പ്രാദേശികം

ഈരാറ്റുപേട്ട കോടതി കെട്ടിടം പണിയാൻ മൃഗാശുപത്രിയുടെ ഭൂമി വിട്ടുകൊടുത്തത് ബ്ലോക്ക് പഞ്ചായത്തെന്ന് വിവരാവകാശ രേഖ

ഈരാറ്റുപേട്ട .നഗരസഭയിൽ 2023 ജൂലൈ 14ന് എ ജി നടത്തിയ ഓഡിറ്റി ൽ നഗരസഭയുടെ ആസ്‌തി രജിസ്റ്ററിലുള്ള ഈരാറ്റുപേട്ട മൃഗാശുപത്രിയുടെ കൈവശം ഉണ്ടായിരുന്ന 60 സെന്റ് ഭൂമി 2005 ഒക്ടോബർ 29 ലെ റവന്യൂ വകുപ്പ് ഉത്തരവ് പ്രകാരം ജുഡിഷ്യൽ  വകപ്പിന് കൈമാറിയതായി കണ്ടെത്തിയിരുന്നു.ഈ സ്ഥലത്ത് ഇപ്പോൾ ഈരാറ്റുപേട്ട കോടതി സമുച്ചയം നിലനിൽക്കുന്നു.

1994 ലെ പഞ്ചായത്ത്‌രാജ് ആക്ട് പ്രകാരം മൃഗാശുപത്രിയുടെ നിയന്ത്രണം പഞ്ചായത്തുകൾക്കാണ്. എന്നാൽ മുഗാശുപത്രിയുടെ ഭൂമി ജുഡിഷ്യൽ വകുപ്പിന് കൈമാറിയത് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്താണെന്ന് പൊതുപ്രവർത്തകനായ പൊന്തനാൽ ഷരീഫിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.ജെ ജോസിൻ്റെ അധ്യക്ഷതയിൽ 2004 ഏപ്രിൽ 16ന് കൂടിയ കമ്മിറ്റിയിൽ മൃഗാശുപത്രിയുടെ ഭൂമി ജുഡിഷ്യൽ വകുപ്പിന് കൈമാറാൻ തീരുമാനം എടുത്തിരുന്നു.നഗരസഭയുടെ ആസ്തി രജിസ്റ്ററിലുടെ ഭൂമി ജുഡിഷ്യൽ വകുപ്പിന് കൈമാറാൻ ബ്ലോക്ക് പഞ്ചായത്തിന് അധികാരമില്ല

നഗരസഭക്ക് നഷ്ട പ്പെട്ട ഭൂമിക്ക് പകരമായി നഗരഹൃദയത്തിലുള്ള കെട്ടിടങ്ങളോ ചമയങ്ങളില്ലാത്ത ഈരാറ്റുപേട്ട വില്ലേജിലെ മഞ്ചാടി തു രുത്തിലെ ബ്ലോക്ക് നമ്പർ 47ൽ റി സർവ്വേ68/1  60 സെന്റ് ഭൂമി റവന്യൂ വകുപ്പിനോട് ആവ ശ്യപ്പെടണമെന്ന് ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫ് നഗരസഭ ചെയർപേഴ്സൺ അഡ്വ.വി.പി' നാസറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ നഗരസഭ ചെയർപേഴ്സന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ട് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല