ഈരാറ്റുപേട്ട : കാരക്കാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് സ്നേഹതീരം റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ പ്രതിഷേധതെരുവ്ജാഥ സംഘടിപ്പിച്ചു. കാരക്കാട് സ്കൂളിലേയ്ക്കും പരിസരപ്രദേശങ്ങളിലേക്കും ഉള്ള ഏക ആശ്രയമായ ഈ റോഡ് സഞ്ചാരയോഗ്യമല്ലാതെ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെട്ടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ജാഥ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി കെ സലീം ഉൽഘാടനം ചെയ്തു സംസാരിച്ചു.അസോസിയേഷൻ ഭാരവാഹികളായ ബിനു പി പ്രദീപ്, വഹാബ്, പ്രസാദ്, മുഹമ്മദ് ഇബ്രാഹിം, നാസിം എന്നിവർ പങ്കെടുത്തു
പ്രാദേശികം