വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

അരുവിത്തുറ വോളിക്ക് നാളെ തുടക്കം

ഈരാറ്റുപേട്ട:ഒരു ഇടവേളക്കു ശേഷം അരുവിത്തുറ വോളിയുടെ കേളികൊട്ടുയരുകയായി അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നവബർ 7 ന് മൽസരം ആരംഭിക്കും.ടൂർണമെന്റിന്റെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റ്യൻ നിർവഹിക്കും. ടൂർണമെന്റ് നടത്തിപ്പിനായുള്ള സ്വാഗത സംഘം  രൂപകരിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ  ഫാ ജോർജ് പുല്ലുകാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ എന്നിവർ രക്ഷാധികാരിയായി രൂപികരിച്ച സ്വാഗത സംഘത്തിൽ കോളേജ് കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി,ടൂർണമെന്റ് ജനറൽ കൺവീനർ ഡോ ബേബി സെബാസ്റ്റ്യൻ, കായിക വിഭാഗം അദ്ധ്യാപകൻ ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ആറ് കമ്മറ്റികളിലായി 50 അംഗങ്ങളുണ്ട് കേരളത്തിലെ പ്രമുഖ  കോളേജ് ടീമുകളായ സെന്റ് തോമസ് കോളേജ്‌ കോലഞ്ചേരി, ബിപിസി കോളേജ് പിറവം, സി എം എസ്സ് കോളേജ് കോട്ടയം, സെന്റ് പീറ്റേഴ്സ്സ് കോളേജ് കോലഞ്ചേരി, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാ പുരം, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട,എസ്.എച്ച് കോളേജ് തേവര, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ എന്നി ടീമുകൾ പുരഷ വിഭാഗം  ടൂർണമെന്റലും സെന്റ് പീറ്റേഴ്സ് കോളേജ് പത്തനാപുരം,  അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി സെന്റ് സേവ്യേഴ്സ്സ് കോളേജ് ആലുവാ അൽഫോൻസാ കോളേജ് പാല എന്നീ ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും. ടൂർണമെന്റിലെ വിജയികൾക്ക് മാണി സി. കാപ്പൻ എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്യും.

പ്രാദേശികം

ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അരുവിത്തുറ കോളേജിൽ മനുഷ്യ ചങ്ങലയും ലഹരിയെ അഗ്നിക്കിരയാക്കലും

 ഈരാറ്റുപേട്ട :കേരള പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദ്ധേശ പ്രകാരം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ  സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപയ്ൻ ശ്രദ്ധേയമായി. ആയിരകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന മനുഷ്യ ചങ്ങലയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫും മൂന്നാം വർഷ ബിരുദ രാഷ്ട്രമീംമാസ   വിദ്യാർത്ഥി അൽബിൻ സിബിയും വിദ്യാർത്ഥികൾക്ക്   ലഹരി വിരുദ്ധ സന്ദേശം നൽകി തുടർന്ന് വിദ്യാർത്ഥികൾ കൈകൾ കോർത്തുപിടിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു പരിപാടിയുടെ ഭാഗമായി വിദാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ് അവതരിപ്പിച്ചു ഒടുവിൽ പ്രതീകാത്മകമായി ലഹരിയെ അഗ്നിക്കിരയാക്കിയാണ് വിദ്യാർത്ഥികൾ ലഹരിക്കെതിരായ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചത് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിന് കോളേജ് ബർസാർ റവ: ഫാ ജോർജ് പുല്ലുകാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ അദ്ധ്യാപകരായ ഡോ ഡെന്നി തോമസ്സ് ജോസിയാ ജോൺ ഡോ നീനു മോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭാ ബഡ്സ് സുകുൾ 47 പോയൻ്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഈരാറ്റുപേട്ട : കുടുംബശ്രി ജില്ലാ മിഷൻ ജില്ലയിലെ ബഡ്സ് സ്കൂളുകള്‍ക്കായി  കോട്ടയത്ത് സംഘടിപ്പിച്ച ബഡ്സ് സ്കൂൾ 'ജില്ലാ ഫെസ്റ്റില്‍   ഈരാറ്റുപേട്ട നഗരസഭാ ബഡ്സ് സുകുൾ 47 പോയൻ്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാര്‍ത്ഥികളും അധ്യാപകരും ചേർന്ന് എവറോളിങ്ങ് ട്രാഫി ഏറ്റുവാങ്ങുന്നു

പ്രാദേശികം

ജനമൈത്രി പൊലീസിന്റെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ഈരാറ്റുപേട്ട

സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന സാമൂഹിക തിന്മക്കെതിരെ യോദ്ധാവ്  കർമ്മ പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ  ലഹരി വിരുദ്ധ റാലി നടത്തി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി സബ്ബ് ഇൻസ്പെക്ടർ  വിഷ്ണു വി.വി. ഫ്ലാഗ് ഓഫ് ചെയ്തു. റാലി ചേന്നാട് കവല ചുറ്റി ടൗണിൽ സമാപിച്ചു. റാലിയിൽ ഈരാറ്റുപേട്ട എം ജി എച്ച് എസ്, പൂഞ്ഞാർ സെന്റ് ആന്റണീസ് , പനച്ചിപ്പാറ എസ് എം വി എച്ച് എസ് എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ അരുവിത്തു സെന്റ് ജോർജ്ജ് കേളേജിലെ എൻ സി സി കേഡറ്റുകൾ, എസ് എം വി സ്കൂളിലെ ഫുഡ്ബോൾ താരങ്ങൾ, മറ്റ് കായികതാരങ്ങൾ, ഈരാറ്റുപേട്ട വാകേഴ്സ് ക്ലബ്ബിന്റെ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥർ മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രോഗാമിന്റെ ഭാഗമായി എം ജി എച്ച് എസിലെ കുട്ടികൾലഹരിക്കെതിരെ മൈമും, ഫ്ലാഷ് മോബും  അവതരിപ്പിച്ചു.  തുടർന്ന് നടന്ന സാംസ്കാരിക സദസ്സ് മുൻസിപ്പൽ ചെയർ പേഴ്സൻ  സുഹറ അബ്ദുൾ ഖാദർ   ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല എക്സ്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  ശിവപ്രസാദ് മുഖപ്രഭാഷണം നടത്തി സെന്റ് ഡോമിനിക്ക് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: ആൻസി ജോസഫ് , വാക്കേഴ്സ് ക്ലബ്ബ് രക്ഷാധികാരി അബ്ദുള്ള ഖാൻഅലി സബ് ഇൻസ്പെക്ടർ  വി .വി വിഷ്ണു ജനസമിതി അംഗം ബഷീർ മേത്തൻ എന്നിവർ സംസാരിച്ചു.   

പ്രാദേശികം

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി യുടെ രക്തസാക്ഷി ദിനാചരണം

ഈരാറ്റുപേട്ട : മണ്ഡലം കോൺസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി യുടെ രക്തസാക്ഷി ദിനാചരണം മണ്ഡലം പ്രസിഡന്റ് അനസ് നാസറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് Ad മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു DCC മെംബർ PH .നൗഷാദ് ലത്തീഫ് വെള്ളു പറമ്പിൽ നേതാക്കളായ എസ് എം  കബീർ സക്കീർ  റാഷിദ്  സക്കീർ  നിയാസ്  സുനീർ  ഷിഹാബ്   നൗഷാദ് അൻസർ   അബ്ബാസ്   ഹനീഫ  അസാരി  എന്നിവർ അനുസ്മരണം നടത്തി

പ്രാദേശികം

മർക്കസുൽ ഹിദായ ശിലാസ്ഥാപനം നടത്തി.

ഈരാറ്റുപേട്ട .നൈനാർ മസ്ജിദ് മഹല്ല് നിർമ്മിക്കുന്ന മർകസുൽ ഹിദായ ഇസ്ലാമിക് സെൻറർ ശിലാസ്ഥാപനം മുസ്ലിം ലീഗ് സംസ്ഥാ പ്രസിഡൻ്റ്പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.മഹല്ല് പ്രസിഡൻറ് പി.ഇ മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു. ഹിദായത്ത് സിബിയാൻ മദ്രസാ ,മിനി ആഡിറ്റോറിയം, മദ്രസാ അദ്ധ്യാപക ഭവൻ, പ്രാർത്ഥനാ ഹാൾ, വ്യാപാര മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ക്രമീകരിക്കും. ഈരാറ്റുപേട്ട -തൊടുപുഴ സംസ്ഥാന പാതയിൽ തോട്ടുമുക്ക് കോസ് വേ ജംഗ്ഷനിലാണ് സ്ഥാപനം നിർമ്മിക്കുന്നത്.സെക്രട്ടറി അബ്ദുൽ വഹാബ്, വി.പി.മജീദ്, കെ.എ. മാഹിൻ, താജുദ്ദീൻ, വി.റ്റി.ഹബീബ് സംസാരിച്ചു.  

പ്രാദേശികം

മുസ് ലിം ലീഗ് സ്നേഹ സദസ്സ് പണ്ഡിതന്മാരുടെയും നേതാക്കളുടെയും പങ്കാ ളിത്വം കൊണ്ട് ശ്രദ്ധേയമായി

ഈരാറ്റുപേട്ട: ഫാസിസത്തിനെതിരെ മതേതര ജനാധിപത്യം ആണ് പ്രതിരോധം എന്ന മുസ് ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശത്തെ നെഞ്ചേറ്റി പണ്ഡിതന്മാരുടെയും നേതാക്കളുടെ  സംഗമം സ്‌നേഹ സദസ്സ് ശ്രദ്ധേയമായിസംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട തെക്കേക്കര ക്യാപ്പിറ്റല്‍ സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പണ്ഡിതന്മാരുടെയും നേതാക്കളുടെയുംസംഗമം സ്‌നേഹ സദസ്സ് കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് വിവേകത്തിന്റെ വഴിയെ ചേര്‍ന്നു നടക്കാനുള്ള ആഹ്വാനമായി. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും പാതയില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ലീഗിന് പിന്തുണയേകി സ്‌നേഹ സദസ്സ്. \ദക്ഷിണ കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ പങ്കെടുത്ത സ്‌നേഹ സദസില്‍ സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമുദായത്തിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വിവിധ സമുദായ സംഘടനകളുടെ ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും സമൂഹത്തില്‍ സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍  പണ്ഡിതന്മാർ പള്ളികൾ ഗുണകരമായി ഉപയോഗിക്കണം. പണ്ഡിതന്മാര്‍ മതേതരത്വത്തിന്റെ കാവലകളായിമാറണമെന്ന് സാദിഖലി തങ്ങള്‍ ഉണര്‍ത്തി. 'സൗഹാര്‍ദ്ദതയും സഹിഷ്ണതയുമാണ് രാജ്യത്തെ സമാധാനത്തിലേക്ക് നയിക്കുന്നത്. ഒരിക്കലും അതിന് ഭംഗം വരാന്‍ പിടില്ല.ഓരോ മതങ്ങള്‍ക്കിടയിലുംസമുദായികസംഘടനകള്‍ക്കിടയിലും സൗഹാര്‍ദ്ദവും ഐക്യവും ഊട്ടിയുറപ്പിക്കണം.മുസ്‌ലിം 'ലീഗിന്റെ എക്കാലത്തേയും ദൗത്യം അതാണ്.സാമ്രാജിത്വ താല്‍പര്യമാണ് ഇസ്‌ലാമോഫോബിയോ പടര്‍ത്തുന്നത്. ഇസ്‌ലാം 'ആരേയും പീഡിപ്പിക്കുന്ന പ്രസ്ഥാനമല്ല.മനുഷ്യത്വത്തിനാണ് പ്രധാന്യമെന്ന് വിമര്‍ശകര്‍ തിരിച്ചറിയേണ്ടതുണ്ട്.പണ്ഡിത'ന്മാര്‍ക്ക് ഇവിടെ വലിയ ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കാനുള്ളത്.സമുദായത്തെ കൈവിട്ടുപോകാന്‍ പാടില്ല.ഇസ് ലാമിന്റെ യഥാര്‍ത്ഥ 'മാര്‍ഗം സമൂഹത്തില്‍ സമര്‍പ്പിക്കണം.തീവ്രവാദ വര്‍ഗീയവാദ പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ ദേഷമാണ് സൃഷ്ടിക്കുന്നത്. ജനാധിപത്യ രീതിയില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് നേടിയെടുക്കാന്‍ കഴിയും.ബഹുസ്വരസമൂഹത്തില്‍ മറ്റുള്ളവരെ വെറുപ്പിക്കുന്ന രാഷ്ട്രീയം വേണ്ടെന്നും സ്തസാദിഖലി തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്‌നേഹ സദസില്‍ ആമുഖ പ്രഭാഷണം നടത്തി.മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി എം എ സലാം സ്വാഗതം പറഞ്ഞു. ഇമാം എകോപന സമിതി ചെയര്‍മാന്‍ കെ.എ.മുഹമ്മദ് 'നദീര്‍ മൗലവി, സി.എം.മൂസാ മൗലവി ( ദക്ഷി കേരള ജംഇയ്യത്തുല്‍ ഉലമാ ) ,കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍ (സമസ്ത കേരള ജം യ്യത്തുൽ ഉലമ ) കരീം സഖാഫി (സ മസ്ത എ.പി.), സലാഹുദ്ദീന്‍ മദനി (കെ.എന്‍.എം), ഫൈസല്‍ മൗലവി (ജമാഅത്തെ ഇസ്‌ലാമി), വി .മുഹമ്മദ് സുല്ലമി (കെ.എന്‍.എം മര്‍ക്കസുദ്ദഅവ ), ഷമീര്‍ മദീനി (വിസ്ഡം), പി.ഇ.മുഹമ്മദ് സക്കീര്‍ (പ്രസിഡന്റ് നൈനാര്‍ മസ്ജിദ് ), ബാസിത് (എം.ഇ.എസ്), ഉനൈസ് മൗലവി (ചെയര്‍മാന്‍ ഫൗസിയ ട്രസ്റ്റ് ), അബു ഷമ്മാസ് മൗലവി (ഇമാം താഴത്തങ്ങാടി ജുംഅ മസ്ജിദ് ), നൗഫല്‍ ബാഖവി (ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ), മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ ഹാജി പി എച്ച് അബ്ദുള്‍സലാം,കെ .ഇ.അബ്ദുറഹ്മാന്‍,ബിമാപ്പള്ളി റഷീദ്,ടി.എം.സലിം,ജില്ലാഭാരവാഹികളായ അസീസ് ബഡായില്‍, റഫീഖ് മണിമല,ഹാജി കെ എ മുഹമ്മദ് അഷ്‌റഫ്,ടി.എം ഹമീദ്,കെ.എം അബ്ദുള്‍മജീദ്,ഹംസ,അഡ്വ.സുല്‍ഫിക്കര്‍ സലാം,കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷാ,അഡ്വ പീര്‍ മുഹമ്മദ് ഖാന്‍ ,നഗരസഭാചെയര്‍പേഴ്‌സണ്‍ സുഹുറ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്‌ലിം ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.എ.മുഹമ്മദ് ഹാഷിം നന്ദി പറഞ്ഞു.  

പ്രാദേശികം

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സർക്കാരിന്റെ വിമുക്‌തി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തി. സിവിൽ എക്സൈസ് ഓഫീസർ കെ.എ നവാസ് ക്ലാസ്സിന് നേതൃത്വം നൽകി. നമ്മുടെ നാടിനെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ്മിസ്ട്രസ് ലീന . എം പി അദ്ധ്യക്ഷത വഹിച്ചു. അൻസാർ അലി സ്വാഗതവും ഐ ഷാ മുഹമ്മദ് നന്ദിയും പറഞ്ഞു. പി.ജി ജയൻ , റഫിൻ ഷാ എന്നിവർ പങ്കെടുത്തു.