പ്രാദേശികം

നഗരോത്സവത്തിലെ മാധ്യമ സെമിനാർ ശ്രദ്ധേയമായി.

ഈരാറ്റുപേട്ട: നഗരോൽസവത്തിൽ നടന്ന മാധ്യമ സെമിനാർ ശ്രദ്ധേയമായി.മാധ്യമ സെമിനാർ സഫാരി ടീവി മാനേജിംഗ് എഡിറ്റർ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു.മുൻ നഗരസഭ ചെയർമാൻ വി.എം.സറാജ് അധ്യക്ഷത വഹിച്ചു. റഹീസ് റഷീദ് റിപ്പോർട്ടർ ടിവി.മുഖ്യ പ്രഭാഷണം നടത്തി. 

പൊന്തനാൽ ഷെരീഫ് ,ഷാബിന സിയാദ്, കെ.ഇ.എ ഖാദർ ,പി എ.ഷെമീർ ,കെ.എ സാജിദ്, കെ.കെ.പി.ജലീൽ കൗൺസിലറന്മാരായ സൗമി റാസി, നസീറ ടീച്ചർ, തസ് ലിൻ സിറാജ് എന്നിവർ സംസാരിച്ചു.അഡ്വ.സുഹൈൽ ഖാൻ സ്വാഗതവും റഷീദ് വടയാർ നന്ദിയും പറഞ്ഞു. തുടർന്ന് റൈഹാന മുത്തു ടീം ഒരുക്കിയ മാപ്പിള ഗാനമേളയും അരങ്ങേറി.

ചൊവ്വാഴ്ച നഗരോൽസവ വേദിയിൽ വനിത സമ്മേളനം നടക്കും. ഈരാറ്റുപേട്ട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വനിതാ ജനപ്രതിനിധികൾ പങ്കെടുക്കും.