പ്രാദേശികം

പുസ്തകോൽസവം പ്രചാരണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: നഗരസഭ സം ഘടിപ്പിക്കുന്ന നഗരോത്സവത്തിൻ്റെ ഭാഗമായ പുസ്തകോത്സവത്തിൻ്റെ പ്രചാരണ ഉദ്ഘാടനം പ്രമുഖ എഴുത്തുകാരനും ,ആക്ടിവിസ്റ്റുമായ പി.സുരേന്ദ്രൻ നിർവ്വഹിച്ചു. പുസ്തകോത്സവ കമ്മിറ്റി ചെയർമാൻ വി.ടി.ഹബീബ് അദ്ധ്യക്ഷനായിരുന്നു .നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി .വിദ്യാദ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ് ,മുഹ്സിൻ പഴയമ്പള്ളിൽ ,അനസ് പാറയിൽ ,പി എസ് ഹാഷിം ,അഡ്വ.പീർ മുഹമ്മദ് ഖാൻ ,പി .എ ഹാഷിം ,എം.എഫ് അബ്ദുൽ ഖാദർ ,സലിംകുളത്തിപ്പടി ,സിറാജ് പടിപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു .