ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈരാറ്റുപേട്ടയിൽ ഇന്ന് വൈകിട്ട് യു.ഡി.എഫ് സംഘടിപ്പിക്കുന്ന റോഡ് ഷോയുടെ റൂട്ടിൽ മാറ്റം. നേരത്തെ തീരുമാനിച്ച റൂട്ട് വലിയ ട്രാഫിക് പ്രശ്നമുണ്ടാക്കുമെന്ന് മനസിലാക്കിയാണ് ചില മാറ്റങ്ങൾ വരുത്തിയതെന്ന് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി അറിയിച്ചു. വൈകുന്നേരം 4.30 ന് ചേന്നാട് കവലയിൽ നിന്നും തുടങ്ങി അരുവിത്തുറ പള്ളി - സെൻട്രൽ ജംഗ്ഷൻ - പ്രൈവറ്റ് ബസ് സ്റ്റാന്റ് - എം.ഇ.എസ് ജംഗ്ഷൻ - മറ്റക്കാട് ഫുർഖാൻ മസ്ജിദ് തിരിച്ച് - എം.ഇ.എസ് ജംഗ്ഷൻ വഴി നടക്കൽ - പത്താഴപ്പടി തിരിച്ച് വടക്കേക്കര കോസ്‌വേ പാലം വഴി - മുട്ടം ജംഗ്ഷൻ വഴി കടുവാമുഴിയിൽ സമാപിക്കും.









