേടം സ്വഗതം ആശംസിച്ചു. കാസിം കുട്ടി സാഹിബ് നന്ദി പറഞ്ഞു.

പ്രാദേശികം

'ഹരിതമിത്രം സ്മാർട്ട് കാബേജ് ആപ്പ്'; ഈരാറ്റുപേട്ട നഗരസഭയിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട: നഗരസഭയിൽ ഹരിതമിത്രം സ്മാർട്ട് കാബേജ് ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർവ്വേയും ക്യു ആർ കോഡ് പഠിപ്പിക്കുന്ന പ്രവർത്തനങ്ങളും ടൗൺ  20-ാം വാർഡിൽ ആരംഭിച്ചിരിക്കുകയാണ്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വീടുകളും കടകളും സന്ദർശിക്കുമ്പോൾ റേഷൻ കാർഡ്, വീട്ടുനമ്പർ , ഫോൺ നമ്പർ, മുതലായ ആവശ്യ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

പ്രാദേശികം

കർഷക ദിനാചരണത്തോടനുബന്ധിച്ച് കാർഷിക ക്ലബിന് തുടക്കം കുറിച്ച് പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ

ഈരാറ്റുപേട്ട: പെരിങ്ങുളം സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ കർഷക ദിനാചരണത്തോടനുബന്ധിച്ച് കാർഷിക ക്ലബിന് തുടക്കം കുറിച്ചു. സമൃദ്ധി 2022 എന്ന പേരിൽ നടന്ന കർഷക ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു പാറത്തൊട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായ വരിക്കാനിക്കൽ വി.എഫ് ഫിലിപ്പ്, വെട്ടുകല്ലേൽ മാത്തുക്കുട്ടി എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.യു വർക്കി ഹെഡ്മാസ്റ്റർ സോണി തോമസ്, പിടിഎ പ്രസിഡണ്ട് സജി തോമസ് അധ്യാപകരായ ആൻ്റണി ജോസഫ്, ജോസുകുട്ടി ജേക്കബ്, ജിജി ബിബിൻ, സിസ്റ്റർ ജൂലി ജോസഫ്, ഷീലമ്മ മാത്യു ,റീനാ ഫ്രാൻസിസ്, ജിനു ജോസ്, സുമിമോൾ ജോസ്, അഞ്ജു സെബാസ്റ്റ്യൻ, നീതു മാത്യുസ്, റെജി ഫ്രാൻസിസ്, ജോസിയാ ജോർജ് തുടങ്ങിയവർ നേത്രത്വം നൽകി.  കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷിക്കും തുടക്കമായി.കാർഷിക വിള പ്രദർശനം, കാർഷിക ക്വിസ് പ്രഛന്നവേഷം, തൊപ്പി പളനിർമ്മാണം തുടങ്ങിയ മൽസരങ്ങളും നടന്നു.

പ്രാദേശികം

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി; നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കൃഷിയിൽ വിളവെടുപ്പ് നടത്തി. നഗരസഭ ആറാം ഡിവിഷൻ മാതാക്കലിൽ പുത്തൻ വീട്ടിൽ മുഹമ്മദ് ഖാന്റെ സ്ഥലത്ത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ കൃഷിയിൽ നിന്നും വിളവെടുപ്പ് നടത്തി. കൗൺസിലർ എസ് കെ നൗഫലിന്റെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്.  കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്ന പദ്ധതിയിൽ നിന്നും രണ്ടാം തവണയാണ് വിളവെടുപ്പ് നടത്തുന്നത്. നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുമാണ് കൃഷിക്കുള്ള തുക അനുവദിച്ചത്. ആദ്യ തവണ പച്ചക്കറി വിഭവങ്ങളായ വെണ്ട, വഴുതന, മത്തൻ, മുളക് , ചീര എന്നിവയാണ് കൃഷി നടത്തി വാർഡിലെ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തത് എങ്കിൽ  ഇത്തവണ ഏത്തക്കുലയും കപ്പയുമാണ് വിളവെടുപ്പിന് പാകമായി നിൽക്കുന്നത്. ഒരേക്കർ സ്ഥലത്ത് 600ചുവട് കപ്പയും 150 ഏത്ത വാഴയുമാണ് വിളഞ്ഞത്. ആദ്യഘട്ടത്തിൽ കപ്പയാണ് വിളവെടുപ്പ് നടത്തുന്നത്. മുന്തിയ ഇനം കപ്പയാണ് കൃഷി നടത്തിയത്. ഓരോ ചുവട് കപ്പക്കും ശരാശരി പത്തിനും ഇരുപതിനും ഇടയിൽ തൂക്കമുണ്ട് മൊത്തം 6000 കിലോ കപ്പയാണ് പ്രതീക്ഷിക്കുന്നത്. പറിച്ചെടുക്കുന്ന കപ്പ മിതമായ നിരക്കിൽ വാർഡിലെ ജനങ്ങൾക്ക് തന്നെ വിൽക്കാനാണ് തീരുമാനം. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വാർഡിലെ തന്നെ നിർധനരായ രോഗികൾക്ക് നൽകും. ചിങ്ങം ഒന്ന് കാർഷക ദിനത്തിൽ നഗരസഭാ സെക്രട്ടറി സുമയ്യ ബീവിയും , കൃഷി ഓഫീസർ രമ്യയും, അയ്യങ്കാളി ഓവർസിയർ അലീഷയും ചേർന്ന് ആദ്യ ചുവട് കപ്പ പറിച്ചെടുത്ത് വിളവെടുപ്പ് ഉദ്ഘാടനം നടത്തി. അയ്യങ്കാളി പദ്ധതികൾ പലതും പേപ്പറുകളിൽ ഒതുങ്ങുമ്പോൾ ആറാം വാർഡ് കൗൺസിലർ നഗരസഭക്ക് തന്നെ മാതൃകയാണന്ന് കൃഷി ഓഫീസർ പറഞ്ഞു. കർഷകൻ സൈതലവിയെ കൃഷി ഓഫീസർ പൊന്നാട അണിയിച്ച് ആദരിച്ചു. കോഡിനേറ്റർ ഷെഹീർ വെള്ളൂപ്പറമ്പിൽ , അൻസാർ മസ്ജിദ് ഇമാം അനസുൽ ഖാസിമി, വെൽഫെയർ പാർട്ടി മുൻസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത്, സെക്രട്ടറി യൂസഫ് ഹിബ, വൈസ് പ്രസിഡന്റ് ഫിർദൗസ് റെഷീദ്, മുസ്ലിം ലീഗ് നേതാവ് മാഹിൻ കടുവാമുഴി , സ്ഥലം ഉടമ മുഹമ്മദ് ഖാൻ, സിയാദുൽ ഹഖ്, എൻ എം ഷെരീഫ് ,ഹക്കീം പുത്തൻ പറമ്പിൽ  എന്നിവർ പങ്കെടുത്തു.

പ്രാദേശികം

പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ വിദ്യാർഥി അഗസ്റ്റിൻ ജൂബിനെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുത്തു

പൂഞ്ഞാർ : പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ.പി.സ്കൂൾ വിദ്യാർഥി അഗസ്റ്റിൻ ജൂബിനെ മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുത്തു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിന്റേയും, കൃഷിഭവന്റേയും, കാർഷിക വികസന സമിതിയുടേയും സംയുക്ത യോഗത്തിലാണ് കുട്ടി കർഷകനെ തിരഞ്ഞെടുത്തത്.  സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ പ്രധാന അധ്യാപിക ഷൈനി മാത്യു പുരസ്കാരം നൽകി. സ്കൂൾ ലീഡർ അമൃത എം.വി. പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ലിബിന ജോസഫ് , ജോബിൻ ജോസഫ് എന്നിവർ കർഷകദിനപരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കർഷകദിനം ആചരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കർഷകദിനം ആചരിച്ചു. എൻ.എസ് എസ് , സാഫ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെയാണ് കർഷകദിനം ആചരിച്ചത്. പ്രദേശത്തെ മികച്ച കർഷകരെയും , സ്കൂളിലെ ബാലകർഷകയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അമാന അഷ്റഫിനെയും ഈ അവസരത്തിൽ ആദരിച്ചു. അവരുടെ കൃഷി അനുഭവങ്ങളെക്കുറിച്ച് കുട്ടികൾ ചോദിച്ചറിഞ്ഞു. നാടൻ കൃഷിപ്പാട്ടുകൾ ആലപിച്ചു. പരിസ്ഥിതി സൗഹ്യദ അലങ്കാരങ്ങൾ പരിപാടിക്ക് മിഴിവേകി. പ്രിൻസിപ്പാൽ ഫൗസിയ ബീവി, ഹെഡ്മിസ്ട്രസ് ലീന എം.പി, അമ്പിളി ബി നായർ , എം.എഫ് അബ്ദുൽ ഖാദർ, താഹിറ പി.പി, പ്രിജു പി. ആർ, മുഹമ്മദ് ലൈസൽ, ഫാത്തിമ, റീജ ദാവൂദ് എന്നിവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിന് തുടക്കം കുറിക്കുന്നു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ സൗകര്യങ്ങൾ  വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഐസൊലേഷൻ വാർഡിന് തുടക്കം കുറിക്കുന്നു. കോവിഡ ചികിത്സക്ക്​ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഐസൊലേഷൻ വാർഡിന്‍റെ നിർമാണോദ്​ഘാടനം വെള്ളിയാഴ്ച  ഉച്ചക്ക്​ 2.30ന് അഡ്വ. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.   ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ  സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ  കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ചാണ്​ നിർമാണം.  ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹ്ല ഫിർദൗസ്, വിവിധ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സുനിത ഇസ്മയിൽ, അൻസർ പുള്ളോലിൽ,  റിയാസ് പ്ലാമൂട്ടിൽ, റിസ്വാന സവാദ്,  വാർഡ് കൗൺസിലർ ലീന ജെയിംസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ,മെഡിക്കൽ ഓഫീസർ  ഡോ.രശ്മി പി. ശശി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ. എം. എ ഖാദർ ,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ കെ.എ മുഹമ്മദ് ഹാഷിം,  അനസ്  നാസർ, പി ആർ ഫൈസൽ, ജെയിംസ് വലിയവീട്ടിൽ, ഹസീബ് വെളിയത്ത്, ഹസീബ് ചായിപറമ്പിൽ,  തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിക്കും.

പ്രാദേശികം

വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

ഈരാറ്റുപേട്ട: വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗര സഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽഖാദർ പതാക ഉയർത്തി. റാലിയും പൊതു സമ്മേളനവും നടത്തി. പ്രസിഡൻ്റ് അനസ് കൊച്ചെപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇല്യാസ്, എം. കെ.തോമസ് കുട്ടി,വി. എം.അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ, ജിയാ സ് സിസിഎം,പ്രിൻസിപ്പൽ ഷൈജു,അഷറഫ് തൈ തോട്ടം,ഫൈസി തുങ്കമ്പറമ്പിൽ, അജീബ് വെളുതേരുവീട്ടിൽ, ദിലീപ് തുണ്ടിയിൽ,സക്കീർ തൂങ്കൻപറമ്പിൽ, ഷറഫുദ്ദീൻ കുളത്തിൽ, നിജാസ് കിണറ്റിൻ മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.