ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ മുസ‍്‍ലിം ലീഗ് ജനറൽ സെക്രട്ടറിയായി കെ.എ. മാഹിനെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. വി.പി. നാസർ നഗരസഭാ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മാഹിനെ തെരഞ്ഞെടുത്തത്. നഗരസഭാ തെരഞ്ഞെടുപ്പിൽ വട്ടക്കയം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മാഹിൻ നിലവിൽ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ്. സിവിൽ എഞ്ചനീയറിംഗ് ബിരുദധാരിയാണ്. നൈനാർ മസ്ജിദ് പരിപാലന കമ്മിറ്റിയംഗം, ഗൈഡൻസ് പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.









