പ്രാദേശികം

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല സൃഷ്ടിച്ചു

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല സൃഷ്ടിച്ചു. പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ കീഴിൽ ഈരാറ്റുപേട്ട ചേന്നാട് കവല മുതൽ കടുവാമുഴി വരെ നടന്ന ചങ്ങലയിൽ ആയിരത്തോളം തൊഴിലാളികൾ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ് പ്രതിജ്ഞ ചൊല്ലികൊടുത്തു.തുടർന്ന് ചേർന്ന യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ജോയി ജോർജ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ടിഎസ് സ്നേഹധനൻ അധ്യക്ഷനായിരുന്നു.ഏരിയ സെക്രട്ടറി സി എം സിറിയക്ക്, അഡ്വ.വി എൻ ശശിധരൻ, തോമസ് മാത്യു, രമേഷ് ബി വെട്ടിമറ്റം എന്നിവർ സംസാരിച്ചു.