അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയുടെ വികാരിയായും അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് മാനേജരായും ചുമതലയേറ്റ ശേഷം അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ എത്തിയ വെരി റവ ഫാ. മാത്യു ചന്ദ്രൻക്കുന്നേലിന് അരുവിത്തുറ കോളേജിൽ വരവേൽപ്പു നൽകി. അദ്ധ്യാപക അനദ്ധ്യാപക ജീവനകാരുടെ നേതൃത്വത്തിലാണ് വരവേൽപ്പ് നൽകിയത്.
അദ്ധ്യാപക സമൂഹത്തിൻ്റെ സംഭാവനയാണ് ലോകത്തിലുണ്ടായ പുരോഗതികളും ഗുണപരമായ മാറ്റങ്ങളുമെന്ന് ഫാ മാത്യു ചന്ദ്രൻക്കുന്നേൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ്, കോളേജ് ബർസാർ റവ.ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.









