പ്രാദേശികം

വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശിനി മരിച്ചു

തൊടുപുഴയിൽ വാഹനാപകടത്തിൽ ഈരാറ്റുപേട്ട സ്വദേശിനി മരിച്ചു. ഈരാറ്റുപേട്ട നടക്കൽ സഫാ നഗർ സ്വദേശിനി പുത്തൻപറമ്പിൽ റെജീന ഹസ്സൻ ആണ് മരിച്ചത്. തൊടുപുഴ ഒളമറ്റംപെരുക്കോണിയിലാണ് അപകടം. കാർ, സ്കൂട്ടർ, ഓട്ടോ, എന്നീ വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഓട്ടോയിലാണ് റെജീന ഉണ്ടായിരുന്നത്. ഒപ്പം യാത്ര ചെയ്ത മറ്റ് നാല് യാത്രക്കാർക്ക് സാരമായി പരിക്കേറ്റു.   

മൂവാറ്റുപുഴയിൽ പോയി ഈരാറ്റുപേട്ടക്ക് മടങ്ങുകയായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നവർ. ഇവരെയും ബൈക്കിൽ യാത്ര ചെയ്ത രണ്ട് പേരേയും തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേരെ ചാഴികാട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളിൽ എത്തിയവരും പരിക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. സംഭവം അറിഞ്ഞ് തൊടുപുഴയിൽ നിന്നും പോലീസ് എത്തി റോഡിൽ നിന്നും വാഹനം നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവമറിഞ്ഞ് തൊടുപുഴ അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു

പരേതനായ പി കെ ഹസ്സൻ ആണ് റജീനയുടെ ഭർത്താവ്. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനക്ക് ശേഷം നാളെ ഉച്ചക്ക് ഒരു മണിക്ക് ഈരാറ്റുപേട്ട പുത്തൻപ്പള്ളിയിൽ സംസ്കരിക്കും. മക്കൾ : നാസിയ ഹസ്സൻ ( നഴ്സ് ഇടുക്കി മെഡിക്കൽ കോളേജ് ), സാനിയ നദീർ മനാഫ്, മാഹിൻ, ഫാത്തിമ. മരുമക്കൾ : ഷെഫീക് ( 20 ഏക്കർ), നദീർ ( പീരുമേട് പോലീസ് സ്റ്റേഷൻ ), ആഷ്നാ ( മുണ്ടക്കയം