വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

*തീക്കോയി ടൗണിൽ പെരുന്തേനിച്ച കൂട്ടത്തെ നീക്കം ചെയ്തു

തീക്കോയി : തീക്കോയി ടൗണിൽ വരുകുകാല ബിൽഡിംഗിന്റെ മൂന്നാം നിലയിലുള്ള കെട്ടിടത്തിന്റെ ബീമിൽ കൂടിയിരുന്ന പെരുന്തേനിച്ച കൂട്ടത്തെ നീക്കം ചെയ്തു. രണ്ടാഴ്ചക്കാലമായി പെരുന്തേനീച്ച വന്നു കൂടിയിട്ട്. ലോഡ്ജ് ആയി പ്രവർത്തിക്കുന്ന ഈ ബിൽഡിംഗിൽ നിരവധി താമസക്കാർക്കും സമീപപ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും വലിയ ഭീഷണിയായിരുന്നു ഈ തേനീച്ചക്കൂട്ടം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെയും കെട്ടിട ഉടമയായ വി ജെ എബ്രഹാം വരകുകാലായുടെയും സാന്നിദ്ധ്യത്തിൽ തേനീച്ച പിടുത്ത വിദഗ്ധരായ റെജി പൈക്കാട്ടിൽ, നൗഷാദ് കടുപ്പിൽ എന്നിവരാണ് തേനീച്ചക്കൂട്ടത്തെ ഒഴിപ്പിച്ചത്

പ്രാദേശികം

വഖ്ഫ് ഭേദഗതി നിയമം തിരുത്തണം എസ്.ഡി.പി ഐ

ഈരാറ്റുപേട്ട - അന്യായമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വഖ്ഫ് ഭേദഗതി നിയമം തിരുത്തണം എന്ന് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃസംഗമം ആവശ്യപ്പെട്ടു. വഖ്ഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന പ്രമേയത്തിൽ ഈ മാസം പതിനേഴിന് കൊല്ലത്ത് നടക്കുന്ന വഖ്ഫ്മഹാ സമ്മേളനം വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ സി.പി. അജ്മൽ വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.എച്ച് ഹസീബ് മണ്ഡല വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കീഴേടം ,സെക്രട്ടറി യാസിർ വെള്ളൂപറമ്പിൽ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ, സെക്രട്ടറി വി.എസ്. ഹിലാൽ, ആഷിക് ചിറപ്പാറ എന്നിവർ സംസാരിച്ചു.

പ്രാദേശികം

*നഗരസഭയിൽ വസ്തു നികുതി കുടിശ്ശിക പിഴപലിശയില്ലാതെ അടക്കാം

ഈരാറ്റുപേട്ട: നഗരസഭയിൽ പിഴ പലിശ ഒഴിവാക്കി വസ്തു നികുതി അടക്കാനുള്ള അവസരം ഇന്നു മുതൽ ആരംഭിച്ചിട്ടുണ്ട്. മാർച്ച് 31 വരെയാണ് ഇതിനുള്ള അവസരം. നികുതി സ്വീകരിക്കുന്നതിനായി എല്ലാ അവധി ദിവസങ്ങളിലും ഈരാറ്റുപേട്ട നഗരസഭാ കാര്യാലയം തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.     

പ്രാദേശികം

റമദാൻ മുന്നൊരുക്കം കാമ്പയിന് തുടക്കമായി

ഈരാറ്റുപേട്ട - മുസ്ലിംലീഗ് മൂന്നാം ഡിവിഷൻ കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ പരിശുദ്ധ റമദാന് സ്വാഗതം എന്ന പ്രമേയവുമായി ഫെബ്രുവരി 9 മുതൽ മാർച്ച് 9 വരെയുള്ള മുന്നൊരുക്കം ക്യാമ്പയിന് തുടക്കമായി . പൊതുഇട ശുചീകരണം ,മതബോധന ക്ലാസ്സുകൾ ,കാരുണ്യക്കിറ്റ് വിതരണം, ഭവനസൗഹൃദ സന്ദർശനം എന്നീ പ്രോഗ്രാമുകൾ കാമ്പയിൻ്റെ ഭാഗമായി നടക്കും .  വെളിയത്ത് റോഡ് തോട് ഇവ ശുചീകരിച്ച് കാമ്പയിൽ ഉൽഘാടനം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ.മാഹിൻ ഉൽഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ സുനിതാഇസ്മായിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു . കാമ്പയിൻ കോർഡിനേറ്റർ സനീർ ചോക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ലത്തിഫ് കെ.എച്ച്, മാഹിൻ കടുവാമുഴി, അനീസ് കണ്ടത്തിൽ , അനസ് കെ എച്ച്, ഇസ്മയിൽ പി.പി, ഫൈസൽ കെ.ഇ, അമീൻ സി.എസ് പ്രസംഗിച്ചു

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ഫോസ്റ്റർ ഫൗണ്ടേഷൻ എന്ന പേരിൽ പുതിയ ട്രസ്റ്റ് നിലവിൽ വന്നു.

ഈരാറ്റുപേട്ട : വിദ്യാഭ്യാസം, ആരോഗ്യം, മാനവശേഷി വികസനം, പ്രാദേശിക വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിന് ഈരാറ്റുപേട്ട കേന്ദ്രമാക്കി  'ഫോസ്റ്റർ ഫൗണ്ടേഷൻ' എന്ന പേരിൽ ട്രസ്റ്റ് നിലവിൽ വന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ചേർന്ന് രൂപം നൽകിയ ട്രസ്റ്റ് ഫെബ്രുവരി ഒന്നിനാണ് നിലവിൽ വന്നത്.  ഭാരവാഹികൾ: പ്രഫ എ.എം റഷീദ് (ചെയർമാൻ), വി.എം അഷ്റഫ് (സെക്രട്ടറി) പി. പി എം നൗഷാദ് ട്രഷറർ) ,എം.എം അബ്ദുൽ വഹാബ്( വൈസ് ചെയർമാൻ) , എം.എഫ് അബ്ദുൽ ഖാദർ( ജോയിൻ്റ് സെക്രട്ടറി) , റാഷിദ് ഖാൻ ഡി.എം , അമീൻ ഒപ്ടിമ ,അമീർ പി ചാലിൽ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) .

പ്രാദേശികം

കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമാകണം

ഈരാറ്റുപേട്ട : കുടുംബ കൂട്ടായ്മകൾ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമകണമെന്നും ഈരാറ്റുപേട്ട കേന്ദ്രമായ ചാന്തുഖാൻപറമ്പിൽ ഫാമിലി അസോസിയേഷൻ അതിന് മാതൃകയാണെന്നും അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.ഭരണങ്ങാനം ഓശാന മൗണ്ടിൽ നടന്ന ചാന്തുഖാൻപറമ്പിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്റ്റീൽ ഇൻഡസ്ട്രിയൽസ് ലിമിറ്റഡ് കേരള ചെയർമാൻ അഡ്വ  മുഹമ്മദ് ഇഖ്ബാൽ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,അഡ്വ.മുഹമ്മദ് ഷെഫീഖ്,റാഷിദ് ഖാൻ,ഷെയ്ഖ് മുഹമ്മദ് ഖാൻ,അബ്ദുൽ സലാം പഴയപറമ്പിൽ,മുഹമ്മദ് നസീർ,മുഹമ്മദ് ഹലീൽ,സുഹാന ജിയാസ് എന്നിവർ പ്രസംഗിച്ചു.വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു .ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുടുംബത്തിലെ കുട്ടികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കൊച്ചിൻ ലൈഫ് മ്യൂസിക് ബാൻഡ് ഗാനമേള സദസ്സ് നടത്തി.

പ്രാദേശികം

തിടനാട് സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ നിർമ്മാണം ആരംഭിച്ചു .

തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനവും 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതിയായ സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. ഇതോടൊപ്പം കെമിസ്ട്രി ലാബിന് 5 ലക്ഷം രൂപയും പഴയ കെട്ടിടത്തിന്റെ സീലിംഗ് നിർമിക്കുന്നതിന് 5 ലക്ഷം രൂപയും അനുവദിച്ചതായി ഷോൺ ജോർജ് പറഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങളുടെ നവീകരണങ്ങൾക്കായി അനുവദിച്ചിട്ടുള്ള 20ലക്ഷം രൂപയ്ക്ക് പുറമെയാണ് ഈ തുക അനുവദിച്ചിട്ടുള്ളത് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ ആരംഭിക്കുന്ന കോഴ്സുകൾക്ക് വലിയ രീതിയിൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് മുഖ്യ അതിഥിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഔസേപ്പച്ചൻ കല്ലങ്കാട്ട്,മെമ്പർമാരായ സന്ധ്യ ശിവകുമാർ,ജോയിച്ചൻ കാവുങ്കൽ അലക്സാണ്ടർ കെ വി, ഹെഡ്മിസ്ട്രസ് പ്രതിഭ പടനിലം, പ്രിൻസിപ്പൽ ശാലിനി റാണി എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

ആഴ്ച ചന്തയുമായി മഴവിൽ റസിഡൻ്റ്സ് അസോസിയേഷൻ

ഈരാറ്റുപേട്ട; റസിഡൻറ് സ് അസോസിയേഷൻ്റെ ആ ഭിമുഖ്യത്തിലുള്ള കോട്ടയം ജില്ലയിലെ ആദ്യത്തെ ആഴ്ച ചന്ത പ്രവർത്തനം ആരംഭിച്ചു .കൃഷി വകുപ്പുമായി സഹകരിച്ച് നടക്കൽ കുഴിവേലി മഴവിൽ റസിഡൻ്റ്സ് അസോസിയേഷനാണ് ആഴ്ച ചന്ത ആരംഭിച്ചത് .എല്ലാ വ്യാഴാഴ്ച തോറും  ,പ്രവർത്തിക്കുന്ന ചന്തയിൽ നിന്നും ,കർഷകർ ഉല്പാദിപ്പിക്കുന്ന  പച്ചക്കറി ഉൾപ്പെടെയുള നാടൻ ഉല്ലന്നങ്ങൾ വാങ്ങാവുന്നതാണ് . ആഴ്ച ചന്ത ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു .കൗൺസിലർ റൂബിന നാസർ അദ്ധ്യക്ഷ ആയിരുന്നു . മഴവിൽ പ്രസിഡൻ്റ് പി.എം മുഹമ്മദ് ആരിഫ് ,ജനറൽ സെക്രട്ടറി വി.ടി ഹബീബ് , കൃഷി ഓഫീസർ രമ്യ ആർ ,അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ , , കൗൺസിലർമാരായ ഹബീബ് കപ്പിത്താൻ ,ഫാസില അബ്സർ ,ഡോ. സഹ് ല ഫിർദൗസ് , ലിസമ്മ ജോയി , കെ.കെ മുഹമ്മദ് സാദിക് ,, ഷിജി ആരിഫ് , റജീന യൂസുഫ് ,ഷബീർ കുന്നപ്പള്ളി ,സിബിക്കുട്ടി മാത്യു എന്നിവർ സംസാരിച്ചു