ഈരാറ്റുപേട്ട :ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പുതിയതായി അനുവദിച്ച എൻ. എസ്. എസ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ഉദ്ഘാടനം നാളെ 31 വെള്ളി 2.30 ന് പൂഞ്ഞാർ എം. എൽ. എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സുഹ്റ അബ്ദുൾഖാദർ അധ്യക്ഷത വഹിക്കും. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വൈസ്. ചെയർമാൻ അൻസാർ പുള്ളോലിൽ മുഖ്യ പ്രഭാഷണം നടത്തും.
എൻഎസ് എസ് റീജീയണൽ പ്രോഗ്രാം കൺവീനർ രാഹുൽ ആർ,എൻ എസ് എസ് സന്ദേശം നൽകും. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കാഞ്ഞിരപ്പള്ളി ജില്ലാ സെക്രട്ടറി അജയൻ പി.എസ് സ്കൗട്ട്സ് & ഗൈഡ്സ് സന്ദേശം നൽകും.എൻഎസ് എസ് ക്ലസ്റ്റർ കൺവീനർ സിന്ധു ജി.നായർ എൻഎസ് എസ് പ്രോഗ്രാം ഓഫീസർ സിന്ധു പി.ജി, സ്കൗട്ട്സ് ഓഫീസർ സൈമൺ വി.എസ് ,ഗൈഡ്സ് ഓഫീസർ കൃഷ്ണ മണി എൻഎന്നിവർ പദ്ധതി അവതരണം നടത്തും.വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ സുഹാനാ ജിയാസ്,ഡിവിഷൻ കൗൺസിലർ ഫാത്തിമ മാഹിൻ,പി.റ്റി എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ,പി.റ്റി എ വൈസ് പ്രസിഡന്റ് അനസ് പാറയിൽ,ഈരാറ്റുപേട്ട ലോക്കൽ അസോസിയേഷൻ സെക്രട്ടറി സജന സഫറു,പ്രിൻസിപ്പാൾ ഷീജ. എസ്,ഹെഡ്‌മിസ്ട്രസ് സിസി പൈകടയിൽ,സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർഎന്നിവർ ആശംസകൾ അർപ്പിക്കും.









