ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളിയിൽ നടന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൽ അറബിക്ക് വിഭാഗത്തിൽ 70 പോയിന്റോടെ ഇരുപതാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ നിലനിർത്തി. ഈ വിഭാഗത്തിൽ14 ഇനങ്ങളിലായി പങ്കെടുത്ത 15 വിദ്യാർത്ഥികൾ A ഗ്രേഡ് കരസ്ഥമാക്കി.
ജനറൽ ഹയർസെക്കന്ററി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു. മൂന്ന് വിഭാഗങ്ങളിലും കൂടി 164 പോയിന്റുമായി ജനറൽഓവറോൾ നാലാം സ്ഥാനവും സ്കൂളിനുണ്ട്. മലയാളം ഉപന്യാസം, ഉർദു രചനകൾ, അറബിക് പ്രസംഗം, ഉപന്യാസം, സംഘഗാനം, മുശാറ , അക്ഷരശ്ലോകം, ഗാനം, മോണോ ആക്ട് സംഭാഷണം , നിഘണ്ടു നിർമ്മാണം, അടിക്കുറിപ്പ്, പ്രശ്നോത്തരി, നാടകം, ഒപ്പന, സ്കിറ്റ് മൈം, മാപ്പിളപ്പാട്ട് തമിഴ് പദ്യംചൊല്ലൽ, ഹിന്ദി പ്രസംഗം, എന്നീ ഇനങ്ങളിലാണ് സ്കൂൾ എഗ്രേഡ് കരസ്ഥമാക്കിയത്.
എല്ലാ ഇനങ്ങളിലുമായി 23 കുട്ടികൾ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന കലോൽസവത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വിജയികളെയും പങ്കെടുത്തവരെയും സ്കൂൾ മാനേജ്മെന്റ് പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു.