ഈരാറ്റുപേട്ട :ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി കൂടെയുണ്ട് കരുത്തേക്കാം എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി ഉജ്വല ബാല്യം അവാർഡ് നേടിയ അരവിന്ദ് ഇ എസ് ഫ്ലാഗ് ഓഫ് ചെയ്ത വിളംബര ജാഥ ഈരാറ്റുപേട്ട ടൗണിൽ നടന്നു.ഭിന്നശേഷി സഹോദരങ്ങളെ നമ്മൾ ചേർത്തു പിടിക്കുക കരുതുക എന്ന സന്ദേശം നൽകി ബി.പി.സി ബിൻസ് ജോസഫ് , സ്പെഷ്യൽ എഡ്യൂക്കേറ്റർ ദിവ്യ മോൾ കെ.പി, സി ആർ സി മാർ, ബി ആർ സി ട്രെയിനർ എന്നിവർ ദിനാഘോഷത്തിന് നേതൃത്വം നൽകി.
ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഷീജ സലിം ഉദ്ഘാടന സന്ദേശം നൽകി.അസീസി സ്കൂൾ മറിയപ്പള്ളി ഗോപകുമാർ ,സംഗീത അധ്യാപിക സുധാമണി റ്റി.ജി എന്നിവർ പ്രസംഗിച്ചു.ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഭിന്നശേഷി സന്ദേശം ഉയർത്തി ഫ്ലാഷ് മോബ് നടത്തി.പ്ലക്കാർഡുകൾ ഉയർത്തി എൻഎസ് എസ് വളണ്ടിയർമാർ അണിചേർന്നു. മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളും പങ്കെടുത്തു.മനോജ് റ്റി.ബെഞ്ചമിൻ ഭിന്നശേഷി തീം ഒരുക്കി മിമിക്രി അവതരിപ്പിച്ചു.
കാളകെട്ടി എ എം എച്ച്എസ്എസ് വിദ്യാർത്ഥികളുടെ കലാവിരുന്നും നടന്നു. ഉജ്ജ്വല ബാല്യം ജേതാക്കളേയും സ്പെഷൽ കലോത്സവ വിജയികളേയും ആദരിച്ചു.









