ഈരാറ്റുപേട്ട:കേരള നിയമസഭാ മുൻ സ്പീക്കർ കെ.എം.സീതി സാഹിൻ്റെ സ്മരണക്കായി പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച് വരുന്ന ഇൻ്റർ സ്കൂൾ പ്രസംഗ മത്സരത്തിൽ തൻമയ ഇസ്ലാമിക് സ്കൂൾ ജേതാക്കളായി.ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം അഴീക്കോട് സീതി സാഹിബ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ഡോ.ഫസലുൽ ഹഖ് ഉദ്ഘാടനം ചെയ്തു. മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ്.മുഹമ്മദ് ഷെഫീഖ്, കെ.എ മാഹിൻ, അഡ്വ.വി.പി.നാസർ, അഡ്വ.പീർ മുഹമ്മദ് ഖാൻ ,കെ.ഹാരിസ് സ്വലാഹി, പി.എം. മുഹ്സിൻ, കെ.പി ഷെഫീഖ്,സി.ടി.മഹേഷ്, നസീറ എന്നിവർ പ്രസംഗിച്ചു.
പ്രാദേശികം