പ്രാദേശികം

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ആഭിമുഖ്യത്തിൽ 23 - മത് മാകെയർ കിയോസ്ക്ക് സെൻറർ ആരംഭിച്ചു.

ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ആഭിമുഖ്യത്തിൽ 23 - മത്  മാകെയർ കിയോസ്ക്ക്   സെൻറർ ആരംഭിച്ചു. കുട്ടികൾക്ക് ആവശ്യമായ ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ, സ്റ്റേഷനറി വസ്തുകൾ എന്നിവ വിപണനം ചെയ്യുന്നത് വഴി കുട്ടികൾ സ്കൂളിന് വെളിയിൽ പോയി ലഹരി പോലുള്ള പ്രശ്നങ്ങളിൽപ്പെടുന്നത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിടുന്ന സർക്കാർ  സംരംഭമാണിത്.

സി.ഡി. എസ് ചെയർപേഴ്സൺ  ഷിജി ആരിഫ്, കിയോസ് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം ജില്ല പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ പദ്ധതി വിശദീകരണം നടത്തി.സിഡിഎസ് അംഗങ്ങളായ നുസൈഫാ മജീദ് ,സംരംഭക അനീഷാ നൗഷാദ്, കുടുംബശ്രീ ഉദ്യോഗസ്ഥരായ മനു കെ.ജി ,ദിവ്യസുകുമാരൻ ,ഉല്ലാസ് ബാബു ,ബിനി പി.പി, അനീഷാ ജോസഫ് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷീജ എസ്, ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ,  പിടിഎ പ്രസിഡണ്ട് മുജീബ് മടത്തിപള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.