ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഉപതെരഞ്ഞടുപ്പ് യു.ഡി.എഫിലെ റുബിന നാസറിന് ഉജ്ജല വിജയം
ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി വാർഡിൽ ചൊവ്വാഴ്ചനടന്ന ഉപതെരഞ്ഞെടുപ്പിൽ യു .ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ റൂബിന നാസർ (യഹിന മോൾ) വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.100 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് റൂബിന നാസർ വിജയിച്ചത്. റൂബിനനാസറിന് 358 വോട്ട് ലഭിച്ചു'എസ്.ഡി.പി.ഐയുടെ തസ്നീം അനസ് വെട്ടിക്കലിനെയാണ് തോൽപ്പിച്ചത്. തസ്നീമിന് 258 വോട്ട് ലഭിച്ചു. എൽ .ഡി .എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിന് 69 വോട്ട് മാത്രമാണ് ലഭിച്ചത്.2020ലെ നഗരസഭ തിരഞ്ഞടുപ്പിൽ യു.ഡി.എഫിലെ അൻസൽനാ പരിക്കുട്ടി 59 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന് 229 വോട്ടാണ് ലഭിച്ചത്. 2020 ൽ എൽ' ഡി എഫിന് 170 വോട്ട് ഇവിടെ ലഭിച്ചിരുന്നു.എസ് ഡി പി ഐയ്ക്ക് 114 വോട്ടും ലഭിക്കുകയും ചെയ്തിരുന്നു.റുബിന നാസർ മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ പ്രസിഡൻറ് അഡ്വ.വി.പി.നാസറിൻ്റെ ഭാര്യയാണ്.