പ്രാദേശികം

കരുണ ക്ലിനിക്ക് പുതിയ കെട്ടിടത്തിലക്ക് പ്രവർത്തനം തുടങ്ങി.

ഈരാറ്റുപേട്ട: നഗരസഭ റോഡിൽ മക്ക മസ്ജിദിന് സമീപം പ്രവർത്തിച്ച് കൊണ്ടിരുന്ന കരുണ  ക്ലിനിക്ക് കൂടുതൽ സൗകര്യങ്ങളോടെ തൊട്ടടുത്ത ഹിലാൽ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അംഗം ഡോ:
സഹല ഫിർദൗസ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ പതിനാല് വർഷമായി ജീവ കാരുണ്യ മേഖലയിൽ കരുണ നടത്തുന്ന പ്രവർത്തനം നാടിന് മാത്യകയാണന്ന് ഡോ. സഹല പറഞ്ഞു. ചെയർമാൻ എൻ എ എം ഹാറൂൺ അധ്യക്ഷത വഹിച്ചു . 
കരുണയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്ക് ഡോ: കെ കെ നസീറിന്റെ പരിചരണവുംസൗജന്യ മരുന്ന് വിതരണവും ക്ലിനിക്കൽ നടത്തി വരുന്നു.  കൂടാതെ അഭയ കേന്ദ്രം, പാലിയേറ്റീവ് ക്ലിനിക്, പഠനസഹായം ,
ആംബുലൻസ് സർവീസ്, നെഴ്സിങ് കെയർ, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം എന്നിവയും ഇവിടെ നടത്തുന്നുണ്ട് .അമാൻമസ്ജിദ് ഇമാം ഹാഷിർ നദ്‌വി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എ എം അബ്ദുസമദ് , എം ഇ എ സ് കോളേജ് പ്രിൻസിപ്പൽ പ്രഫ:എ എം അബ്ദുൽ റഷീദ് ,വൈസ് ചെയർമാൻ കെ കെ എം സാദിഖ്,കൗൺസിലർ എസ് കെ നൗഫൽ,   നെഴ്സ് ജാൻസി എന്നിവർ സംസാരിച്ചു.പി എസ് അഷറഫ് സ്വാഗതവും സെക്രട്ടറി വി പി ഷെരീഫ് നന്ദിയും പറഞ്ഞു.