വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

മുസ്‍ലിം ലീഗ് സ്ഥാപകദിനം: ഈരാറ്റുപേട്ട ലീഗ് ഹൗസിൽ പതാക ഉയർത്തി

ഈരാറ്റുപേട്ട: മുസ്‌ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ലീഗ് ഹൗസിൽ മുതിർന്ന നേതാവ് സി.കെ. ബഷീർ പതാക ഉയർത്തി. നേതാക്കളായ കെ.എ. മുഹമ്മദ് ഹാഷിം, കെ.എ മാഹിൻ, വി.പി. മജീദ്, റാസി ചെറിയവല്ലം, അഡ്വ. വി.പി. നാസർ, മാഹിൻ വി.ഐ, കബീർ കുരുവിനാൽ, മുഹമ്മദ് ഇബ്രാഹിം, ഷിഹാസ് കാട്ടാമല, എം.പി. സലിം, മുഹമ്മദ്, അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.  1948 മാർച്ച് 10-ന് മദ്രാസിലെ രാജാജി ഹാളിൽ ചേർന്ന യോഗത്തിലാണ് ഖാഇദെ മില്ലത്ത് എം. മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‍ലിം ലീഗ് രൂപീകരിച്ചത്. 

പ്രാദേശികം

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി

പൂഞ്ഞാർ : കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന, പിണറായി വിജയൻ സർക്കാരിന്റെ, ജനവിരുദ്ധ നയങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ടും, വിവിധ പഞ്ചായത്തുകളെ തമ്മിൽ ബെന്ധിപ്പിക്കുന്ന, പൂഞ്ഞാർ – വെട്ടിപ്പറമ്പ് – ആനിയിലാപ്പ് റോഡ്, കൈപ്പള്ളി – എന്തയാർ എന്നീ PWD റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളോട്, സ്ഥലം MLA കാണിക്കുന്ന അനാസ്‌ഥ അവസാനിപ്പിക്കണമെന്നും അവശ്യപെട്ടുകൊണ്ട് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ നടത്തി. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌, റോജി തോമസ് മുതിരേന്തിക്കൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ :ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു. കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തോമസ് കല്ലാടൻ,ഡിസിസി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൻ, അഡ്വ : മുഹമ്മദ്‌ ഇല്ലിയാസ്, ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C വർക്കി, ജോളിച്ചൻ വലിയ പറമ്പിൽ, ജോൺസൻ ചെറുവള്ളി, ജെയിംസ് മോൻ വള്ളിയാംതടം എന്നിവർ പ്രസംഗിച്ചു.സണ്ണി കല്ലാറ്റ്, സജി കൊട്ടാരം, ജോഷി പള്ളിപറമ്പിൽ, ബേബി അലക്സ്‌,മോഹനൻ കൊഴുവുംമാക്കൽ, ബേബി കുന്നിൻപുരയിടം, അനീഷ്‌ കീച്ചേരി, മേരി മുതലക്കുഴി, ജോയി കല്ലറ്റ്, മാത്യു തുരുത്തേൽ, സുഭാഷ് കൈപ്പള്ളി, റെമി കുളത്തിനാൽ, ജോബി തടത്തിൽ, സിജു എബ്രഹാം, ജോർജ് കുന്നേൽ, അനീഷ് ഇളംതുരുത്തി, ബിനു ഇടമല, തമ്പിച്ചൻ വാണിയപുര, ടോമി പുളിച്ചമാക്കൽ, മാർട്ടിൻ വെട്ടുകല്ലേൽ, റിൻസ് ആലപാട്ട്‌, മാമ്മച്ചൻ തോട്ടുങ്കൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

പ്രാദേശികം

പൂഞ്ഞാർ സർവീസ് സഹകരണ ബാങ്കിൽ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വമ്പിച്ച പലിശ ഇളവ്

പൂഞ്ഞാർ : വായ്പയെടുത്തു കുടിശ്ശികയായ വായ്പക്കാർക്ക് പിഴ പലിശ പൂർണമായി ഒഴിവാക്കി പലിശയിലും കുറവ് വരുത്തി ലോൺ തിരിച്ചടയ്ക്കുവാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ അടിസ്ഥാനത്തിലുള്ള പദ്ധതിയാണ് നവകേരള കുടിശ്ശിനിവാരണ ഒറ്റത്തവണ പദ്ധതി. ഈ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കൃഷിക്കാർക്കും സാധാരണക്കാർക്കും അതോടൊപ്പം തന്നെ ഗുരുതരമായ രോഗം ബാധിച്ചവർക്കും ഈ ഇളവ് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ് എന്ന് പൂഞ്ഞാർ എസ് സി ബി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ രമേശ് ബി വെട്ടിമറ്റം അറിയിച്ചു.

പ്രാദേശികം

സിവിൽ സ്റ്റേഷൻ ഉദ്ഘാടന നാടകം നാടിന് അപമാനം: ബി ജെ പി

ഈരാറ്റുപേട്ട: സ്ഥലം ഏറ്റെടുക്കുകയോ സാങ്കേതിക അനുമതി നേടി ടെൻഡർ നടപടികൾ പോലും ആവാതെ നടത്തുന്ന സിവിൽ സ്റ്റേഷൻ നിർമാണ ഉത്ദ്ഘാടനം നാടിനെ ആകെ അപഹാസ്യമാക്കുന്നു എന്ന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി. നിരന്തരമായി ബജറ്റിൽ പ്രഖ്യാപിക്കപ്പെടുന്ന ഒരു പദ്ധതി പോലും നടപ്പിലാക്കാനാവാത്ത എം എൽ എ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇല്ലാത്ത പദ്ധതിയുടെ ഉൽഘാടനം നടത്തി ജനങ്ങളെ ആകെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെ ബി ജെ പി യുടെ ജനപ്രതിനിധികളും,നേതാക്കളും ഉൽഘാടന ചടങ്ങിൽ നിന്നും വിട്ടുനിന്നു പ്രതിഷേധിച്ചു.

പ്രാദേശികം

ഐക്യപ്പെട്ടു ശക്തരാവുക: മാർ ജോസഫ് കല്ലറങ്ങാട്ട്

ഈരാറ്റുപേട്ട : സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ പാലാ രൂപതാതല സമ്മേളനങ്ങൾക്ക് അരുവിത്തുറയിൽ തുടക്കമായി. സമുദായത്തിൻ്റെ നിലനില്പിന് ഐക്യം അനിവാര്യമാണെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. അരുവിത്തുറ പള്ളിയങ്കണത്തിൽ ആയിരങ്ങൾ പങ്കെടുത്ത സമുദായ ശക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. അരുവിത്തുറയുടെ ശക്തിയും പാരമ്പര്യ സ്രോതസ്സുകളും അഭി. പിതാവ് പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഐക്യം വളർച്ചയാണ്, ഐക്യത്തിൽ വളരാത്ത ഒരു സമുദായത്തിനും നിലനിൽപ്പില്ലെന്ന് ബിഷപ്പ് പറഞ്ഞു.  അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലാരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ, പാലാ രൂപതാ സിഞ്ചെല്ലൂസ് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, പിതൃവേദി പാലാ രൂപതാ പ്രസിഡൻ്റ് ജോസ് തോമസ് മുത്തനാട്ട്, ഡോ. സിമിമോൾ സെബാസ്‌റ്റ്യൻ, സീറോ മലബാർ സമുദായ ശക്തീകരണ കോർഡിനേറ്റർ റവ. ഫാ. സിറിൽ തോമാസ് തയ്യിൽ അരുവിത്തുറ ഫൊറോന പള്ളി ട്രസ്റ്റി ജോർജ് കെ.വി കല്ലും തലയ്ക്കൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. മാതൃവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി സിജി ലൂക്സൺ സമുദായ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പ്രാദേശികം

ജില്ലാതല വനിതാദിനാഘോഷങ്ങൾ നാളെ അരുവിത്തുറ കോളേജിൽ

ഈരാറ്റുപേട്ട: സംസ്ഥാന സർക്കാർ വനിത ശിശുക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വനിതാദിനാഘോഷങ്ങൾ അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ തിങ്കളാഴ്ച നടക്കും. വനിതാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. ചടങ്ങിൽ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അരുവിത്തുറ സെന്റ് ജോർജസ് കോളേജ് മാനേജർ ഫാ.മാത്യു ചന്ദ്രൻ കുന്നേൽ മുഖ്യ സന്ദേശം നൽകും. അരുവിത്തുറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, വനിതാ സംരക്ഷണ ഓഫീസർ മല്ലിക കെ.എസ്, കോട്ടയം ജില്ലാതല ഐ.സി.ടി.എസ് ഓഫീസർ റെയ്ച്ചൽ ഡേവിഡ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബീന സി.ജെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ്, ഈരാറ്റുപേട്ട ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസർ ജാസ്മിൻ കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും. ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു സെബാസ്റ്റ്യൻ, ശ്രീകല ആർ, കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിനു ആനി ജോൺ തുടങ്ങിയവർ സന്നിഹിതരായിരിക്കും. വനിതാദിന ആഘോഷങ്ങളോട് അനുബന്ധിച്ച് വനിതകൾക്കായി ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ചടങ്ങിന് മോടി കൂട്ടും.പരിപാടിയുടെ ഭാഗമായി രാവിലെ 9.30 ന് കടുവാമുഴി സൺറൈസ് ആശുപത്രിക്ക് സമീപം ഐ.സി.ഡി.എസ് പ്രവർത്തകരുടെ റാലി, സ്കിറ്റ്, ഫ്ലാഷ് മോബ് എന്നിവ അരങ്ങേറും.     

പ്രാദേശികം

പൂഞ്ഞാറിന് വികസന കുതിപ്പ്: ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു

ഈരാറ്റുപേട്ട :ഏറെ വിവാദങ്ങൾക്കും, തർക്ക വിതർക്കങ്ങൾക്കും ഒടുവിൽ തടസ്സങ്ങളും,പ്രതിസന്ധികളും പരിഹരിച്ച് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണ സജ്ജമാകുന്നു. 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ എംഎൽഎ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രൊപ്പോസൽ പരിഗണിച്ച് അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുക. ഔപചാരിക നിർമ്മാണ ഉദ്ഘാടനം ഒമ്പതാം തീയതി തിങ്കളാഴ്ച രാവിലെ 9:30 ന് നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ സൈറ്റിൽ വെച്ച് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ശിലാസ്ഥാപന കർമ്മം നിർവഹിക്കും അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും, ജില്ലാ കലക്ടർ: ചേതൻ കുമാർ മീണ IAS സ്വാഗതം ആശംസിക്കും, എംപിമാരായ: ആന്റോ ആന്റണി, ജോസ് കെ മാണി എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുക്കും. ത്രിതല പഞ്ചായത്ത് അധ്യക്ഷരായ ജോഷി ഫിലിപ്പ്, വി പി നാസർ, ജോയി സ്കറിയ, ജോമി ബെന്നി, മിനി ബിനോ, അംബിക എംഎസ്, മിനർവാ മോഹൻ, സുബ്രഹ്മണ്യൻ ടി ജി തുടങ്ങിയവരും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശ്രീജിത്ത്‌ എ സ്, പാലാ ആർഡിഓ : സുശീല ആർ വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ  രമമോഹൻ, സുനിൽ പാണ്ടൻകല്ലേൽ, എം ജി ശേഖരൻ, അനസ് നാസ്സർ, ജെയിംസ് ജോസ് വലിയവീട്ടിൽ, മുഹമ്മദ് ഹാഷിം കെ എ, ഷനീർ മഠത്തിൽ, രാജേഷ് പാറക്കൽ, റസീം മുതുകാട്ടിൽ, റഫീഖ് പട്ടരുപറമ്പിൽ, സബീർ കുരുവിനാൽ, നിഷാദ് നടക്കൽ, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ എം എ ഖാദർ, ഈരാറ്റുപേട്ട ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് :പ്രഫ : എ എം റഷീദ് തുടങ്ങിയവർ പ്രസംഗിക്കും മീനച്ചൽ തഹസീൽദാർ :ലിറ്റി മോൾ തോമസ് കൃതജ്ഞത പ്രകാശിപ്പിക്കും   നിർമ്മാണത്തിന് മുന്നോടിയായി ഉള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ ആണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു

പ്രാദേശികം

അരുവിത്തുറ കോളേജിൽ ആർത്തവ ശുചിത്വ ബോധവൽക്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും.

ഈരാറ്റുപേട്ട : അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും വിമൻസെല്ലിന്റെയും കോട്ടയം ജില്ല ഹരിത മിഷൻ്റെയും ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ആർത്തവ ശുചിത്വ ബോധവൽക്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ഉപാദ്ധ്യക്ഷ ഫാത്തിമ അൻസർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ,വിമൻസ് സെൽ കോർഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു. ബോധവൽക്കരണ പരിപാടിയിൽ ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർമാരായ വിഷ്ണുപ്രസാദ്, അഞ്ജു ജെയിംസ്, ജയ് ന ജെയിംസ്, ജ്യോതി ലക്ഷ്മി തുടങ്ങിയവർ ക്ലാസ് നയിച്ചു. എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ ജോസ്, കോളേജ് വിമൻസ് സെൽ കൺവീനേഴ്സായ ഡോ. അനു തോമസ്, നാൻസി. വി. ജോർജ് എന്നിവർ നേതൃത്വം നൽകി.