ഈരാറ്റുപേട്ട: നാട്ടിലെ വിവാഹങ്ങൾക്ക് വളരെ വിലകൊടുത്ത് കുട്ടികൾക്ക് എടുക്കുന്ന കല്യാണ ഡ്രസ്സ് കേവലം ഏതാനും മണിക്കൂർ ഉപയോഗിച്ച ശേഷം പിന്നീട് ഉപയോഗിക്കാനാവാതെ വെറുതെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന ഈ ഡ്രസ്സുകൾ കളക്ടചെയ്ത് നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും നിർദ്ദനരായ കുടുംബങ്ങളിലെ കല്യാണത്തിന് വളരെ രഹസ്യമായി കൈമാറുന്ന ഒരു പദ്ധതിയാണ് ഈരാറ്റുപേട്ടയിലെ എതാനും യുവാതി യുവാക്കൾചേർന്ന് രൂപം കൊടുത്തതാണ് ഈരാറ്റുപേട്ട ഡ്രസ്സ് ബാങ്ക്.
നൈനാർ മസ്ജിദിലെ മദീനാ കോപ്ളക്സിൽ ആരംഭിച്ച ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ലിയാസ് നിർവഹിച്ചുവ്യാപാരി വ്യവസായി ഏകോപന സമതി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡൻ്റ് എ എം എ ഖാദർ അധ്യക്ഷത വഹിച്ചു.ഡ്രസ്സ് ബാങ്ക് പ്രസിഡൻ്റ് റിതാ ഇർഫാൻ സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട പുത്തൻപള്ളി പ്രസിഡൻ്റ് . കെ.ഇ പരീത്,അരുവിത്തുറ പള്ളി വികാരി ഫാദർ ഡോ അഗസ്റ്റ്യൻ പാലക്കപ്പറമ്പിൽ,കൗസിലർമാരായ പിഎം അബ്ദുൽ ഖാദർ.. ഡ്രസ്സ് ബാങ്ക് ട്രഷർ കൂടിയായ സുഹാന ജിയാസ്, ലീനാ ജയിംസ് ,സജീർ ഇസ്മായീൽ തുടങ്ങിയവരും.. എം.എഫ് അബ്ദുൽ ഖാദർ ,ഹക്കിം പുതുപ്പറമ്പിൽ,മഹ്റുഫ്, ഷെമി നൗഷാദ്,മുഹമ്മദ് റിയാസ്,ഇർഫാൻ ഷാൻ തുടങ്ങിയവർ സംസാരിച്ചു