പ്രാദേശികം

കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവം ഗണിത വിഭാഗത്തിൽ സംപൂർണ്ണ എപ്ലസ് നേടി മുസ്‌ലീം ഗേൾസ് സ്കൂൾ ജില്ലാ ചാമ്പ്യൻഷിപ്പ് നിലനിർത്തി.

ഈരാറ്റുപേട്ട : കുറവിലങ്ങാട് നടന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോൽസവത്തിൽ 284 പോയിന്റ് നേടി മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജില്ലാ ചാംപ്യൻഷിപ്പ് നിലനിർത്തി. ഗണിത വിഭാഗത്തിൽ പങ്കെടുത്ത 26 ഇനങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു. ഇതിൽ ഏഴെണ്ണത്തിന് ഒന്നാം സ്ഥാനത്തോടെയും മൂന്നെണ്ണത്തിന് മൂന്നാം സ്ഥാനത്തോടെയും ആകെ 118 പോയിന്റ് ലഭിച്ചു. അദർ ചാർട്ട്, പ്യൂവർ കൺസ്ട്രക്ഷൻ, അപ്ലൈഡ് കൺസ്ട്രക്ഷൻ, പസിൽ , ഗെയിം, സിംഗിൾ പ്രൊജക്ട്, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ മെഹ്‌ന നെസീർ , അഫ്ന ഫാത്തിമ, നഹ്‌ല സാബിർ , ജി സ്മി പി.എസ്., ഫാത്തിമ ഹുസൈൻ,മിന മറിയം നവാസ്, ഹിദ ഇബ്രാഹീം എന്നിവരാണ് ഒന്നാം സ്ഥാനം നേടിയത്.
   

   സോഷ്യൽ സയൻസിലും 41 പോയിന്റുമായി സ്കൂൾ ഒന്നാമതെത്തി. പങ്കെടുത്ത 11 ഇനങ്ങളിൽ രണ്ട് ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും ഏഴെണ്ണത്തിന് എ ഗ്രേഡും ലഭിച്ചു. ഇതിൽ അറ്റ്ലസ് മേക്കിങ്, വർക്കിംഗ് മോഡൽ എന്നിവയിൽ സൽ ഹഷെരീഫ്, ഗൗതമി.കെ.വി , ആമിന ഷിനാസ് എന്നിവരാണ് ഒന്നാമതെത്തിയത്.
  പ്രവ്യത്തി പരിചയ മേളയിൽ 61 പോയിന്റോടെ മൂന്നാം സ്ഥാനവും സ്കൂളിന് ലഭിച്ചു. പങ്കെടുത്ത 19 ഇനങ്ങളിൽ 11 എണ്ണത്തിന് എ ഗ്രേഡ് ലഭിച്ചു. ഇതിൽ നെറ്റ് മേക്കിംഗ്, ഫാബ്രിക് പെയിന്റിംഗ് യൂസിംഗ് വെജിറ്റബിൾ എന്നീ ഇനങ്ങളിൽ പങ്കെടുത്ത ഹന്ന ബിജിലി, ആദില മോൾ എം.എൻ എന്നിവരാണ് സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ അർഹതനേടിയത്.


ശാസ്ത്ര, ഐ ടി വിഭാഗങ്ങളിലും സ്കൂളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥികൾ എ ഗ്രേഡ് കരസ്ഥമാക്കി. വിവിധ ഇനങ്ങളിലായി 12 പേർ എറണാകുളത്ത് നടക്കാൻ പോകുന്ന സംസ്ഥാന തല ശാസ്ത്രോൽ വത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും. 
   മിടുക്കികളായ വിദ്യാർത്ഥിനികളെ കൂടുതൽ മികവുള്ളവരാക്കുവാൻ പരിശ്രമിച്ച അദ്ധ്യാപകരെയും , പിന്തുണയേകിയ പൂർവ്വ വിദ്യാർത്ഥിനികളെയും , മികച്ച നേട്ടത്തോടെ സ്കൂളിന്റെയും , നാടിന്റെയും അഭിമാനമുയർത്തിയ വിദ്യാർത്ഥിനികളെയും നഗരസഭാധ്യക്ഷ സുഹു.റാ അബ്ദുൽ ഖാദർ, വിദ്യാഭ്യാസ സമിതി ചെയർ പേഴ്സൺ റിസ്വാന സവാദ്, വാർഡ് കൗൺസിലർ പി.എം. അബ്ദുൽ ഖാദർ,മാനേജർ പ്രൊഫ.എം.കെ ഫരീദ്, പി.റ്റി.എ. പ്രസിഡന്റ് ബൽക്കീസ് നവാസ്, വൈസ് പ്രസിഡന്റ് അനസ് പീടിയേക്കൽ എന്നിവർ അഭിനന്ദിച്ചു.