വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാന് സ്വീകരണം നൽകി

ഈരാറ്റുപേട്ട ; തടവനാൽ പുത്തൻ വീട്ടിൽ ഖാൻ ഫാമിലി കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ V P നാസ്സറിന് സ്വീകരണം നൽകി രക്ഷാധികാരി T P M അബ്ദുൾ റഹീം ഖാൻ പൊന്നാട അണിയിച്ചു.അഡ്വ. പീർ മുഹമ്മദ് ഖാൻ, യാസീൻ ഖാൻ, അഡ്വ. സുഹൈൽ ഖാൻ, ഉവൈസ് ഖാൻ, ബൈജു ഖാൻ, മുഹമ്മദ് ഖാൻ എന്നിവർ സന്നിഹിതരായിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ റോഡ് മുറിച്ചുകടക്കാൻ പെടാപാട്. ട്രാഫിക്ക് യൂണിറ്റ്, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം'

ഈരാറ്റുപേട്ട. നഗരത്തിലെ റോഡിൽ സീ ബ്രാലൈനിലൂടെ ആളുകൾക്ക് കട ന്നുപോകുന്നത് ജീവൻ പണയംവെ ച്ച്. കാൽനടയാത്രക്കാർക്ക് റോഡ് മറികടക്കാനവസരം നൽകാതെയാ ണ് സീബ്രാ ലൈനുകളിലൂടെ വാഹ നങ്ങൾ പാഞ്ഞുപോകുന്നത്. സെൻട്രൽ ജംഗ്ഷനിൽ   മൂന്നിടത്താണ് സീബ്രാലൈനുകൾ വരച്ചിട്ടുള്ളത്. റോഡ് മറിക ടക്കണമെങ്കിൽ വാഹനങ്ങൾ സമീപ ത്തില്ലെന്നുറപ്പാക്കാൻ കാത്തുനിൽക്കണം. സീബ്രാലൈനിൽ കാൽന ടക്കാർ കയറിയിട്ടുണ്ടങ്കിൽ വാഹന ങ്ങൾ നിർത്തിക്കൊടുക്കണമെന്ന നി യമമൊന്നും പാലിക്കാറില്ല. സീബ്രാ ലൈനിൽ ആളുകൾ കയറുമ്പോൾ വാഹനങ്ങൾ ചിറിപ്പാഞ്ഞുപോകുന്ന ത് പതിവ് കാഴ്ചമാത്രം. സീബ്രാലൈനിലൂടെ മുന്നോട്ടു നടന്നുപോകുമ്പോൾ കുതിച്ചു പാഞ്ഞു വരുന്ന വാഹനങ്ങളെക്കണ്ട് ഭയന്ന് കാൽനടയാത്രക്കാർക്ക് റോഡരികിലേക്ക് വീണ്ടും കയറി നിൽക്കേണ്ടിവരുന്നതും പതിവാണ്. ബസ്  സ്റ്റോപ്പിൽ ആളുകളെ കയറ്റനായി ബസുകൾ നിർത്തിയിടുന്നത് പലപ്പോഴും സീബ്രാലൈനിലാണ്. ഇതുമൂലം റോഡ് മറികടക്കുന്നവർക്ക് ബസ് പോകുന്നതുവരെ കാത്തിരിക്കേണ്ടിവരുന്നു. പാലാ ,കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ ,തൊടുപുഴ റോഡുകളിൽ നിരവധി സീബ്രാലൈനുകളുണ്ട്.ഈ റോഡുകളിലെല്ലാം  ജീവൻ പണയംവെച്ചു വേണം റോഡു മുറിച്ചു കടക്കാൻ. സീബ്രാവരകളിൽ കാൽനടയാത്ര ക്കാർക്ക് സുരക്ഷിതമായി നടന്നുപോ കാൻ പൊലീസ് അവസരമുണ്ടാകണം. എന്നാൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസ്കാരനില്ലായെന്നാണ്പറയപ്പെടുന്നത്.അതു കൊണ്ട് നഗരത്തിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ പൊലീസിനെ കാണാനില്ല. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ട്രാഫിക്ക് യൂണിറ്റ് ആരംഭിക്കണമെന്നാവശ്യം വർഷങ്ങളുടെ പഴക്കമുണ്ട്.ഇത് ഇതുവരെയും പൊലീസ് വകുപ്പ് നടപ്പിലാക്കീയിട്ടില്ല. അതു കൂടാതെ നഗരത്തിലെ ട്രാഫിക്ക് ലംഘനങ്ങൾ പരിശോധിക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യവും ശക്തമാണ്.

പ്രാദേശികം

അരുവിത്തുറ കോളജിൽ കലാഗ്നി കലോത്‌ത്സവത്തിന് തിരിതെളിഞ്ഞു.

ഈരാറ്റുപേട്ട : കൗമാര കലയുടെ വസന്തം പീലി വിടർത്തുന്ന കലാഗ്നി കലോത്സവത്തിന് അരുവിത്തുറ ജോർജ് കോളജിൽ തുടക്കമായി.മൂന്നു വേദികളിലായി 50 പരം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത് .കലാനിയുടെ ഉദ്ഘാടനം രാവിലെ കോളേജ് പ്രിൻസിപ്പാൾ  പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട് ,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,യൂണിയൻ സ്റ്റാഫ് കോഡിനേറ്റർ ഡോ തോമസ് പുളിക്കൽ, കോളജ്,യൂണിയൻ ചെയർമാൻ ആദിൽ ബഷീർ , ആർട്സ് ക്ലബ്ബ് സെക്കട്ടറി ഖദീജ സുഹ,വൈസ് ചെയർപേഴ്സൺ അഞ്ജലീനാ തുടങ്ങിയവർ പ്രസംഗിച്ചു

പ്രാദേശികം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ മുസ്‌ലിം ഗേൾസിന് ഓവറോൾ കിരീടം

ഈരാറ്റുപേട്ട /തൃശൂർ : സംസ്ഥാനസ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ 56 പോയിൻ്റുകളോടെ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. കഴിഞ്ഞ സംസ്ഥാന മത്സരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തിയ വിദ്യാലയം ഇത്തവണ കടുത്ത മത്സരത്തിലൂടെ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചു. പെൺകുട്ടികൾക്ക് മാത്രം പങ്കെടുക്കാവുന്ന ഇനങ്ങളിൽ മത്സരിച്ചാണ് സ്കൂൾ വിദ്യാർത്ഥികൾ വിജയകിരീടം ചൂടിയത്. അവസാന നിമിഷങ്ങളിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി വിജയിച്ച ഇത്തവണത്തെ മത്സരത്തിന് തിളക്കം ഏറെയാണ്. കേരളത്തിലെ വടക്കൻ ജില്ലകളോടുള്ള കടുത്ത മത്സരത്തിന് കട്ടികളെ പ്രാപ്തരാക്കിയത് സ്കൂളിലെ അറബിക് അധ്യാപകനായ മുഖ്താർ നജീബിൻ്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെ സംഘമാണ്. സ്കൂൾ ഹെഡ്മിസ്ടസ്എം.പി ലീന അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് തൃശൂരിലെ ഒന്നാം നമ്പർ വേദിയായ സൂര്യകാന്തിയിൽ വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്നും ഓവറോൾ ട്രോഫി ഏറ്റുവാങ്ങി. ജനറൽ വിഭാഗത്തിൽ ശ്രദ്ധേയമായ വൃന്ദവാദ്യം ഉൾപ്പടെ നിരവധി ഇനങ്ങളിലും വിദ്യാർത്ഥികൾ എഗ്രേഡ് കരസ്ഥമാക്കി.

പ്രാദേശികം

അരുവിത്തുറ കോളേജിൽ സെർവിക്കൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ദക്ഷ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സർവിക്കൽ കാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.സെമിനാറിന്റെ ഉദ്ഘാടനം പാലാ മാർ സ്ളീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗം അസിസ്റ്റൻറ് കൗൺസിലർ ഡോ.ആൻസി മാത്യു നിർവഹിച്ചു. സ്ത്രീകളിൽ വ്യാപകമായി കണ്ടുവരുന്ന സെർവിക്കൽ കാൻസറിന്റെ കാരണങ്ങൾ, മുൻകരുതലുകൾ ,പ്രതിവിധി എന്നീ വിഷയങ്ങൾ സംബന്ധിച്ച് സെമിനാറിൽ അവർ ക്ലാസ് നയിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ദക്ഷ കോഡിനേറ്റർ തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

കേരള മാപ്പിള കലാ അക്കാഡമി കോട്ടയം ജില്ലാ കമ്മിറ്റി തെരഞ്ഞെടുത്തു

ഈരാറ്റുപേട്ട : കേരള മാപ്പിള കലാ അക്കാഡമി കോട്ടയം ജില്ലാ പ്രസിഡൻ്റായി അഡ്വ. സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറിയായി കെ.പി.എ. നടയ്ക്കൽ, ട്രഷറർ അജീബ് പാറയിൽ എന്നിവരെ തെരഞ്ഞെടുത്തു. കാഥികൻ വി.എം.എ. സലാം, പ്രമുഖ കലാകാരൻ സക്കീർ താപി, പ്രശസ്ത ചരിത്രകാരൻ കെ.എം.ജാഫർ എന്നിവരാണ് രക്ഷാധികാരികൾ.വൈസ് പ്രസിഡൻ്റ്മാരായി ഹുസൈൻ അമ്പഴത്തിനാൽ, ഷമിൽ കോട്ടയം, അഷ്റഫ് തൈത്തോട്ടം, മനാഫ് പുള്ളോലിൽ, മഞ്ജു സജി എന്നിവരെയും, ഓർഗനൈസിംഗ് സെക്രട്ടറിയായി റഷീദ് വടയാർ, സെക്രട്ടറിമാരായി പി.പി.എം. നൗഷാദ്, സുധീർ കുഞ്ഞുവാവ , ജലീൽ കണ്ടത്തിൽ, ദിലീപ് തുണ്ടിയിൽ, ഷൈബാ ഷാഹുൽ എന്നിവരെയും, ചാരിറ്റി വിംഗ് ചെയർമാനായി അഫ്സൽ ഇ. പി,ഇശൽ കൂട്ടം കൺവീനറായി നാഫി മാളിയേക്കലിനെയും തെരഞ്ഞെടുത്തു. 2026 ജനുവരി 14 ന് ഈരാറ്റുപേട്ട നടയ്ക്കൽ ബറക്കാത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൺവൻഷനിൽ സംസ്ഥാന സെക്രട്ടറി വി.എം സിറാജ് അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന പ്രസിഡൻ്റ് എ.കെ. മുസ്ഥഫ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പി.പി.എം. നൗഷാദ് സ്വാഗതവും, നസീർ ഈരാറ്റുപേട്ട നന്ദിയും പറഞ്ഞു.

പ്രാദേശികം

പാലിയേറ്റീവ് ദിന സന്ദേശ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

ഈരാറ്റുപേട്ട: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കരുണ പാലിയേറ്റീവ് കെയർ സംഘടിപ്പിക്കുന്ന സന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ് കർമം അഹമ്മദ് കുരിക്കൾ നഗറിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ നിർവഹിച്ചു. ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ചു. ജനകീയ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ഡോ. നസീർ നിർവഹിച്ചു. നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൈന നൗഫൽ, നഗരസഭാ കൌൺസിലർ അൻവർ അലിയാർ എന്നിവർ ആശംസ നേർന്നു. കരുണ മാനേജർ കെ.പി. ബഷീർ സ്വാഗതവും സെക്രട്ടറി ബിലാൽ നാസർ നന്ദിയും പറഞ്ഞു. സന്ദേശ യാത്രയുടെ സമാപനം വൈകുന്നേരം ഏഴിന് ചേന്നാട് കവലയിൽ നടക്കും. നഗരസഭാ കൌൺസിലർമാർ ഉൾപ്പെടെ പരിപാടിയിൽ സംബന്ധിക്കും.

പ്രാദേശികം

ഈരാറ്റുപേട്ട ടൌൺ ഭാഗങ്ങളിൽ എക്സ്സൈസ്- ന്റെ മിന്നൽ പരിശോധന

ഈരാറ്റുപേട്ട ടൗൺ ഭാഗങ്ങളിൽ എക്സ്ക്സൈസ്- എൻ്റെ മിന്നൽ പരിശോധന. ഈരാറ്റുപേട്ട എക്സ്ക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ -ൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഈരാറ്റുപേട്ട ടൌൺ, എം ഇ എസ് ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന. അഥിതി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി. എക്സൈസ് ഇന്റലിജിൻസ് വിഭാഗം ടി പ്രദേശത്തെ ഹോട്ട് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട് അവ കേന്ദ്രികരിച്ചായിരിന്നു പരിശോധന. 3,4 സംഘങ്ങൾ ആയി തിരിഞ്ഞായിരുന്നു പരിശോധന ഈരാറ്റുപേട്ട  എക്സൈസ്  റേഞ്ച്, പാലാ  എക്സൈസ് സർക്കിൾ കോട്ടയം IB പാർട്ടികളും പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ 2 kg ഓളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ ഇൻസ്പെക്ടർ നെ കൂടാതെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജെക്‌സി ജോസഫ്, പ്രിവന്റീവ് ഓഫീസർ സ്റ്റാൻലി ചാക്കോ,, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മനു ചെറിയാൻ, CEO മാരായ നന്ദു എം എൻ, റ്റോബിൻ അലക്സ് എന്നിവരും പങ്കെടുത്തു.