പ്രാദേശികം

അയ്യങ്കാളി പദ്ധതി : വിളവെടുപ്പ് ആഘോഷമാക്കി ടൗൺ ഡിവിഷൻ

ഈരാറ്റുപേട്ട:  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷൻ ഇരുപത് ടൗൺ പ്രദേശത്ത് കൃഷി ചെയ്ത കപ്പയുടെയും ചേനയുടെയും വിളവെടുപ്പ് ആഘോഷമായി നടത്തി.വെള്ളിയാഴ്ച രാവിലെ നഗരസഭ അദ്ധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ വിളവെടുത്ത കപ്പ ഏറ്റ് വാങ്ങി  ഉദ്ഘാടനം നിർവ്വഹിച്ചു, ഡിവിഷൻ കൗൺസിലർ ഡോ: സഹല ഫിർദൗസ് അദ്ധ്യക്ഷത വഹിച്ചു, കൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം വാർഡിലെ നിർദ്ദനരോഗികൾക്കായി നൽകാനാണ് തീരുമാനം.മുൻസിപ്പൽ സെക്രട്ടറി സുമയ്യ ബീവി, കൃഷി ഓഫീസർ രമ്യ, അയ്യങ്കാളി കോ-ഓഡിനേറ്റർ അലീഷ , വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡൻ്റ് എം.എസ്.ഇജാസ്, മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി യൂസുഫ് ഹിബ, വാർഡ് കൺവീനർ സക്കീർ കറുകാംചേരിൽ, നൗഫൽ അമല , എ.എം ജലീൽ അമ്പഴത്തിനാൽ, ഇർഷാദ് വേലം തോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു,