പ്രാദേശികം

കാരക്കാട് റോഡ് പുനർനിർമ്മിക്കാ ത്തതിൽ പ്രതിഷേധിച്ച് ഡി.വൈ. എഫ്.ഐ റോഡ് ഉപരോധിച്ചു

ഈരാറ്റുപേട്ട: വർഷങ്ങളായി തകർന്ന്  നടക്കൽ ഒന്നാം മൈൽ കാരക്കാട് റോഡ് പുനർനിർമ്മിക്കാ ത്തതിൽ പ്രതിഷേധിച്ച് ഡി.വൈ. എഫ്.ഐ റോഡ് ഉപരോധിച്ചു.കാരക്കാട് പ്രദേശത്തേക്കു ള്ള ഏറ്റവും പ്രധാന നഗരസഭ റോഡാണ് വർഷങ്ങളായി തകർ ന്നത്. ഉപരോധം ഈസ്റ്റ് മേഖല സെക്രട്ടറി പി.എ. ഷമീർ ഉദ്ഘാ ടനം ചെയ്തു.സി.പി.എം ലോക്കൽ സെക്ര ട്ടറി പി.ആർ. ഫൈസൽ, സജീവ് ഹമീദ്, കെ.എൻ, ഹുസൈൻ, മഹീൻ സലിം, പി.ബി. ഫൈസൽ, അഫ്സൽ ആമി, കെ.ആർ. അമീർ ഖാൻ, കെ.എൻ, നിയാസ്, അബി നഷ അയൂബ്, പ്രസിഡന്റ് സഹ ദ് ആലി എന്നിവർ സംസാരിച്ചു.

അതേ സമയം സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ പറഞ്ഞു. MP ഫണ്ടുകൾ ഉൾപെടെ 43.5 ലക്ഷം രൂപാ അനുവദിച്ചിട്ടുണ്ട്. 8.50 ലക്ഷം രൂപാ ഉപയോഗിച്ച് ആദ്യ ഘട്ടമായി കാരക്കാട് ജംഗ്ഷൻ മുതൽ ചങ്ങലകടവ് ഭാഗം വരെ കോൺക്രിറ്റിംഗ് പൂർത്തിയാക്കിയെന്നും ചെയ്യർ പേഴ്സൺ പറഞ്ഞു.