വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കൗമാര ചിറകിലേറി അരുവിത്തുറ കോളേജിൽ കോം ഫിയസ്റ്റാ കോമേഴ്‌സ് ഫെസ്റ്റ് അരങ്ങേറി.

അരുവിത്തുറ സെന്റ് ജോർജ് കോളേജ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2024 സംഘടിപ്പിച്ചു.  രാവിലെ 10 മണിക്ക് കോളേജ് മാനേജർ റവ ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഫെസ്റ്റ് ഉൽഘാടനം ചെയ്തു.  പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് ക്വിസ് ,ബെസ്റ്റ് മാനേജ്മെന്റ് ടീം ,ട്രഷർ ഹണ്ട് ,3x3  ഫുട്ബോൾ , സ്പോട്ട് ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മത്സര ഇനങ്ങൾ  സംഘടിപ്പിച്ചിരിന്നു .പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും , ടവിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫി കളും നൽകി. പ്രദേശത്തെ നാൽപതോളം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഫെസ്റ്റ് വിദ്യാർത്ഥികളുടെ നാനാ വിധത്തിലുള്ള അഭിരുചികളെ തിരിച്ചറിയുന്ന വേദിയായി മാറി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , വൈസ് പ്രിൻസിപ്പൽ ഡോ  ജിലു ആനി ജോൺ, ബർസാർ ഫാദർ ബിജു കുന്നക്കാട്ട് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി , വിദ്യാർത്ഥി പ്രതിനിധി അശ്വതി സി.എസ്സ് തുടങ്ങിയവർ സംസാരിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവം എസ് എം വി സ്കൂളിൽ 18 ന് തുടങ്ങും.

പൂഞ്ഞാർ . ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം " കലയാട്ടം " പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ തിങ്കളാഴ്ച ആരംഭിക്കും. ഉപജില്ല യിലെ 70 സ്കൂളുകളിൽ നിന്നായി 3500 ൽ അധികം പ്രതിഭകൾ മറ്റുരക്കുന്ന കലോത്സവം 19 ന് രാവിലെ 9 മണിക്ക് മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പി ആർ അശോകവർമ്മരാജ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എ ഇ ഒ ഷംലബീവി സി എം, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ, ഈരാറ്റുപേട്ട മുനി. ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ, പി ആർ അനുപമ, രമാ മോഹൻ ബി അജിത്കുമാർ, മിനി സാവിയോ തുടങ്ങിയവർ പങ്കെടുക്കും.  11 വേദികളിൽ ആയി നടക്കുന്ന മത്സരങ്ങൾ 21 ന് സമാപിക്കും. വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ഷോൺ ജോർജ്, ജെസ്സി ഷാജൻ, രമാ മോഹൻ തുടങ്ങിയവർ പങ്കെടുക്കും. കലോത്സവ മാനുവലിൽ പുതിയതായി ഉൾപ്പെടുത്തിയ ഗോത്ര കലകളായ മംഗലംകളി, പണിയ നൃത്തം, മലപുലയാട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നിവയിലും ഇത്തവണ മത്സരാർത്ഥികൾ പങ്കെടുക്കും. കാലോത്സവ പ്രോഗ്രാം നോട്ടീസ് ജനറൽ കൺവീനർ ആർ ജയശ്രീ ക്ക് കൈമാറി എ ഇ ഒ ഷംല ബീവി പ്രകാശനം ചെയ്തു.

പ്രാദേശികം

സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നവംബർ 14 ന് തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഹരിത സഭ ചേർന്നു.

സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നവംബർ 14 ന് തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഹരിത സദ ചേരുകയുണ്ടായി. ഹരിത സഭ ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് ശ്രീമതി എൽസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സ്വാഗതവും മെമ്പർ ബിജു KK കൃതജ്ഞതയും നടത്തി. ബ്ലോക്ക് മെമ്പർമാരായ ശ്രീകല ടീച്ചർ, മേഴ്സി മാത്യു മുൻ പ്രസിടണ്ട് അനുപമ വിശ്വനാഥ്  മെമ്പർമാരായ ജോമി ബെന്നി , കൊച്ചുറാണി ജയ്സൺ, കെ ജെ സെബാസ്റ്റ്യൻ,അസി സെക്രട്ടറി സിന്ധു PA എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് നടന്ന കുട്ടികളുടെ ഹരിത സഭയിൽ എട്ട് സ്കൂളുകളിൽ നിന്നായി 150 ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾ അവതരിച്ച റിപ്പോർട്ടുകൾക്ക് സെകട്ടറി രാജീവ് R മറുപടി നൽകി

പ്രാദേശികം

കുഴിവേലിയിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10 ന്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി വാർഡിൽ ഇനി ഉപതെരഞ്ഞെടുപ്പിൻ്റെ ആരവം. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച അൻസൽനപരിക്കുട്ടിയുടെ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത വർഷം നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികൾക്കും ഒരുപോലെ നിർണായകമാണ്.

പ്രാദേശികം

ഹിമാലയത്തിലെ മൗണ്ട് റെനോക് കൊടുമുടി കീഴടക്കി ഈരാറ്റുപേട്ടക്കാരൻ

ഈരാറ്റുപേട്ട: ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നായ മൗണ്ട് റെനോക് കൊടുമുടി കീഴടക്കി ഈരാറ്റുപേട്ടക്കാരൻ. സമുദ്ര നിരപ്പിൽ നിന്നും 16500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ മൗണ്ട് റെനോക് കൊടുമുടി 14 ദിവസങ്ങൾ നീണ്ട പാർവതാരോഹനത്തിന് ശേഷമാണ് ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഫഹദ് കീഴടക്കിയത്.  നടക്കൽ അമാൻ മസ്ജിദിന് സമീപം ആസാദ് ലെയിനിൽ കീഴേടത്ത് സാലിയുടേയും സുഹദയുടേയും മുത്ത മകനായ 28 കാരനായ മുഹമ്മദ് സഹദ് കഴിഞ്ഞ മാസം 11 നാണ് നാട്ടിൽനിന്ന് പുറപ്പെട്ടത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ പി.എസ്.സി ട്രെയിനറായ സഹദ് നേരത്തേയും പർവതം കീഴടക്കി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹിമാലയത്തിലെ തന്നെ മറ്റൊരു കൊടുമുടിയായ 12,500 അടി ഉയരമുള്ള കേദാർകന്ത വഴി കാട്ടിയുടെ സഹായമില്ലാതെയാണ് സഹദ് അന്ന് കീഴടക്കിയത്. പശ്ചിമഘട്ട പർവതാരോഹകനായ സഹദ് ഇതിനകം 20 ലേറെ ട്രക്കിംഗുകൾ നടത്തിയിട്ടുണ്ട്. സിവിൽ സർവീസ് സ്വപ്നം കാണുന്ന സഹദിന് എവറസ്റ്റ് കീഴടക്കണമെന്നാണ് ആഗ്രഹം.

പ്രാദേശികം

തിടനാട് ക്ഷേത്രക്കുളം നവീകരണം ഉദ്ഘാടനം 16ന്

ഈരാറ്റുപേട്ട : തിടനാട് ശ്രീമഹാക്ഷേത്ര കോമ്പൗണ്ടിൽ വട്ടക്കാവ് ദേവീക്ഷേത്രത്തോടനുബന്ധിച്ചുള്ള, ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കുന്ന കുളം ജീർണ്ണാവസ്ഥയിലായിരുന്നത്  പുനരുദ്ധരിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 42 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 16-)o തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് കാലായിൽ,  വിജി ജോർജ് വെള്ളുക്കുന്നേൽ, ജോയിച്ചൻ കാവുങ്കൽ, സന്ധ്യ ശിവകുമാർ എന്നിവരും, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുണ്ടക്കയം ഗ്രൂപ്പ് അസി. കമ്മീഷണർ  ഗോപകുമാർ, ദേവസ്വം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർ യദു കൃഷ്ണൻ, മൈനർ ഇറിഗേഷൻ കോട്ടയം ഡിവിഷൻ  എക്സിക്യൂട്ടീവ്  എൻജിനീയർ  സുമേഷ് കുമാർ, മറ്റ് എഞ്ചിനീയർമാരായ  രതീഷ്,  ഹേമന്ത് എസ്, അഗ്രികൾച്ചറൽ ഓഫീസർ സുഭാഷ്  എസ്, വിവിധ ഹൈന്ദവ സമുദായ സംഘടനാ നേതാക്കന്മാരായ മനോജ് ടി.ജി ,  ജയപ്രകാശ് ടി.പി, സുധാകരൻ കൊമ്പനാൽ,  സന്തോഷ് കുമാർ,  കൃഷ്ണകുമാർ  എസ്, മോഹൻകുമാർ, രാജു കുന്നുംപുറത്ത്, ജോജി വലിയ വീട്ടിൽ, സിബി വി.പി എന്നിവർ പ്രസംഗിക്കും.  പുനരുദ്ധാരണ   പ്രവർത്തനങ്ങളുടെ ഭാഗമായി കുളത്തിന്റെ തകർച്ചയിൽ ആയ കെട്ടുകൾ പൂർണ്ണമായും പുനർ നിർമ്മിക്കുകയും  സുരക്ഷിതത്വത്തിനായി ബെൽറ്റ് വാർക്കൽ,  പാരപ്പറ്റുകൾ എന്നിവയും ക്രമീകരിക്കും. കൂടാതെ കുളം നിറയുന്ന സന്ദർഭത്തിൽ അധികജലം പുറത്തേക്ക് ഒഴുകിപ്പോകുന്നതിന് പ്രത്യേക ലീഡിങ് ചാനൽ സംവിധാനവും ഒരുക്കും.  ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ കൽപ്പടവുകളും നിർമ്മിക്കും. നിർമ്മാണ പ്രവർത്തികൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

പ്രാദേശികം

വഖഫ് ഭേദഗതി ലീഗൽ വർക്ക് ഷോപ്പ്

ഈരാറ്റുപേട്ട:വഖഫ് ഭേദഗതി മത വിരുദ്ധം മൗലികാവകാശ ലംഘനം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഏകപോന സമിതി സംഘടിപ്പിക്കുന്ന ലീഗൽ വർക്ക്ഷോപ്പ് നാളെ (വെളളി) 6.30 PM ന് നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കും.കേരള ബാർ കൗൺസിൽ അംഗം അഡ്വ.മുഹമ്മദ് ഷാ മുഖ്യ പ്രഭാഷണം നടത്തും.അബ്ദുൽ ബാസിത്തിൻ്റെ  ഖിറാഅത്തോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ ചെയർമാൻ നൗഫൽ ബാഖവി അധ്യക്ഷത വഹിക്കും. വി.പി മുഹമ്മദ് സുബൈർ മൗലവി ഉദ്ഘടനം ചെയ്യും.പി.എ ഹാഷിം സ്വാഗതം ആശംസിക്കും.പ്രൊഫ.എ.എം റഷീദ് പ്രമേയം അവതരിപ്പിക്കും.വി.എംഅഷ്റഫ് നന്ദി പറയും

പ്രാദേശികം

കേരള മീഡിയ അക്കാദമി വാർത്താവതരണ മത്സരം-2023-24; ജേതാക്കളെ പ്രഖ്യാപിച്ചു ; മിനാ മറിയം നവാസ് ഒന്നാം സമ്മാനത്തിന് അർഹയായി

കേരള മീഡിയ അക്കാദമി ഹയർസെക്കന്ററി-കോളേജ് വിദ്യാർത്ഥികൾക്കായി പലസ്തീന്‍ വിഷയം അടിസ്ഥാനമാക്കി സംഘടിപ്പിച്ച വാർത്താവതരണ മത്സരത്തിൽ രണ്ടു പേർക്ക് സമ്മാനം. കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിലെ മുൻ വിദ്യാർത്ഥിനി മിനാ മറിയം നവാസ്  ഒന്നാം സമ്മാനത്തിന് അർഹയായി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മെയിന്‍സ്ട്രീം വാര്‍ത്ത വായനക്കാരെപ്പോലും മറികടക്കുന്ന തരത്തിലുള്ള വാര്‍ത്താവരണമാണ് മിനായെ ഒന്നാംസമ്മാനത്തിന് അർഹയാക്കിയത്.  മഞ്ചേരി നോബിൾ വുമൺസ് കോളേജ് ബി.എസ്.സി രണ്ടാംവർഷ സുവോളജി വിദ്യാർത്ഥിനി ഷഹ്മ കെ പിയെ രണ്ടാം സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. 7000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പലസ്തീൻ വിഷയം കേന്ദ്രമാക്കി അഞ്ച് മിനിറ്റിൽ കുറയാത്ത വാര്‍ത്താ ബുള്ളറ്റിന്‍ തയ്യാറാക്കി അവതരിപ്പിച്ച് അയക്കുക എന്നതായിരുന്നു മത്സരം. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടർ ഡോ. മീനാ ടി പിള്ള, മുതിർന്ന മാധ്യമപ്രവർത്തകൻ പി വി മുരുകൻ എന്നിവർ അംഗങ്ങളായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പാലാ ബ്രില്ല്യന്റ്സിൽ എൻട്രൻസ് കോച്ചിംഗിന് പഠിച്ചുകൊണ്ടിരിക്കുകയാണ് മിന ഇപ്പോൾ.