പ്രാദേശികം

ജനമൈത്രി പൊലീസിന്റെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ഈരാറ്റുപേട്ട

സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന സാമൂഹിക തിന്മക്കെതിരെ യോദ്ധാവ്  കർമ്മ പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ  ലഹരി വിരുദ്ധ റാലി നടത്തി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി സബ്ബ് ഇൻസ്പെക്ടർ  വിഷ്ണു വി.വി. ഫ്ലാഗ് ഓഫ് ചെയ്തു. റാലി ചേന്നാട് കവല ചുറ്റി ടൗണിൽ സമാപിച്ചു. റാലിയിൽ ഈരാറ്റുപേട്ട എം ജി എച്ച് എസ്, പൂഞ്ഞാർ സെന്റ് ആന്റണീസ് , പനച്ചിപ്പാറ എസ് എം വി എച്ച് എസ് എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ അരുവിത്തു സെന്റ് ജോർജ്ജ് കേളേജിലെ എൻ സി സി കേഡറ്റുകൾ, എസ് എം വി സ്കൂളിലെ ഫുഡ്ബോൾ താരങ്ങൾ, മറ്റ് കായികതാരങ്ങൾ, ഈരാറ്റുപേട്ട വാകേഴ്സ് ക്ലബ്ബിന്റെ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥർ മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പ്രോഗാമിന്റെ ഭാഗമായി എം ജി എച്ച് എസിലെ കുട്ടികൾലഹരിക്കെതിരെ മൈമും, ഫ്ലാഷ് മോബും  അവതരിപ്പിച്ചു.

 തുടർന്ന് നടന്ന സാംസ്കാരിക സദസ്സ് മുൻസിപ്പൽ ചെയർ പേഴ്സൻ  സുഹറ അബ്ദുൾ ഖാദർ   ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല എക്സ്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  ശിവപ്രസാദ് മുഖപ്രഭാഷണം നടത്തി സെന്റ് ഡോമിനിക്ക് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: ആൻസി ജോസഫ് , വാക്കേഴ്സ് ക്ലബ്ബ് രക്ഷാധികാരി അബ്ദുള്ള ഖാൻഅലി സബ് ഇൻസ്പെക്ടർ  വി .വി വിഷ്ണു ജനസമിതി അംഗം ബഷീർ മേത്തൻ എന്നിവർ സംസാരിച്ചു.