വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കരുണ ക്ലിനിക്ക് പുതിയ കെട്ടിടത്തിലക്ക് പ്രവർത്തനം തുടങ്ങി.

ഈരാറ്റുപേട്ട: നഗരസഭ റോഡിൽ മക്ക മസ്ജിദിന് സമീപം പ്രവർത്തിച്ച് കൊണ്ടിരുന്ന കരുണ  ക്ലിനിക്ക് കൂടുതൽ സൗകര്യങ്ങളോടെ തൊട്ടടുത്ത ഹിലാൽ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അംഗം ഡോ: സഹല ഫിർദൗസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ പതിനാല് വർഷമായി ജീവ കാരുണ്യ മേഖലയിൽ കരുണ നടത്തുന്ന പ്രവർത്തനം നാടിന് മാത്യകയാണന്ന് ഡോ. സഹല പറഞ്ഞു. ചെയർമാൻ എൻ എ എം ഹാറൂൺ അധ്യക്ഷത വഹിച്ചു .  കരുണയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്ക് ഡോ: കെ കെ നസീറിന്റെ പരിചരണവുംസൗജന്യ മരുന്ന് വിതരണവും ക്ലിനിക്കൽ നടത്തി വരുന്നു.  കൂടാതെ അഭയ കേന്ദ്രം, പാലിയേറ്റീവ് ക്ലിനിക്, പഠനസഹായം , ആംബുലൻസ് സർവീസ്, നെഴ്സിങ് കെയർ, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം എന്നിവയും ഇവിടെ നടത്തുന്നുണ്ട് .അമാൻമസ്ജിദ് ഇമാം ഹാഷിർ നദ്‌വി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ എം അബ്ദുസമദ് , എം ഇ എ സ് കോളേജ് പ്രിൻസിപ്പൽ പ്രഫ:എ എം അബ്ദുൽ റഷീദ് ,വൈസ് ചെയർമാൻ കെ കെ എം സാദിഖ്,കൗൺസിലർ എസ് കെ നൗഫൽ,   നെഴ്സ് ജാൻസി എന്നിവർ സംസാരിച്ചു.പി എസ് അഷറഫ് സ്വാഗതവും സെക്രട്ടറി വി പി ഷെരീഫ് നന്ദിയും പറഞ്ഞു.    

പ്രാദേശികം

ഫിഫ വേൾഡ് കപ്പ് മത്സരം വിളമ്പര റാലി; ആവേശ തിരയിലായി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട : ഫിഫ വേൾഡ് കപ്പ് മത്സരം വിളമ്പര റാലിയിൽ ആവേശ തിരയിലായി ഈരാറ്റുപേട്ട. ഈരാറ്റുപേട്ട ഫുഡ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ 100 കണക്കിന് യുവാക്കൾ പങ്കെടുത്തു. ഇഷ്ട ടീമിന്റെ കൊടിയും ജേഷ്സിയുമണിഞ്ഞ് ഫുഡ് ബോൾ പ്രേമികൾ ഇരുചക്രമുൾപ്പടെയുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങി. വൈകിട്ട് 6 ന് തീക്കോയി ആനയിളപ്പിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി സെൻട്രൽ ജങ്ക്ഷനിൽ അവസാനിച്ചു. തുടർന്ന് ലഹരിക്കെതിരെ വൺ മില്യാൺ ഗോൾ ചലഞ്ച് പരിപാടിയും നടന്നു. നഗര സഭ ചെയർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, ഈരാറ്റുപേട്ട സർക്കിൾ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യൻ എന്നിവർ എന്നിവർ ഗോൾ അടിച്ചു പരുപാടി ഉദ്‌ഘാടനം ചെയ്തു.ഫാറൂഖ് അഷ്‌റഫ്, ഈ എ സവാദ്, ഷേർബിൻ പാറ, റയീസ് പടിപുരക്കൽ , ഷെഹിൻ ഷെരീഫ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

നഗരസഭയും വ്യാപാരികളും കൈകോർക്കുന്നു;നഗരോത്സവത്തിനൊപ്പം വ്യാപാരോത്സവവും നടത്താനൊരുങ്ങി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റും സംയുക്തമായി; സംഘടിപ്പിക്കുന്ന നഗരോത്സവത്തിൻ്റെ സ്വാഗതസംഘം യോഗവും ലോഗോ പ്രകാശനവും ഫുഡ്ബുക്ക് ഓഡിറ്റോറിയത്തിൽ നടന്നു. 2023 ജനുവരി 5 മുതൽ 15 വരെ പി ടി എം എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പുസ്തകോത്സവം, വാണിജ്യ സ്റ്റാളുകൾ, അമ്യൂസ്മെൻറ്, പുഷ്പ ഫല പ്രദർശനം, പുരാവസ്തു പ്രദർശനം, ഫുഡ് ഫെസ്റ്റ്, ദിവസവും കലാപരിപാടികൾ എന്നിവയുണ്ടാകും. വിദ്യാർത്ഥി യുവജന സംഗമം, മാനവമൈത്രി സംഗമം, വനിതാ സംഗമം, പ്രവാസി സമ്മേളനം, മീഡിയ സെമിനാർ, സാഹിത്യ സദസ്സ്, ഈരാറ്റുപേട്ട കോൺക്ലേവ്, മാപ്പിള കലാ സെമിനാർ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും.സ്വാഗതസംഘം യോഗത്തിൻ്റെ ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.  സഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ആൻ്റോ ആന്റണി എം പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ എന്നിവർ മുഖ്യ രക്ഷാധികാരികളായും നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദർ (ചെയർമാൻ) അഡ്വ വി എം മുഹമ്മദ് ഇല്യാസ്, എ എം എ ഖാദർ (ജന. കൺവീനർമാർ) വി എം സിറാജ് (ചീഫ് കോർഡിനേറ്റർ) എന്നിവരുൾപ്പടുന്ന 201 അംഗ സ്വാഗതസംഘം കമ്മറ്റിയും രൂപീകരിച്ചു. യോഗത്തിൽ വെച്ച് നഗരോത്സവത്തിൻ്റെ ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ഗോപാലൻ പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, എ എം എ ഖാദർ, വി എം സിറാജ്, അനസ് പാറയിൽ, സഹല ഫിർദൗസ്, റിസ്വാന സവാദ്, ജോർജ് വടക്കൻ , മനോജ് ബി.നായർ  എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ പി പി എം നൗഷാദ് നന്ദി രേഖപ്പെടുത്തി  

പ്രാദേശികം

സംസ്ഥാന ശാസ്ത്രോൽസവം.നേട്ടം ആവർത്തിച്ച്മുസ്‌ലീം ഗേൾസ് സ്കൂൾ .

ഈരാറ്റുപേട്ട  : എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിൽ നേട്ടം ആവർത്തിച്ച് ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. വിവിധയിനങ്ങളിൽ പങ്കെടുത്ത പന്ത്രണ്ട് വിദ്യാർത്ഥിനികളും എഗ്രേഡുകൾ കരസ്ഥമാക്കി. ഗണിത വിഭാഗത്തിൽ അദർ ചാർട്ട്, പ്യൂവർ കൺസ്ട്രക്ഷൻ, അപ്ലൈഡ് കൺസ്ട്രക്ഷൻ, പസിൽ , ഗെയിം, സിംഗിൾ പ്രൊജക്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽഎഗ്രേഡോടെ സ്കൂൾ സംസ്ഥാന തലത്തിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി.സോഷ്യൽ സയൻസ് വിഭാഗത്തിൽ പങ്കെടുത്ത അറ്റ്ലസ് മേക്കിങ്, വർക്കിങ് മോഡൽ, പ്രവ്യത്തി പരിചയ വിഭാഗത്തിൽ നിന്നും നെറ്റ് മേക്കിംങ് , ഫാബ്രിക് പെയിന്റിംങ് യൂസ്ഡ് വെജിറ്റബിൾ സ് എന്നീ ഇനങ്ങളിലുംഎ ഗ്രേഡുകൾ  നേടി സ്കൂൾ മികവ് നിലനിർത്തി. വിജയികളെ മാനേജ്മെന്റ്, പി.ടി.എ., എസ് .എം .സി കമ്മറ്റികൾ അനുമോദിച്ചു.

പ്രാദേശികം

ഈരാറുപേട്ട ഡിപ്പോയിൽ വ്യാപാകമായി ഷെഡ്യൂളുകൾ റദ്ദ് ചെയ്തു

ഈരാറ്റുപേട്ട .KSRTC ഡിപ്പോയിൽ ഉത്സവ സീസൺ ആരംഭിച്ചു എന്ന പേരിൽ വ്യാപകമായി സർവ്വീസുകൾ റദ്ദ് ചെയ്യുന്നു, ആറ് ഓർഡിനറി യും 2 ഫാസ്റ്റ് സർവ്വീസുകളുമാണ് ഇന്ന് റദ്ദ് ചെയ്തത്, ബസ്സുകൾ ആവശ്യമില്ല എന്ന് പറഞ്ഞ് കോവിഡ് കാലത്ത് 25 ൽ അധികം ബസ്സുകൾ ഈറ്റുപേട്ടയിൽ നിന്നും പിൻവലിച്ചിരിന്നു, എന്നാൽ അതിന് ശേഷവും ഈ ബസ്സുകൾ ഡിപ്പോയിലേക്ക് തിരിച്ച് നൽകിയിട്ടില്ല, ഇത് മൂലമാണ് ഉത്സവ സീസൺ ആരംഭിച്ചപ്പോൾ ബസ്സുകൾ ഇല്ല എന്ന പേരിൽ ബസ്സുകൾ കൂട്ടത്തോടെ റദ്ദാക്കിയത്.

പ്രാദേശികം

വേൾഡ്കപ്പിന്റെ വരവറിയിച്ച് ഈരാറ്റുപേട്ട എംഇഎസ് കോളജിൽ ഫുട്ബോൾ ഫിയസ്റ്റ .

ഈരാറ്റുപേട്ട .എംഇ എസ് കോളജ് കാമ്പസിനെ ദോഹ വേൾഡ്കപ്പിന്റെ ആവശത്തിലേക്കുയർത്തി ഫുട്ബോൾ ഫിയസ്‌റ്റ അരങ്ങേറി . ഇതിന്റെ ഭാഗമായി കോളജിൽവിവിധ മത്സരങ്ങൾ നടത്തി. പെനാൽറ്റി കിക്ക് , ക്രോസ്ബാർ ചലഞ്ച് , ആക്കുറസിചലഞ്ച് ,' ഹെഡർ ചലഞ്ച് എന്നീ മത്സരങ്ങൾ കാമ്പസിനെ ആവേശത്തിമിർപ്പിലാക്കി. അർജൻറീന ,ബ്രസീൽ, പോർച്ചുകൽ ടീമുകളുടെ കൊടികളുമായി കളത്തിലിറങ്ങിയ വിദ്യാർത്ഥികൾ ആവേശപൂർവ്വമാണ് വിവിധമത്സരങ്ങളിൽ പങ്കെടുത്തത് . പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .

പ്രാദേശികം

ഉപജില്ല സ്കൂള്‍ കലോത്സവം വേദികള്‍ ഉണര്‍ന്നു.

ഈരാറ്റുപേട്ട : ഉപജില്ല സ്കൂള്‍ കലോത്സവത്തിന് രാവിലെ ഒമ്പതിന്  സെന്റ് പോൾസ് ഹയര്‍സെക്കന്ററി വലിയകുമാരമംഗലം സ്കൂളില്‍ തുടക്കമായി. ഉദ്ഘാടന സമ്മേളനം രാവിലെ ഒമ്പതിന്  സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എം.എല്‍.എ മാണി.സി.കാപ്പന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കവനാടിമലയില്‍ അധ്യക്ഷത വഹിച്ചു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷംല ബീവി, ജനറല്‍ കണ്‍വീനര്‍ ബിനോയ് ജോസഫ്, പ്രോഗ്രം കമ്മറ്റി കണ്‍വീനര്‍ ആര്‍. ധര്‍മകീര്‍ത്തി,എന്നിവര്‍ സംസാരിച്ചു.കലോത്സവത്തിന്റെ രണ്ടാംദിനത്തില്‍ആറ് വേദികളിലായി ഭരതനാട്യം, കുച്ചപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തയിനങ്ങളും സംഘഗാനം, പദ്യംചൊല്ലല്‍, ലളിതഗാനം, പ്രസംഗം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സരങ്ങളും ചെണ്ടമേളം, പഞ്ചവാദ്യം എന്നീ ഇനങ്ങളും  അറബിക് കലോത്സവവും നടന്നു.ഉപജില്ലയിലെ 68 സ്കൂളുകളില്‍ നിന്നായി 2500ഓളം വിദ്യാര്‍ത്ഥികള്‍ നാലുദിവസം നീളുന്ന കലോത്സവത്തില്‍ പങ്കെടുക്കും.

പ്രാദേശികം

മഴവില്ല് 2022ചിത്രരചനാ മത്സരത്തിന്റെ ഏരിയാതല മത്സരം അൽ മനാർ പബ്ളിക് സ്കൂളിൽ നടന്നു.

മലർവാടി ബാലസംഘവും ടീൻ ഇൻഡ്യയും സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മഴവില്ല് 2022 ചിത്രരചനാ മത്സരത്തിന്റെ  ഏരിയാതല മത്സരം അൽ മനാർ പബ്ളിക് സ്കൂളിൽ  നടന്നു.വ്യത്യസ്ത സ്കൂളുകളിൽ നിന്നായി 500 ൽ അധികം കുട്ടികളാണ് പങ്കെടുത്തത്.LKG മുതൽ 10 ാം ക്ലാസ് വരെയുള്ള കുട്ടികളെ 5 കാറ്റഗറികളാക്കി തിരിച്ചായിരുന്നു മത്സരം. ജമാഅത്തെ ഇസ് ലാമി ഈ രാറ്റുപേട്ട ഏരിയ പ്രസിഡന്റ് സാജിദ് നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ MES കോളേജ് ലക്ചററും ASAP സ്റ്റേറ്റ് ടെയിനറും ആയ യാസിർ PA പേരന്റിംഗ് ക്ലാസ് നയിച്ചു. മലർവാടി ടീൻസ് ഇൻഡ്യ ഏരിയാ കോഡിനേറ്റർ മാരായ യാസിർ ES, ഷരീഫ് VP, ഹസീനാ ഹക്കിം എന്നിവർ നേതൃത്വം നൽകി. വിജയികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും സ്കൂൾ വഴി അവർക്കുള്ള അവാർഡുകൾ വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.