പ്രാദേശികം

ഈരാറ്റുപേട്ട എം.ഇ.എസിൽ പ്രൊഫ. കടവനാട് മുഹമ്മദ് അനുസ്മരണം നടത്തി .

ഈരാറ്റുപേട്ട .കഴിഞ്ഞ ദിവസം നിര്യാതനായ എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് അനുസമരണം മാറംപള്ളി എം.ഇ.എസ്. കോളേജിൽ നടത്തി. മികച്ച അദ്ധ്യാപകൻ, കർമ്മനിരതനായ  രാഷ്ട്രീയ നേതാവ്, ഊർജ്ജ്വസലനായ വിദ്യാഭ്യാസ പ്രവർത്തകൻ  , എഴുത്തുകാരൻ , സാംസ്കാരികപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ പൊതുരംഗത്ത് ക്രിയാത്മക സാന്നിദ്ധ്യമായി നിലകൊണ്ട വ്യക്തിയായിരുന്നു പ്രൊഫ. കടവനാട് മുഹമ്മദെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രിൻസിപ്പൽ
പ്രഫ .എ എംറഷീദ് പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ യാസിർ പാറയിൽ  , വകുപ്പ് മേധാവികളായ രജിത പി.യു , ഹലീൽമുഹമ്മദ് , റെജിമനോജ്' എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ കോളേജിലെ മുഴവൻ അദ്ധ്യാപകരും വിദ്യാർത്ഥികും പങ്കെടുത്തു.