ഈരാറ്റുപേട്ട : വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടും വന്യജീവികൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തിയും കർഷക നേതാവ് സണ്ണി പൈകട ഈരാറ്റുപേട്ടയിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൻ്റെ മൂന്നാം ദിവസം സമരത്തിന് ഐക്യദാർഡ്യം അറിയിച്ച് 24 മണിക്കൂർ നിരാഹാരം അനുഷ്ടിക്കുന്ന ജിമ്മി ഇടപ്പാടിയെ ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ ഷിയാസ് സി സി എം ഷാൾ അണിയിച്ചു.
വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,അഡ്വ. സുഹൈൽ ഖാൻ,ജിമ്മി ഇടപ്പാടി, ബാലാജി, റോജർ ഇടയാടി, ജോൺസൺ പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.









