ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കടുവാമുഴി ബസ് സ്റ്റാൻഡിലെ കെട്ടിടത്തിനുള്ളിൽ ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക്കിനും മറ്റുമാണ് തീ പിടിച്ചത്. ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളാണ് ഇവിടെ സൂക്ഷിക്കുന്നത്.ആദ്യ ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്റ്റാൻഡിലെത്തിച്ചതിന് ശേഷം അടുത്ത ലോഡുമായി വന്നപ്പോഴാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചതിനാൽ അപകടം ഒഴിവായി. സംഭവമറിഞ്ഞ് നഗരസഭാധികൃതരും സ്ഥലത്തെത്തി.
പ്രാദേശികം