പ്രാദേശികം

നഗരസഭയും വ്യാപാരികളും കൈകോർക്കുന്നു;നഗരോത്സവത്തിനൊപ്പം വ്യാപാരോത്സവവും നടത്താനൊരുങ്ങി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതി ഈരാറ്റുപേട്ട യൂണിറ്റും സംയുക്തമായി; സംഘടിപ്പിക്കുന്ന നഗരോത്സവത്തിൻ്റെ സ്വാഗതസംഘം യോഗവും ലോഗോ പ്രകാശനവും ഫുഡ്ബുക്ക് ഓഡിറ്റോറിയത്തിൽ നടന്നു. 2023 ജനുവരി 5 മുതൽ 15 വരെ പി ടി എം എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പുസ്തകോത്സവം, വാണിജ്യ സ്റ്റാളുകൾ, അമ്യൂസ്മെൻറ്, പുഷ്പ ഫല പ്രദർശനം, പുരാവസ്തു പ്രദർശനം, ഫുഡ് ഫെസ്റ്റ്, ദിവസവും കലാപരിപാടികൾ എന്നിവയുണ്ടാകും.

വിദ്യാർത്ഥി യുവജന സംഗമം, മാനവമൈത്രി സംഗമം, വനിതാ സംഗമം, പ്രവാസി സമ്മേളനം, മീഡിയ സെമിനാർ, സാഹിത്യ സദസ്സ്, ഈരാറ്റുപേട്ട കോൺക്ലേവ്, മാപ്പിള കലാ സെമിനാർ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും.സ്വാഗതസംഘം യോഗത്തിൻ്റെ ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു.  സഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.

ആൻ്റോ ആന്റണി എം പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ എന്നിവർ മുഖ്യ രക്ഷാധികാരികളായും നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദർ (ചെയർമാൻ) അഡ്വ വി എം മുഹമ്മദ് ഇല്യാസ്, എ എം എ ഖാദർ (ജന. കൺവീനർമാർ) വി എം സിറാജ് (ചീഫ് കോർഡിനേറ്റർ) എന്നിവരുൾപ്പടുന്ന 201 അംഗ സ്വാഗതസംഘം കമ്മറ്റിയും രൂപീകരിച്ചു. യോഗത്തിൽ വെച്ച് നഗരോത്സവത്തിൻ്റെ ലോഗോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ഗോപാലൻ പ്രകാശനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, എ എം എ ഖാദർ, വി എം സിറാജ്, അനസ് പാറയിൽ, സഹല ഫിർദൗസ്, റിസ്വാന സവാദ്, ജോർജ് വടക്കൻ , മനോജ് ബി.നായർ  എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ പി പി എം നൗഷാദ് നന്ദി രേഖപ്പെടുത്തി