പ്രാദേശികം

കമ്പിളികണ്ടത്തെ കൽഭരണികളുടെ കഥ പറഞ്ഞ് ഗ്രന്ഥകാരൻ ബാബു അബ്രഹാം

ഈരാറ്റുപേട്ട ഐഡിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകത്തിൻ്റെ രചയിതാവ് ബാബു അബ്രഹാം വായനക്കാരുമായിപുസ്തച്ചർച്ച നടത്തിഐഡിയൽ പബ്ലിക്ക് ലൈബ്രറി അങ്കണത്തിൽ നടന്നമുഖാമുഖം പരിപാടിയിൽകമ്പിളികണ്ടത്തെ കൽഭരണികൾ എന്ന പുസ്തകത്തെക്കുറിച്ചുംതൻ്റെ ജീവിതത്തെക്കുറിച്ചും ഗ്രന്ഥകാരൻ ബാബു അബ്രഹാം വായനക്കാരുമായി സംവദിച്ചുതൻ്റെ ചുറ്റിലും വെളിച്ചം പകർന്ന കുറേ നല്ല മനുഷ്യരെപ്പറ്റി പറഞ്ഞത് കൊണ്ടാണ് കമ്പിളികണ്ടത്തെ കൽഭരണികൾ ഇത്രമാത്രം സ്വീകാര്യമായത് എന്ന് ഗ്രന്ഥകാരൻ ബാബു അബ്രഹാം പറഞ്ഞു ചടങ്ങിൽ പി.എം മുഹ്സിൻ മോഡറേറ്ററായിരുന്നു പീർമുഹമ്മദ് ഖാൻ എ. എം റഷീദ് ബിനുരാജ് അബ്ദുള്ള ഖാൻ ഹാഷിം പുളിക്കീൽ അമീൻ ഒപ്റ്റിമ സക്കീർ താപി വി.ടി ഹബീബ് കെ.എം ജാഫർ റസീന ജാഫർ തസ്‌നീം കെ മുഹമ്മദ് താഹിറ താഹ തുടങ്ങിയവർ സംസാരിച്ചു എൻ്റെ വായനാനുഭവം ചടങ്ങിൽ ലേഖനമത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു