ഈരാറ്റുപേട്ട നഗരസഭ ബസ് സ്റ്റാൻഡ് ഇന്ന് പൊളിക്കുന്നു. മഞ്ചാടി തുരുത്തിൽ താൽക്കാലിക ബസ് സ്റ്റാൻഡ്.
ഈരാറ്റുപേട്ട. നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് 1982 ൽ അഡ്വ. ഹാജി വി.എം.എ കെരീം സാഹിബിൻ്റെ കാലത്ത് നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്തായിരുന്ന കാലത്തും നഗരസഭയുടെയും പ്രധാനപ്പെട്ട വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണിത് സമീപ പ്രദേശങ്ങളിലെയും ഈരാറ്റുപേട്ടയിലെയും നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി ഉപയോഗിച്ച് വരുന്നതും നൂറോളം ബസ്സുകൾ ദിനം പ്രതി കയറി ഇറങ്ങുന്നതുമാണ്. കാലപ്പഴക്കത്താൽ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് നഷ്ടപ്പെടുകയും ഒന്ന് ,രണ്ട് ചെറിയ അപകടങ്ങൾ മേൽക്കൂരയുടെ ഭാഗം അടർന്ന് വീണ് ഉണ്ടായിട്ടുള്ളതുമാണ്. ഈരാറ്റുപേട്ട നഗരസഭയുടെ ഈ ഭരണ സമിതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റാണിത്. 23 കോടി രൂപ മുതൽ മുടക്കി നാല് നിലകളിലായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടി 45 കാർ പാർക്കിംഗ് ഉൾപ്പെടെ ,ബസ്സുകൾക്ക് പാർക്ക് ചെയ്യുന്നതിന് കൂട്തൽ സൗകര്യവും ഒരുക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.കഴിഞ്ഞ നാലു വർഷത്തെ നിരന്തരമായ പരിശ്രമത്തിൻ്റെ ഫലമായിട്ടാണ്. നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റാനും പുതിയ കെട്ടിടത്തിനുള്ള പ്രാഥമിക അനുമതി നേടാനും കഴിഞ്ഞിട്ടുള്ളത്. ഇന്ന് ചൊവ്വാഴ്ച മുതൽ ബസ് സ്റ്റാൻ്റ് അടച്ച് സ്റ്റാൻ്റിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണ് താൽക്കാലിക ബസ് സ്റ്റാൻഡായി മഞ്ചാടി തുരുത്ത് ഉപയോഗിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും വൈസ് ചെയർമാൻ അഡ്വ.വി.എം.മുഹമ്മദ് ഇല്ല്യാസും കൗൺസിലർ വി പി .നാസറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു രണ്ട് മാസത്തിനുള്ളിൽ ബസ് സ്റ്റാൻഡ്കെട്ടിടം പണി ആരംഭിക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.പുതിയ ബസ് സ്റ്റാൻ്റ് ആരംഭിക്കുന്നത് വരെ ടൗണിനോട് ചേർന്നുള്ള മഞ്ചാടി തുരുത്താണ് താൽക്കാലിക സ്റ്റാൻ്റ് ആയി ഉപയോഗിക്കാൻ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. പുതിയ കോംപ്ലക്സ് പൂർത്തിയാക്കുന്നത് വരെ യാത്രക്കാരും പൊതുജനങ്ങളും ,ബസ് ജീവനക്കാരും സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തിട്ടുള്ളതാണെന്നും നഗരസഭ ചെയർപേഴ്സൺ സുഹ്റ അബദുൾ ഖാദർ ,