ഈരാറ്റുപേട്ട : കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ഗ്രാമപ്രദേശങ്ങളിലേക്ക് ഓടിക്കൊണ്ടിരുന്ന ഒറ്റ വണ്ടികളും സ്റ്റേബസ്സുകളും ദീർഘദൂര ബസ്സുകളും 70 ശതമാനവും വെട്ടിക്കുറച്ച് സാധാരണ യാത്രക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന കോർപ്പറേഷൻ അധികാരികളുടെ ജനദ്രോഹ നടപടികൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് ബാബു കെ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ലാഭകരമായി പ്രവർത്തിച്ചുവന്നിരുന്ന ഡിപ്പോയിലെ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചും മരവിപ്പിച്ചും
ഈരാറ്റുപേട്ട ഡിപ്പോ ഇപ്പോൾ ശവപ്പറമ്പിന് തുല്യമാക്കിയിരിക്കുന്നു എന്ന് നേതാക്കൾ വിമർശിച്ചു. ഉള്ള വണ്ടികൾ തന്നെ നന്നാക്കി ഓടിക്കാതെ ഗ്യാരേജിൽ വെറുതെ ഇട്ട് നശിപ്പിക്കുകയാണ് കർണാടക,തമിഴ്നാട് മലബാർ പ്രദേശങ്ങൾ തെക്കൻ കേരളം എന്നിവിടങ്ങളിലേക്കും ഈരാറ്റുപേട്ടയിൽ നിന്നും സൂപ്പർഫാസ്റ്റും, ഫാസ്റ്റും സൂപ്പർ എക്സ്പ്രസ് ഓർഡിനറി അടക്കം നിരന്തരം ഓടി സജീവമായിരുന്ന ഡിപ്പോയാണ് അധികാരികളുടെ അശാസ്ത്രീയമായ നീക്കങ്ങളിലൂടെ ഇത്തരത്തിൽ തകർത്തു കളഞ്ഞിരിക്കുന്നത് പൊതുഗതാഗത മേഖലയായ കെ എസ് ആർ ടി സിയെ ആരോഗ്യമേഖല പോലെ തന്നെ സേവനമേഖലയായി കണ്ട് സർക്കാർ ഗൗരവപൂർവ്വം ഇടപെട്ട് കെഎസ്ആർടിസിയെ സംരക്ഷിച്ച് നിലനിർത്തണമെന്നും ഈരാറ്റുപേട്ട ഡിപ്പോയെ മുൻകാലത്തെ പോലെ ലാഭകരമായ തരത്തിൽ സജീവമാക്കി പ്രവർത്തിപ്പിക്കാൻ അധികാരികളും എം.ഡിയും അടിയന്തരമായി ഇടപെടണമെന്നും നേതാക്കൾ ധർണ്ണയിൽ ആവശ്യപ്പെട്ടു.
പാർട്ടി മണ്ഡലം സെക്രട്ടറി ഈ. കെ മുജീബ് അധ്യക്ഷത വഹിച്ചു, ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ, എഐടിയുസി മണ്ഡലം സെക്രട്ടറി പി എസ് ബാബു, കെ എസ് രാജു തുടങ്ങിയവർ പ്രസംഗിച്ചു. ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ് ധർണ്ണയ്ക്ക് നന്ദി പറഞ്ഞു. കെ എസ് നൗഷാദ്, കെ എം പ്രശാന്ത്, ജോസ് മാത്യു, ഓമന മണികണ്ഠൻ നായർ, നൗഫൽ ഖാൻ,ആർ രതീഷ്, വിനോദ് പുതനപ്രക്കുന്നേൽ, കെ ആർ വിജയൻ, കെ ആർ രാജേഷ്, മുഹമ്മദ് ഹാഷിം തുടങ്ങിയവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി