കഞ്ഞിരപ്പള്ളി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തേക്ക് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർക്കുള്ള സാങ്കേതിക പഠന പരിശീലന ക്ലാസ് കാഞ്ഞിരപ്പള്ളി കെ എം ഹാളിൽ പ്രൗഢമായി സംഘടിപ്പിക്കപ്പെട്ടു. രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പഠന പരിശീലന ക്ലാസ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഹാജി പി ഇ മുഹമ്മദ് സക്കീർ ഉദ്ഘാടനം നിർവഹിച്ചു.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കോട്ടയം ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച സദസ്സിൽ ഈരാറ്റുപേട്ട ബറക്കാത്ത് ജു:അ മസ്ജിദ് ഇമാം ഹാരിസ് ഫലാഹി ഖിറാഅത്ത് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി ടൗൺ മസ്ജിദ് ഇമാം സൈനുൽ ആബിദീൻ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ മണ്ഡലം ട്രെയിനർ അജി കെ മുഹമ്മദ് സ്വാഗതം ആശംസിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് സുനിൽ തേനമ്മക്കൽ, കെ എം എ അസോസിയേഷൻ സെക്രട്ടറി ഷാജി പാലക്കൽ, നെയ്‌നാർ പള്ളി പ്രസിഡൻറ് അബ്ദുസ്സലാം എന്നിവർ മുഖ്യാതിഥികൾ ആയിരിന്നു.
ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് സ്റ്റേറ്റ് ഫാക്കൽറ്റി മാരായ നിഷാദ് പന്ദ്രണ്ടിൽ, അബ്ദുറഹ്മാൻ പുഴക്കര, അബ്ദുസ്സലാം സഖാഫി എന്നിവർ നേതൃത്വം നൽകി. സംഗമത്തിൽ മണ്ഡലം,ഫീൽഡ് ട്രെയിനർമാർ സംസാരിച്ചു. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി കാഞ്ഞിരപ്പള്ളി മണ്ഡലം ട്രെയിനിങ് ഓർഗനൈസർ നജീബ് കല്ലുങ്കൽ നന്ദി അറിയിച്ചു. കോട്ടയം ത്വാഹാ മൗലവി സമാപന പ്രാർത്ഥന നടത്തി. സംഗമത്തിൽ അസിസ്റ്റൻറ് ഡിസ്റ്റിക് ട്രെയിനിങ് ഓർഗനൈസർ കമറുദ്ദീൻ തോട്ടത്തിൽ, ട്രെയിനർമാരായ നജീബ് കല്ലുകൽ, സഫറുള്ള ഖാൻ, റഫീഖ് അമ്പഴത്തിനാൽ, ഹബീബ് വെട്ടിക്കൽ, മാഹിൻ പാറയിൽ, ശമ്മാസ് സലാം, അജി കെ മുഹമ്മദ്, മിസ്ബാഹ് ഖാൻ, നാസർ പി എ, സദറുൽ അനാം, സിയാദ് ഖാലിദ്, അൽത്താഫ് സലാം, അബൂബക്കർ വി എം, ഫസീല കെ എം, എന്നിവരും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരും സ്റ്റേറ്റ് ഹജ്ജ്ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവരും പങ്കെടുത്തു.









