വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട ഗവൺമെന്റ് ഹോസ്പിറ്റലിന് എക്സ്-റേ മെഷീൻ ലഭിച്ചു. പ്രവർത്തനം അടുത്ത മാസം അവസാനം ആരംഭിക്കും.

ഈരാറ്റുപേട്ട . ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിലേക്ക് 60 ലക്ഷം രൂപയുടെ എക്സ് റേ മെഷീൻ ലഭ്യമായി. സേവന മേഖലയിൽ പ്രവർത്തിക്കുന്ന ജീവ കാരുണ്യ സംഘടനയായ ഡോക്ടേർഴ്സ് ഫോർ യു എന്ന സംഘടനയാണ് സൗജന്യമായാണ് മെഷീൻ നൽകിയിരിക്കുന്നത്. സർക്കാർ ഫണ്ടിന് പുറമേ ആശുപത്രിക്ക് കൂടുതൽ ഫണ്ട് ലഭ്യമാക്കണം എന്ന അന്വേഷണത്തിൽ നിന്നാണ് ഡോക്ടേർഴ്സ് ഫോർ യു  എന്ന സംഘടനയുമായി ബന്ധപ്പെടാൻ സാധിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ വാർത്താ സമ്മേളത്തിൽ പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.  തുടർന്നും ആവശ്യമായ ഉപകരണങ്ങളും സേവനങ്ങളും നൽകാമെന്ന് ഡോക്ടേഴ്സ് ഫോർ യു ഭാരവാഹികൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും  ചെയർപേഴ്സൺ പറഞ്ഞു. ഡോക്ടേഴ്സ് ഫോർ യു സ്റ്റേറ്റ് കോർഡിനേറ്റർ അബ്ദുള്ള ആസാദ്‌, കോർഡിനേറ്റർ സിറാജ് ഇബ്രാഹിം എന്നിവർ ചേർന്നാണ് എക്സ്റേ യൂണിറ്റ് സാധന, സാമഗ്രികൾ നഗരസഭക്ക് കൈമാറിയത്. അതേസമയം ഹോസ്പിറ്റലിൽ നിലവിൽ എക്സറേ യൂണിറ്റ് പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എക്സ്-റേ മെഷീൻ ഘടിപ്പിക്കുന്നതിനുള്ള റൂമിനായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 

പ്രാദേശികം

അരുവിത്തുറ വോളി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജും ചാംപ്യൻമാർ .

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ സംഘടിപ്പിച്ച അരുവിത്തുറ വോളിയുടെ പുരുഷ വിഭാഗം ഫൈനലിൽ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾ  പരാജയപ്പെടുത്തി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ടൂർണമെന്റിലെ ചാംപ്യൻമാരായി വനിത വിഭാഗം ഫൈനലിൽ പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ചാബ്യൻ മാരായി പുരുഷ വിഭാഗം മൽത്സരത്തിലെ വിജയികൾക്ക് ഫാ തോമസ്സ്  മണക്കാട് മെമ്മോറിയൽ എവറോളിങ്‌ട്രോഫി പാലാ ഡി വൈ എസ്സ്.പി  എ.ജെ തോമസ് സമ്മാനിച്ചു. ചടങ്ങിൽ കോളേജ് മാനേജർ വെരി റവ ഡോ അഗസ്‌റ്റ്യൻ പാലക്കാപറമ്പിൽ പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ജോർജ്ജ് പുല്ലുകാലായിൽ മുൻ പ്രിൻസിപ്പാൾ ഡോ റെജി വർഗ്ഗീസ്സ് മേക്കാടൻ മുൻ കായിക വിഭാഗം മേധാവിമാരായ ഡോ സണ്ണി . വി സക്കറിയാ മേരി ക്കുട്ടി മാത്യു കോളേജ് കായിക വിഭാഗം മേധാവി വിയാനി ചാർളി തുടങ്ങിയവർ സംസാരിച്ചു. രാവിലെ നടന്ന വനിതാ വിഭാഗം മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ വിജയി കൾക്ക് ഫാ.തോമസ് അരയത്തിനാൽ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫി സമ്മാനിച്ചു.  ചടങ്ങിൽ കായിക രംഗത്ത് സുത്യർഹ സംഭാവനകൾ നൽകിയ പാലാ അൽഫോൻസാ കോളേജിലെ കായിക വിഭാഗം മേധാവി തങ്കച്ചൻ  മാത്യു കേരള സ്റ്റേറ്റ് സ്പോർട്സ്സ് കൗൺസിൽ കോച്ചുമാരായ മനോജ് എസ്സ്, അനിൽ കുമാർ എന്നിവരെ ആദരിച്ചു.    

പ്രാദേശികം

ലഹരിബോധവൽക്കരണം: നൂതന പരിപാടിയുമായി എം ഇഎസ്കോളജ് .

ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ ഈരാറ്റുപേട്ട എം ഇഎസ് കോഉജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സിഗ്നേച്ചർ വാൾ ( signature wall ) ശ്രദ്ധേയമായി. ലഹരി ഉപേക്ഷിക്കൂ ജീവിതം സന്തോഷകരമാക്കൂഎന്ന പ്രമേയം നിർത്തി യാണ് ഈ പരിപാടിസംഘടിപ്പിച്ചത് . ഇതിനായി ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ തുണിയിൽ തയാറാക്കിയ പ്രതീകാത്മക ഭിത്തിയിൽ പൗരപ്രമുഖരും , നാട്ടുകാരും, യാത്രക്കാരും ,വിദ്യാർത്ഥികളുമായ നിരവധിപേർ തങ്ങളുടെ കൈയ്യൊപ്പ് ഇട്ടു. ജനശ്രദ്ധയാകർഷിവ്വ വ്യത്യസ്ഥമായ ഈ ലഹരി വിരുദ്ധബോധവൽക്കരണപരിപാടി ഈരാറ്റുപേട്ട സി.ഐ ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു . കോളജ് ചെയർമാൻ കെ.ഇ പരീത് , പ്രിൻസിപ്പൽ പ്രഫ. എ എം റഷീദ് , അധ്യാപകരായ ഹലീൽ മുഹമ്മദ് , ഹൈമകബീർ എന്നിവർ സംസാരിച്ചു .കോളജിലെ ആൻറി നർക്കോട്ടിക് ക്ലബും , എൻ.എസ്എസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് .  

പ്രാദേശികം

കാരക്കാട് ഗ്രാമം കൈകോർക്കുകയാണ്​ ​ കുഞ്ഞുമക്കൾക്ക്​ വീടിനായി

ഈരാറ്റുപേട്ട:തീർത്തും അനാഥരായ രണ്ട് കുട്ടികൾക്ക് തലചായ്ക്കാൻ കാരുണ്യ ഭവനത്തിനായി കൈ നീട്ടുകയാണ് കാരക്കാട് ഗ്രാമം. തൊഴിൽ ആവശ്യത്തിനായി കഴിഞ്ഞ എട്ട് വർഷങ്ങൾക്ക് മുമ്പ് ഈരാറ്റുപേട്ട കാരക്കാട് വന്ന് വാടക വീട്ടിൽ താമസം തുടങ്ങിയതാണ് രമ്യയുടെ കുടുംബം. അപ്രതീക്ഷിതമായി രമ്യക്ക് പിടിപെട്ടെ അസുഖത്തെ തുടർന്ന് ഭാര്യയെയും മക്കളയും ഉപേക്ഷിച്ച് ഭർത്താവ് നാട് വിട്ടു.  ' എട്ട് വയസുള്ള ആദിത്യനും പതിമൂന്ന് വയസുള്ള അക്ഷരയും പ്രായമായ മുത്തശ്ശിയുമാണ് കുടുംബത്തിൽകൂടെയുള്ളത്  ഒരു പാട് സാമ്പത്തിക പ്രയാസത്തിൽ കഴിയുന്നതിനിടയിലാണ് ഇടിത്തീ പോലെ  രമ്യക്ക് ക്യാൻസർ രോഗം പിടിപെട്ടത്. ഭർത്തവ് പോയതിന് ശേഷം കൂലിപണി ചെയ്ത് രമ്യക്ക് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ച് പോയത് എന്നാൽ ഭക്ഷണത്തിനും മരുന്നിനും ശേഷം വാടക നൽകാൻ നിവർത്തിയില്ലാതെ വീട് വിട്ടൊഴിയേണ്ട സാഹചര്യത്തിലാണ് പരിസരവാസികൾ കുടുംബത്തിന്റെ ദയനീയത. അറിയുന്നത്. നിർധന കുടംബത്തിന്റെ പ്രയാസമറിഞ്ഞ ഒരു സഹോദരൻ താമസിക്കാൻ ലോഡ്ജ് മുറി സൗജന്യമായി വിട്ടുനൽകി.  എന്നാൽ രോഗം കലശലായതിനെ തുടർന്ന് അധികം വൈകാതെ രമ്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. രമ്യയുടെ മരണത്തോട പകച്ച് പോയ എട്ടും പൊട്ടും തിരിയാത്ത മക്കളെയും മുത്തശ്ശിയെയും നാട്ടുകാർ കൈവിട്ടില്ല. ഈ അനാഥ കുടുംബത്തിന്   വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത കൊടുത്ത് ഇവിടെ തന്നെ സ്ഥിര താമസത്തിന് സൗകര്യം ഒരുക്കി കൊടുക്കാനുള്ള' പ്രവർത്തനത്തിലാണ് നാട്ടുകാർ.സ്വന്തമായിട്ടൊരു വീട് വാങ്ങി നൽകുന്നതിനുള്ള   പ്രവർത്തനത്തിനാണ് ഒന്നാം ഘട്ട പരിശ്രമം. അതിനായി പ്രദേശത്ത് കാർ ചേർന്ന് ദയ വാട്സാപ്പ്  ഗ്രൂപ് രൂപീകരിച്ച് അതിൽ നിന്നും ജനകീയ കമ്മിറ്റി എടുത്ത് ഇതിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.  രക്ഷാധികാരികളായി വാർഡ് കൗൺസിലർ സുനിൽ കുമാർ,കാരക്കാട് കരീം സാഹിബ് ബോയ് സ് ഹൈസ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷറഫ്, സെയ്ദ് കുട്ടി വെള്ളൂപറമ്പിൽ എന്നിവരെ ചുമതല പെടുത്തി. ചെയർമാൻ പരി കൊച്ച്  (മോനി) വെള്ളൂപറമ്പിൽ, കൺവീനർ ഫൈസൽ വെട്ടിയാം പ്ലാക്കൽ, ട്രഷറർ യുസഫ് ഹിബ എന്നിവരുടെ നേതൃത്വത്തിലുള്ള  കാരുണ്യ ഭവനം കമ്മിറ്റിയും ആരംഭിച്ചു. ഈ കുടുംബത്തിന് താങ്ങായി മാറാൻ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് നാട്ടുകാർ. സാമ്പത്തിക കളക്ഷന് വേണ്ടി യൂനിയൻ ബാങ്ക് ഈരാറ്റുപേട്ട ശാഖയിൽ  720102010006625  IFSC UBIN0572012 ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. Google pay No 9947002389  യൂസഫ് വി ഇ  കൺവീനർ ഫൈസൽ വെട്ടിയാം പ്ലാക്കൽ ഫോൺ 9947747901

പ്രാദേശികം

കളിക്കളത്തിലും താരമായി മന്ത്രി റോഷി അഗസ്റ്റ്യൻ അരുവിത്തുറ വോളിക്ക് അവേശ തുടക്കം .

ഈരാറ്റുപേട്ട: ഒരു ഇടവേളക്കുശേഷം അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ പുനരാരംഭിച്ച അരുവിത്തുറ വോളിയിൽ കളികളത്തിലും താരമായി സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റ്യൻ മുൻ യൂണിവേഴ്സിറ്റി വോളി ബോൾ താരം കൂടിയായിരുന്ന മന്ത്രി കോളേജ്‌ ബർസാർ ഫാ ജോർജ് പുല്ലു കാലായി ക്കൊപ്പം പന്ത് തട്ടിയാണ് കാണികളുടെ മനം കവർന്നത് മൽഝരങ്ങളുടെ ഉദ്ഘാടനവും അദ്ധേഹം നിർവഹിച്ചു.  കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ  ഫാ ജോർജ് പുല്ലു കാലായിൽ വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ കോളേജ് കായിക വിഭാഗം മേധാവി ഡോ വിയാനി ചാർളി ടൂർണമെന്റ് ജനറൽ കൺവീനർ ഡോ ബേബി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് നടന്ന വനിതാ വിഭാഗം മൽത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് ആലുവാ സെന്റ് സേവ്യേഴ്സ്സ് കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി കേരളത്തിലെ പ്രമുഖ  കോളേജ് ടീമുകളായ സെന്റ് തോമസ് കോളേജ്‌ കോലഞ്ചേരി, ബിപിസി കോളേജ് പിറവം, സി എം എസ്സ് കോളേജ് കോട്ടയം, സെന്റ് പീറ്റേഴ്സ്സ് കോളേജ് കോലഞ്ചേരി, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാ പുരം, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട,എസ്.എച്ച് കോളേജ് തേവര, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് ജോർജ്ജ് കോളേജ് അരുവിത്തുറ എന്നി ടീമുകൾ പുരഷ വിഭാഗം  ടൂർണമെന്റലും സെന്റ് പീറ്റേഴ്സ് കോളേജ് പത്തനാപുരം,  അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി സെന്റ് സേവ്യേഴ്സ്സ് കോളേജ് ആലുവാ അൽഫോൻസാ കോളേജ് പാല എന്നീ ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കുന്നുണ്ട്. ടൂർണമെന്റിലെ വിജയികൾക്ക് മാണി സി. കാപ്പൻ എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്യും.  

പ്രാദേശികം

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് നഗര സഭ നൽകിയ അംഗീകാരം

ഈരാറ്റുപേട്ട;കുറവിലങ്ങാട്ട് നടന്ന കോട്ടയം റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് നഗര സഭ നൽകിയ അംഗീകാരം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റിസ്‌വാനാ സവാദിൽ നിന്നും പ്രഥമധ്യാപകർ ഏറ്റു വാങ്ങുന്നു. വൈസ് ചെയർ മാൻ അഡ്വക്കേറ്റ് മുഹമ്മദ്‌ ഇല്ല്യാസ് വാർഡ് കൗൺസിലർ പി. എം അബ്ദുൽ ഖാദർ എന്നിവർ സമീപം.

പ്രാദേശികം

ഈരാറ്റുപേട്ട ഡ്രസ്സ് ബാങ്ക് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: നാട്ടിലെ  വിവാഹങ്ങൾക്ക് വളരെ വിലകൊടുത്ത് കുട്ടികൾക്ക് എടുക്കുന്ന കല്യാണ ഡ്രസ്സ് കേവലം ഏതാനും മണിക്കൂർ ഉപയോഗിച്ച ശേഷം പിന്നീട് ഉപയോഗിക്കാനാവാതെ വെറുതെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന  ഈ ഡ്രസ്സുകൾ കളക്ടചെയ്ത് നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും നിർദ്ദനരായ കുടുംബങ്ങളിലെ കല്യാണത്തിന് വളരെ രഹസ്യമായി കൈമാറുന്ന ഒരു പദ്ധതിയാണ്  ഈരാറ്റുപേട്ടയിലെ എതാനും യുവാതി യുവാക്കൾചേർന്ന് രൂപം കൊടുത്തതാണ് ഈരാറ്റുപേട്ട ഡ്രസ്സ് ബാങ്ക്. നൈനാർ മസ്ജിദിലെ മദീനാ കോപ്ളക്സിൽ ആരംഭിച്ച ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ലിയാസ് നിർവഹിച്ചുവ്യാപാരി വ്യവസായി ഏകോപന സമതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡൻ്റ് എ എം എ ഖാദർ അധ്യക്ഷത വഹിച്ചു.ഡ്രസ്സ് ബാങ്ക് പ്രസിഡൻ്റ് റിതാ ഇർഫാൻ സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട പുത്തൻപള്ളി പ്രസിഡൻ്റ് . കെ.ഇ പരീത്,അരുവിത്തുറ പള്ളി വികാരി ഫാദർ  ഡോ അഗസ്റ്റ്യൻ പാലക്കപ്പറമ്പിൽ,കൗസിലർമാരായ പിഎം അബ്ദുൽ ഖാദർ.. ഡ്രസ്സ് ബാങ്ക് ട്രഷർ കൂടിയായ സുഹാന ജിയാസ്, ലീനാ ജയിംസ് ,സജീർ ഇസ്മായീൽ തുടങ്ങിയവരും.. എം.എഫ്  അബ്ദുൽ ഖാദർ ,ഹക്കിം പുതുപ്പറമ്പിൽ,മഹ്റുഫ്,  ഷെമി നൗഷാദ്,മുഹമ്മദ് റിയാസ്,ഇർഫാൻ ഷാൻ തുടങ്ങിയവർ സംസാരിച്ചു  

പ്രാദേശികം

കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവം ഗണിത വിഭാഗത്തിൽ സംപൂർണ്ണ എപ്ലസ് നേടി മുസ്‌ലീം ഗേൾസ് സ്കൂൾ ജില്ലാ ചാമ്പ്യൻഷിപ്പ് നിലനിർത്തി.

ഈരാറ്റുപേട്ട : കുറവിലങ്ങാട് നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവത്തിൽ 284 പോയിന്റ് നേടി മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജില്ലാ ചാംപ്യൻഷിപ്പ് നിലനിർത്തി. ഗണിത വിഭാഗത്തിൽ പങ്കെടുത്ത 26 ഇനങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു. ഇതിൽ ഏഴെണ്ണത്തിന് ഒന്നാം സ്ഥാനത്തോടെയും മൂന്നെണ്ണത്തിന് മൂന്നാം സ്ഥാനത്തോടെയും ആകെ 118 പോയിന്റ് ലഭിച്ചു. അദർ ചാർട്ട്, പ്യൂവർ കൺസ്ട്രക്ഷൻ, അപ്ലൈഡ് കൺസ്ട്രക്ഷൻ, പസിൽ , ഗെയിം, സിംഗിൾ പ്രൊജക്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ മെഹ്‌ന നെസീർ , അഫ്ന ഫാത്തിമ, നഹ്‌ല സാബിർ , ജി സ്മി പി.എസ്., ഫാത്തിമ ഹുസൈൻ,മിന മറിയം നവാസ്, ഹിദ ഇബ്രാഹീം എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്.        സോഷ്യൽ സയൻസിലും 41 പോയിന്റുമായി സ്കൂൾ ഒന്നാമതെത്തി. പങ്കെടുത്ത 11 ഇനങ്ങളിൽ രണ്ട് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഏഴെണ്ണത്തിന് എ ഗ്രേഡും ലഭിച്ചു. ഇതിൽ അറ്റ്ലസ് മേക്കിങ്, വർക്കിംഗ് മോഡൽ എന്നിവയിൽ സൽ ഹഷെരീഫ്, ഗൗതമി.കെ.വി , ആമിന ഷിനാസ് എന്നിവരാണ് ഒന്നാമതെത്തിയത്.   പ്രവ്യത്തി പരിചയ മേളയിൽ 61 പോയിന്റോടെ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു. പങ്കെടുത്ത 19 ഇനങ്ങളിൽ 11 എണ്ണത്തിന് എ ഗ്രേഡ് ലഭിച്ചു. ഇതിൽ നെറ്റ് മേക്കിംഗ്, ഫാബ്രിക് പെയിന്റിംഗ് യൂസിംഗ് വെജിറ്റബിൾ എന്നീ ഇനങ്ങളിൽ പങ്കെടുത്ത ഹന്ന ബിജിലി, ആദില മോൾ എം.എൻ എന്നിവരാണ് സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ അർഹതനേടിയത്. ശാസ്ത്ര, ഐ ടി വിഭാഗങ്ങളിലും സ്കൂളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി. വിവിധ ഇനങ്ങളിലായി 12 പേർ എറണാകുളത്ത് നടക്കാൻ പോകുന്ന സംസ്ഥാന തല ശാസ്ത്രോൽ വത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും.     മിടുക്കികളായ വിദ്യാർത്ഥിനികളെ കൂടുതൽ മികവുള്ളവരാക്കുവാൻ പരിശ്രമിച്ച അദ്ധ്യാപകരെയും , പിന്തുണയേകിയ പൂർവ്വ വിദ്യാർത്ഥിനികളെയും , മികച്ച നേട്ടത്തോടെ സ്കൂളിന്റെയും , നാടിന്റെയും അഭിമാനമുയർത്തിയ വിദ്യാർത്ഥിനികളെയും നഗരസഭാധ്യക്ഷ സുഹു.റാ അബ്ദുൽ ഖാദർ, വിദ്യാഭ്യാസ സമിതി ചെയർ പേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ പി.എം. അബ്ദുൽ ഖാദർ,മാനേജർ പ്രൊഫ.എം.കെ ഫരീദ്, പി.റ്റി.എ. പ്രസിഡന്റ് ബൽക്കീസ് നവാസ്, വൈസ് പ്രസിഡന്റ് അനസ് പീടിയേക്കൽ എന്നിവർ അഭിനന്ദിച്ചു.