വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട അൽഫിത്വ്‌റ ഇസ്ലാമിക് പ്രീ സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ

ഈരാറ്റുപേട്ട  : അൽഫിത്വ്‌റ ഇസ്ലാമിക് പ്രീ സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ

പ്രാദേശികം

ഹെൽത്ത് സ്ക്വാഡ്‌ പരിശോധന നടത്തി

ഈരാറ്റുപേട്ട.'മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കോട്ടയം എൻഫോഴ്സ്മെന്റ് സ്ക്വാഡും, കോട്ടയം ഹരിത കേരള മിഷൻ, ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എന്നിവരുടെ സംയുക്ത പരിശോധന  ഈരാറ്റുപേട്ടയിൽ നടന്നു. അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമാണ് ശക്തമായ പരിശോധന നടന്നത്. റെയ്ഡിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് മീനച്ചിലാറ്റിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ തുറന്നു വിടുന്നത് കണ്ടെത്തി. കൂടാതെ മീനച്ചിലാറിന്റെ തീരത്ത് വളരെയധികം മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും കണ്ടെത്തി. ലോഡ്ജികളിൽ നിന്ന് കക്കൂസ് മാലിന്യം ഒഴുക്കിയവർക്ക് ആറുമാസം വരെ തടവു ലഭിക്കാവുന്ന രീതിയിലുള്ള നടപടികളും, മാലിന്യം തള്ളിയവർക്ക് 25000 രൂപ പിഴ കൊടുക്കുന്ന രീതിയിലും ആണ് നടപടികൾ സ്വീകരിച്ചത്. കൂടാതെ ഈരാറ്റുപേട്ടയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് പാത്രങ്ങൾ ഗ്ലാസ്സുകൾ എന്നിവ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. മീനച്ചിലാർ ശുദ്ധീകരിക്കും വരെ വരും ദിവസങ്ങളിലും ഇത്തരത്തിൽ പരിശോധനകൾ തുടരുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ 37-ാമത് വാർഷിക പൊതുയോഗം അരുവിത്തുറ സെന്റ് ജോർജ്ജ് ഹൈസ്കൂൾളിൽ വെച്ച് നടന്നു

ഈരാറ്റുപേട്ട എയിഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ 37-ാമത് വാർഷിക പൊതുയോഗം അരുവിത്തുറ സെന്റ് ജോർജ്ജ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ  പ്രസിഡന്റ് ശ്രീ.രാജേഷ് ആർ ന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രവർത്തന റിപ്പോർട്ടും കണക്കുകളും ഡ്രാഫ്റ്റ്‌ ബഡ്ജറ്റും സപ്ലിമെന്ററി ബഡ്ജറ്റും ഓഡിറ്റ് റിപ്പോർട്ടും ലാഭ വിഭജനവും ബൈലോ ഭേദഗതികളും സഹകാരികളുടെ അറിവിനും അംഗീകാരത്തിനുമായി സമർപ്പിച്ചു.   2023 - 24 വർഷത്തെ ലാഭ വിഹിതം 20% വിതരണം ചെയ്യാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണകാന്ത് കെ.സി സ്വാഗതം ആശംസിച്ച ചടങ്ങിൽ സെക്രട്ടറി ഇൻ ചാർജ് മിനി ജോർജ്ജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ഭരണ സമിതി അംഗങ്ങളായ ജോബി ജോസഫ്, പ്രിൻസ് അലക്സ്, റോയി ജോസഫ്, ജോബിൻ കുരുവിള, മജോ ജോസഫ്, സാജു ജെയിംസ്, ജിസ്മി സ്കറിയ, സിന്ധു ജി.നായർ, അമ്പിളി ഗോപൻ , മുൻ പ്രസിഡന്റ് ജോസിറ്റ് മോൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം: അമ്യൂസ്മെൻ്റ് പാർക്കുകളും സ്റ്റാളുകളും നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി 2024 ഡിസംബർ 27 മുതൽ 2025 ജനുവരി 5 വരെ നടത്തപ്പെടുന്ന നഗരോത്സവത്തിന്റെ ഭാഗമായി നിബന്ധനകൾക്ക് വിധേയമായി അമ്യൂസ്മെൻ്റ് പാർക്കുകളും സ്റ്റാളുകളും നടത്തുന്നതിനായി പരിചയ സമ്പന്നരായ കക്ഷികളിൽ നിന്നും നഗരസഭ ക്വട്ടേഷൻ ക്ഷണിച്ചു. മുദ്ര വെച്ച കവറിൽ 2,75,000 രൂപ നിരതദ്രവ്യം സംഘാടക സമിതി ഓഫീസിൽ അടച്ച രസീത് സഹിതമാണ് മത്സരാധിഷ്ടിതമായ ക്വട്ടേഷന് അപേക്ഷിക്കേണ്ടത്. ക്വാട്ട് ചെയ്യേണ്ട അടിസ്ഥാന തുക 11,00,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ഈ തുകയ്ക്ക് താഴെ ലഭിക്കുന്ന ക്വട്ടേഷനുകൾ അംഗീകരിക്കുന്നതല്ല. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയതി 15-11-2024 വൈകിട്ട് 3 മണി വരെയും 3.30 ന് ക്വട്ടേഷൻ തുറക്കുന്നതുമായിരിക്കും. വിശദ വിവരങ്ങൾക്ക് 9961300738, 6238386337 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക നിബന്ധനകൾ 1.⁠ ⁠ക്വട്ടേഷൻ സമർപ്പിക്കുന്നവർ 2,75,000 രൂപ നിരതദ്രവ്യമായി സംഘാടക സമിതി ഓഫീസിൽ അടയ്ക്കേണ്ടതും ഈ തുക നഗരോത്സവം സമാപിക്കുന്ന 5-01-2025 ന് ശേഷമുള്ള പ്രവർത്തി ദിവസങ്ങളിൽ സംഘാടക സമിതി ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതുമാണ്. 2.⁠ ⁠15-11-2024 വൈകിട്ട് 3.30 ന് കൂടിയ തുക ക്വട്ടേഷനിൽ രേഖപ്പെടുത്തിയിരിക്കുന്ന ആളുടെ പേർക്ക് ക്വട്ടേഷൻ ഉറപ്പിക്കുന്നതും, രേഖപ്പെടുത്തിയിരിക്കുന്ന തുക പൂർണ്ണമായും 3 ദിവസത്തിനുള്ളിൽ (18-11-2024) സംഘാടക സമിതി ഓഫീസിൽ അടച്ച് സംഘാടക സമിതിയുമായി 500 രൂപയുടെ മുദ്രപത്രത്തിൽ കരാർ വെക്കേണ്ടതുമാണ്. 3.⁠ ⁠സംഘാടക സമിതി നിശ്ചയിച്ചിരിക്കുന്ന പ്ലാനിന് വിധേയമായി മാത്രമേ അമ്യൂസ്മെൻ്റ് പാർക്കുകളും, സ്റ്റാളുകളും ക്രമീകരിക്കാൻ പാടുള്ളൂ. 4.⁠ ⁠നിർദ്ദിഷ്ട പാസ്സേജിലോ പുറത്തോ കച്ചവടമോ ബന്ധപ്പെട്ട കാര്യങ്ങളോ നടത്തുവാൻ പാടുള്ളതല്ല. 5.⁠ ⁠ബന്ധപ്പെട്ട ഓഡിറ്റോറിയത്തിനും ഗ്രൗണ്ടിലും പുറത്തുള്ള ട്രാഫിക് ക്രമീകരണങ്ങളിലും മാത്രമേ സംഘാടക സമിതിക്ക് നിയന്ത്രണവും ഉത്തരവാദിത്വവും ഉണ്ടായിരിക്കുകയുള്ളൂ. 6.⁠ ⁠സ്റ്റാളുകളിലും പരിസരങ്ങളിലും ലഹരി പദാർത്ഥങ്ങളുടെ വിൽപ്പനയോ, ചൂതാട്ടമോ, സർക്കാർ നിയമം മൂലം നിരോദിച്ചിരിക്കുന്ന യാതോരു പ്രവർത്തികളും നടത്താൻ പാടുള്ളതല്ല. 7.⁠ ⁠സ്റ്റാളുകളിലേക്ക് ആവശ്യമായ വെളിച്ചം മാത്രം സംഘാടക സമിതി ക്രമീകരിക്കുകയും മറ്റിതര ആവശ്യങ്ങൾക്കുള്ള വൈദ്യുതി കരാറുകാരൻ തന്നെ ഏർപ്പാടാക്കേണ്ടതാണ്. 8.⁠ ⁠അമ്യൂസ്മെന്റ് പാർക്കുമായി ബന്ധപ്പെട്ട ശബ്ദവും വെളിച്ചവും സംഘാടകസമിതി നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് വിധേയമായി മാത്രമേ കരാറുകാരൻ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. 9.⁠ ⁠ഓഡിറ്റോറിയത്തിലെ 5 സ്‌റ്റാളുകൾ നഗരസഭക്ക് സൗജന്യമായി നൽകേണ്ടതാണ്. 10.  മേൽപ്പറഞ്ഞ നിബന്ധനകളിൽ പൂർണ്ണമായോ ഭാഗികമായോ മാറ്റം വരുത്തുവാൻ നഗരോത്സവ സംഘാടക സമിതിക്ക് പൂർണ്ണ അവകാശം ഉണ്ടായിരിക്കുന്നതാണ്.

പ്രാദേശികം

എം.ഇ.എസ് ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു .

ഈരാറ്റുപേട്ട: വാഗമൺ റോഡും സംസ്ഥാനപാതയായ പൂഞ്ഞാർ റോഡും ചേരുന്ന ഈരാറ്റുപേട്ട നഗരത്തിലെ എം.ഇ.എസ്  കവലയിൽ അപകടങ്ങൾ പതിവാകുന്നുവാഗമൺ റോഡിൽ നിന്ന് പൂഞ്ഞാർ റോഡിൽ പ്രവേശിക്കുന്ന ജംഗ്ഷനിൽ വാഹന അപകടങ്ങൾ പതിവാണ്. വാഗമൺ റോഡിൽ ഹമ്പുകളില്ലാത്തതുമൂലം വാഹനങ്ങൾ വേഗത്തിൽ വരുകയും ഈരാറ്റുപേട്ട ടൗണിൽ നിന്ന് എത്തുന്ന വാഹനങ്ങളിൽ ഇടിക്കുകയാണ് പതിവ്.രാത്രി തുടർച്ചയായി വാഗമണ്ണിൽ നിന്ന് ടൂറിസ്റ്റ് വാഹനങ്ങൾ ഓടുന്ന പാ തയാണിത്. എം. ഇ.എസ് ജംഗ്ഷനിൽ മുന്നൊരു ക്കങ്ങൾ നടത്തിയില്ലെങ്കിൽ അപ കടങ്ങൾ തുടർക്കഥയാകും.അതു കൊണ്ട് വാഗമൺ റോഡിൽ ഹമ്പുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറക്കാനുള്ള നടപടി  അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ കൊമേഴ്സ് ഫെസ്റ്റ് "കോം ഫിയസ്റ്റ 2k24

അരുവിത്തുറ സെന്റ് ജോർജ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2k24 ’സംഘടിപ്പിക്കുന്നു. നവംബർ മാസം പതിനാറാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് മാനേജർ റവ ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉൽഘാടനം ചെയ്ത് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷം സമാപിക്കും. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് ക്വിസ് ,ബെസ്റ്റ് മാനേജ്മെന്റ് ടീം ,ട്രഷർ ഹണ്ട് ,3x3  ഫുട്ബോൾ , സ്പോട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മത്സര ഇനങ്ങൾ  സംഘടിപ്പിച്ചിരിക്കുന്നു .പങ്കെടുക്കാൻ കുട്ടികൾക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും .പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് ക്യാഷ് അവാർഡും നൽകുന്നതായിരിക്കും .പ്രദേശത്തെ നാൽപതോളം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ഫെസ്റ്റ് വിദ്യാർത്ഥികളുടെ നാനാ വിധത്തിലുള്ള അഭിരുചികളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ  ജിലു ആനി ജോൺ, ബർസാർ ഫാദർ ബിജു കുന്നക്കാട്ട് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.  

പ്രാദേശികം

ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു .

ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ  എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ  വച്ച്   പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഗീത നോബിൾ കലോത്സവ കമ്മിറ്റി ചെയർമാൻ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ഷംല ബീവി ക്കു നൽകി പ്രകാശനം  ചെയ്യുന്നു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ വൈദ്യുതി ഒളിച്ചുകളിക്കുന്നു

ഈരാറ്റുപേട്ട: നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും അടിയ്ക്കടിയു ണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ ജനം പൊറുതിമുട്ടി. ഇടയക്കൊന്നു മിന്നിയാൽ തിരി കെവരാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് ചിലപ്പോൾ മിനിറ്റുകൾക്കു ളിൽ തുടർച്ചയായി വൈദ്യുതിമുടക്കം ഒരു ദിവസം ടൗണിൽ മാത്രം വൈദ്യുതി മുട ങ്ങുന്നതു ഇരുപതിലേറെ തവണ ഇങ്ങനെ പലവിധത്തിലാണ് വൈദ്യുതിയുടെ ഒളിച്ചുകളിക്കുന്നത്. തുടർച്ചയായുള്ള വൈദ്യുതീ മുടക്കത്തിൽ വലഞ്ഞിരി ക്കുകയാണ് ജനം.പകൽ ചൂടിൽ ന്ന നഗരത്തിൽ കുനിന്മേൽ രൂവെന്നപോലെയാണ് വൈ ദ്യുതി മുടക്കം സ്ഥാപനങ്ങ ളിൽ ജോലി തുടർച്ചയായി ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. നൂറുകണക്കിന് ആളുകളുടെ ജോലി മുടക്കിയും, വരുമാനം തടസ്സപ്പെടുത്തിയും മുന്നേറുന്ന വൈദ്യുതി മുടക്കി ത്തിനെതിരെ പ്രതിഷേധം ശക്തമാണ്. തുടർച്ചയായുള്ള വൈദ്യുതി മുടക്കത്തിൽ വ്യാപാരിക ളും വലഞ്ഞു. ഇന്റർനെറ്റ് ക ഫേകൾ, സ്റ്റുഡിയോകൾ, കോൾഡ് സ്‌റ്റോറേജുകൾ, കൂൾബാറുകൾ, വർക്ക് ഷോപ്പു കൾ, വെൽഡിങ്, ലെയ്ത്ത് വർക്ക് ഷോപ്പുകൾ, തുടങ്ങി ഒ ട്ടേറെ സ്ഥാപനങ്ങളുടെ പ്രവർ ത്തനം അവതാളത്തിലായിരി ക്കുകയാണ്. കൃത്യസമയത്ത് ജോലി ചെയിതു തീർക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു.ഇടയ്ക്കിടെയുള്ള വൈദ്യുതിമുടക്കത്തിൽ ഇലക്ട്രിക് ഉപകരണങ്ങൾ തകരാറിലാകു ന്നതും പതിവായി.വൈകുന്നേരങ്ങളിലെ മിന്നലും ഇടിയും മഴയും കൂടിയാകുന്നതോ ടെ രാത്രിയും ഇരുട്ടിലാകും സന്ധ്യ കഴിഞ്ഞാൽ നഗരത്തി ൻ്റെ ഒട്ടേറെ പ്രദേശങ്ങളും ഇരുട്ടിലാണ്. വൈദ്യുതി മുടക്ക വും, വോൾട്ടേജ് ക്ഷാമവും മുലം പകൽ പമ്പിങ് നടക്കാത്തതിനാൽ ജലവിതരണപദ്ധതി കളുടെ പ്രവർത്തനവും അവതാളത്തിലായി