വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെജോർജ്ജയ നാദം പുറത്തിറങ്ങി

അരുവിത്തുറ :കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടിന് ആദ്യ പ്രതി നൽകിയാണ് ജോർജ്ജയ നാദത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.പ്രകാശന ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജിലു ആനി ജോൺ മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം മേധാവി ജൂലി ജോൺ അധ്യാപികമാരായ മഹിമ യു.പി മെറിൻ സാറ ഇട്ടി തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

വിട പറയലിന്റെ സായാഹ്നം ഒരുക്കി മുസ്ലിം ഗേൾസ് സ്കൂൾ

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ്‌  ഹയർ സെക്കണ്ടറി  സ്കൂളിൽ നിന്നും ഈ അദ്ധ്യയന വർഷം വിരമിക്കുന്ന  എ.അബ്ദുൽ ഹാരിസ് ,റ്റി.ഇ.ഷെമീമ ,കെ.ജി.രാജി ,ഡോ.കെ.എം,മഞ്ജു ,കെ ശോഭ ,എൻ.എ. ഷീബ എന്നിവർക്കുള്ള വിട പറയലിന്റെ സായാഹ്നം ( ജുദാ ഈ ശ്യാം) ഒരുക്കി സ്കൂൾ നടത്തിപ്പ് കാരായ മുസ് ലിം എഡ്യൂ ക്കേഷണൽ ട്രസ്റ്റ് .  സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ   പ്രൊഫ. എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു  ഡയമണ്ട് ജുബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ മുഹമ്മദ് സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ എം.കെ അൻസാരി ആമുഖ പ്രഭാഷണം നടത്തി. ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ യുവജനക്ഷേമ കായിക സാംസ്കാരിക വകുപ്പ് മന്ത്രി ജിൻസൺ ആന്റോചാൾസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.നഗരസഭ വികസന കാര്യസമിതി അധ്യക്ഷൻ പി.എം.അബ്ദുൽ ഖാദർ , ട്രസ്റ്റ് ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ് , ട്രസ്റ്റ് ജോ. സെക്രട്ടറി അബ്ബാസ് പാറയിൽ എന്നിവർ സംസാരിച്ചു.   കുമാരി ആദിലക്ഷ്മി സി രാജ് ഗസൽ ആലപിച്ചു.വിരമിക്കുന്ന അധ്യാപകർക്ക് സ്കൂൾ മാനേജ്മെൻ്റ് ഉപഹാരങ്ങൾ നൽകി ആദരിച്ചു  

പ്രാദേശികം

പഴേരി ജ്വല്ലറി ഗ്രൂപ്പിന്റെ നാലാമത് ഷോറൂം ദി ഗ്രാന്റ് പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഈരാറ്റുപേട്ട:  സ്വര്‍ണ്ണ വ്യാപാര രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പഴേരി ജ്വല്ലറി ഗ്രൂപ്പിന്റെ നാലാമത് ഷോറൂം  ദി ഗ്രാന്റ് പഴേരി ഗോള്‍ഡ്  ആന്റ് ഡയമണ്ട്‌സ് ഈരാറ്റുപേട്ടയില്‍  പ്രവര്‍ത്തനമാരംഭിച്ചു. ആന്റോ ആന്റണി എം പി, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം എല്‍ എ,  പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ ഷെരീഫ് ഹാജി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ഈരാറ്റുപേട്ട മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ്, പ്രതിപക്ഷ നേതാവ് അനസ് പാറയില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ എം എ ഖാദര്‍, മുഹമ്മദ് നദീര്‍ മൗലവി,  വാര്‍ഡ് കൗണ്‍സിലര്‍ സുഹാന ജിയാഷ് , ഗോള്‍ഡ് ആന്റ് സില്‍വര്‍ അസോസിയേഷന്‍ പാലാ മേഖലാ പ്രസിഡന്റ്  ബിജു മുത്തുതാവളത്തില്‍ തുടങ്ങിയവര്‍ വിശിഷ്ടാഥിതികളായി പങ്കെടുത്തു. അജ്മി ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍ ഹാജി ആദ്യ വില്പന ഏറ്റുവാങ്ങി.  പഴേരി ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. അബ്ദുല്‍കരിം പഴേരി,  ഡയറക്ടര്‍മാരായ അബ്ബാസ് മാസ്റ്റര്‍ പഴേരി, ബിനീഷ് പി,  നിസാര്‍ പഴേരി, അബ്ദുല്‍ ജബ്ബാര്‍ പഴേരി, അഡ്വ വി.പി നാസര്‍, ദി ഗ്രാന്റ്  ചെയര്‍മാന്‍   ഡോ. പി.എ ഷുക്കൂര്‍ കിനാലൂര്‍, സി. ഇ. ഒ  നിഷാന്ത് തോമസ്,  ഗ്രാന്റ് ഡയറക്ടര്‍മാരായ ബഷീര്‍ കെ.പി, അന്‍വര്‍, മുഹമ്മദ് അലി, മധുസൂധനന്‍, റോയ് തോമസ്, ശശിധരന്‍, സുബൈര്‍, ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.മണ്ണാര്‍ക്കാട്, അട്ടപ്പാടി , തൊടുപുഴ എന്നിവിടങ്ങളില്‍ ഉപഭോക്താക്കളുടെ മനംകവര്‍ന്ന പഴേരി ഗോള്‍ഡിന്റെ  നാലാമത് ഷോറൂമാണ് ഈരാറ്റുപേട്ടയിലേത്. പട്ടാമ്പി, ചെര്‍പ്പുളശേരി എന്നിവിടങ്ങളില്‍ പഴേരി ഗോള്‍ഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.     

പ്രാദേശികം

സംരംഭക സഭ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട.മീനച്ചിൽ താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ഈരാറ്റുപേട്ട നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് സംരഭക സഭ സംഘടിപ്പിച്ചു.    ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു .നഗരസഭ വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്ല്യാസ് അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാസില അബ്സാർ സ്വാഗതം പറഞ്ഞു ഈരാറ്റുപേട്ട വ്യവസായ വികസന ഓഫീസർ സജന ഉമ്മർ മുഖ്യപ്രഭാഷണം നടത്തി.

പ്രാദേശികം

.ഫ്യൂച്ചർ സ്റ്റാർസ് പഠന- വിനോദയാത്ര നടത്തി

ഈരാറ്റുപേട്ട : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ മേൽനോട്ടത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എജുക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ "എംഎൽ യോടൊപ്പം ഒരു ദിവസം" എന്ന പേരിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയോടൊപ്പം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി ഒരു സൗജന്യ പഠന-വിനോദയാത്ര നടത്തി. ഗവി, വള്ളക്കടവ് എന്നീ സ്ഥലങ്ങളിലേക്ക് നടത്തിയ വിനോദയാത്രയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ് ഹൈസ്കൂൾ - ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നുമായി ഓരോ സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2 കുട്ടികളെ വീതമാണ് പഠന വിനോദയാത്രയയിൽ ഉൾപ്പെടുത്തിയത്. മുണ്ടക്കയം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നും അതാത് പ്രദേശത്തെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ 4 ബസ്സുകളിലായി യാത്രതിരിച്ച് നാല് ബസ്സും എരുമേലിയിൽ സന്ധിച്ച് അവിടെനിന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് കെ.അലക്സ് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് വിനോദയാത്ര സംഘം പുറപ്പെട്ടു. റിട്ട. കോളേജ് പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രഗൽഭരായ അധ്യാപകരും, പേഴ്സണാലിറ്റി ട്രെയിനർമാരുമടങ്ങുന്ന ഒരു വിദഗ്ധ ടീമിന്റെ നേതൃത്വത്തിലാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഈ എക്സിക്യൂട്ടീവ് അംഗങ്ങളും ഓരോ സ്കൂളിലെയും മെന്റർ ടീച്ചർമാരും ആണ് പഠന- വിനോദയാത്രയ്ക്ക് നേതൃത്വം നൽകിയത്. 4 ടൂറിസ്റ്റ് ബസ്സുകളിലായി 100 കുട്ടികളും, ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളും, മെന്റർ ടീച്ചേഴ്സും ഉൾപ്പെടെയുള്ള അധ്യാപകരുമാണ് ഏകദിന പഠന-വിനോദയാത്രയിൽ പങ്കെടുത്തത്. ഗവി വനമേഖലയിലെ കാനന ഭംഗിയും, മൂഴിയാർ,പെരിയാർ തുടങ്ങിയ നദികളിൽ വൈദ്യുതി ഉല്പാദനത്തിനായി നിർമ്മിച്ചിട്ടുള്ള ഡാമുകളും, അനുബന്ധ വൈദ്യുത ഉൽപാദന സംവിധാനങ്ങളും, കൂടാതെ മലഞ്ചെരുവുകളും താഴ് വാരങ്ങളും, പുൽമേടുകളും, പാറക്കൂട്ടങ്ങളും, ചതുപ്പ് നിലങ്ങളും, നദികളും പുഴകളും അരുവികളും എല്ലാം അടങ്ങിയ പ്രകൃതിയുടെ ദൃശ്യവൈവിധ്യം ആവോളം ആസ്വദിച്ച യാത്രാസംഘം വള്ളക്കടവ് ഫോറസ്റ്റ് സ്റ്റേഷനടനുബന്ധിച്ചുള്ള ഔഷധ തോട്ടവും , സസ്യ ഉദ്യാനവും എല്ലാം സന്ദർശിക്കുകയും, പെരിയാർ ടൈഗർ റിസർവിന്റെ പ്രത്യേകതകളും, സാഹചര്യങ്ങളും, സവിശേഷതകളും എല്ലാം വിശദീകരിക്കുന്ന വീഡിയോ പ്രദർശനവും, സോഷ്യോളജിസ്റ്റ് അശ്വതി സുരേഷ് നയിച്ച പഠന ക്ലാസിലും എല്ലാം പങ്കെടുത്ത് വൈകുന്നേരത്തോടെ കൂടുതൽ പ്രകൃതിപരിജ്ഞാനവും വിനോദയാത്ര ആസ്വാദന സന്തോഷവും പങ്കുവെച്ചാണ് വിനോദയാത്ര സമാപിച്ചത്.   പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ സാമൂഹ്യ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്കൂളുകളിലെ കുട്ടികളെ ഒരുമിപ്പിച്ച് യാത്ര കൊണ്ടുപോവുക വഴി സാംസ്കാരിക വിനിമയവും , കുട്ടികളുടെ സാമൂഹിക അവബോധവും, വിശാലമായ കാഴ്ചപ്പാടുകളും ഉയർന്ന ചിന്തകളും ഒക്കെ പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യം വെച്ചിരുന്നതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.   ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ. മാത്യു കണമല, പ്രൊഫ. ബിനോയ് സി. ജോർജ്,ആർ. ധർമ്മ കീർത്തി, പി പി എം നൗഷാദ്, ഖലീൽ മുഹമ്മദ്‌, നോബി ഡോമിനിക്, അഭിലാഷ് ജോസഫ്, എലിസബത്ത് തോമസ്, പ്രിയ അഭിലാഷ്, ഫ്യൂച്ചർ സ്റ്റാർസ് മെന്റർ ടീച്ചർമാരായ സുനിൽ, രാജേഷ്, ദേവസ്യാച്ചൻ പുളിക്കൽ, അനി സെബാസ്റ്റ്യൻ, പ്രതിഭ, ലിമ കുരുവിള തുടങ്ങിയവർ പഠന-വിനോദയാത്രയ്ക്ക് നേതൃത്വം നൽകി

പ്രാദേശികം

പെൻഷൻ പരിഷകരണ കമ്മീഷൻ ഉടൻ നിയമിക്കുക

ഈരാറ്റുപേട്ട.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അവർ ആവശ്യപ്പെട്ടു പ്രസിഡന്റ്‌ ടി. എം റഷീദ് പഴയം പള്ളിൽ അധ്യ ക്ഷ ത വഹിച്ചു. പുതിയ ഭാരവാഹികൾ. പ്രസിഡന്റ്‌. ടി. എം. റഷീദ് പഴയം പള്ളിൽ. സെക്രട്ടറി സെബാസ്റ്റ്യൻ മേക്കാട്. ട്രഷറര്‍ എൻ. കെ. ജോൺ വടക്കേൽ. വൈസ് പ്രസിഡന്റ്‌ മാർ കെ. ഇ. എം. ബഷീർ. മേരിക്കുട്ടി ജോർജ്. അഷറഫ് വടക്കൊത്തിൽ. ജോയിന്റ് സെക്രട്ടറി മാർ മാത്യു ജേക്കബ്. ആലിസ് മാത്യു. ആരിഫ ബീവി. സി. ജെ. മത്തായി ചൂണ്ടി യാണിപ്പുറം. ബാബുരാജ്. ഇ. മുഹമ്മദ്‌ കുന്നപ്പള്ളി. ജെയിംസ് മാത്യു. ലുക്കോസ് വേണാടൻകെ. എം. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു

പ്രാദേശികം

ഡ്രഗ്സ്,സൈബർ ക്രൈം എസ്.എസ്.എഫ്, എസ്.പി ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു

കോട്ടയം : വർദ്ധിച്ചു വരുന്ന ലഹരി,സൈബർ അക്രമങ്ങൾക്കെതിരെ എസ്.എസ്. എഫ്, എസ്.പി ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു.   'ഡ്രഗ്സ്, സൈബർ ക്രൈം അധികാരികളേ, നിങ്ങളാണ് പ്രതി' എന്ന പ്രമെയത്തിൽ സംസ്ഥാനം മുഴുവൻ ക്യാമ്പയിൻ നടക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ യൂണിറ്റ് തലം മുതൽ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു. രാവിലെ 10 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നിന്ന് ആരംഭിച്ച പരിപാടി 11 മണിയോടെ എസ് പി ഓഫീസിൽ സമാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു . എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ ത്വാഹ യാസീൻ നുസ്രിയുടെ നേതൃത്വത്തിൽ ലഹരി, സൈബർ തുടങ്ങിയ അധാർമ്മികതകളെ ചെറുക്കുകയും നിലവിൽ നേരിടുന്ന പ്രശനങ്ങൾക്ക് പരിഹാരം ആവിശ്യപ്പെടുകയു ചെയ്ത് കൊണ്ട് ജില്ലാ എസ് പിക്ക് നിവേദനം നൽകി. എസ്.പി ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം സ്വാഗത ഭാഷണം നടത്തി.കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ കെ എസ് എം റഫീഖ് അഹ്മദ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഷാജഹാൻ സഖാഫി വിഷയാവതരണം നടത്തി. എസ് വൈ എസ് കേരള മുസ്ലിം ജമാഅത്ത് കോട്ടയം ജില്ല സെക്രട്ടറിമാരായ അലി മുസ്‌ലിയാർ, അബ്ദുൽ റഷീദ് മുസ്‌ലിയാർ നവാസ് എ ഖാദർ എസ് വൈ എസ് ജില്ലാ സെക്രട്ടറി ആരിഫ് ഇൻസാഫ് തുടങ്ങിയവർ സംബന്ധിച്ചു.എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ്‌ മദനി കൃതജ്ഞ അറിയിച്ചു.

പ്രാദേശികം

ബഹിരാകാശ വിസ്മയങ്ങളുടെ നേർക്കാഴ്ചയുമായി അരുവിത്തുറ കോളേജിൽ താരനിശ

ഈരാറ്റുപേട്ട :അരുവിത്തുറ സെൻറ് ജോർജസ് കോളേജ്, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗവും ആ സ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്ക് ആകാശ കാഴ്ചയുടെ വിസ്മയമൊരുക്കുന്നു. ഈ വരുന്ന ഫെബ്രുവരി ആറാം തീയതി 4.30 മുതൽ 9 മണി വരെയാണ് അത്യാധുനിക ടെലസ്കോപിക്ക് സംവിധാനമുപയോഗിച്ച് ശനി, ശുക്രൻ. ബുധൻ തുടങ്ങിയ ഗ്രഹങ്ങളെയും ചന്ദ്രനെയും അടുത്തുകാണാൻ അവസരം. ഒരു സ്കൂളിൽ നിന്നും 5 മുതൽ 10 വരെ കുട്ടികൾക്കാണ് അവസരം. അത്യപൂർവ്വമായതും എന്നാൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഗ്രഹങ്ങളുടെ നേർരേഖയിൽ ഉള്ള വരവിനോടനുബന്ധിച്ചാണ് ഈ സ്കൈ വാച്ചിങ്ങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ടെലസ് കോപ് നിർമ്മാണവർക്ക്ഷോപ്പും, ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള മൾട്ടിമീഡിയ പ്രസൻ്റേഷനും ഉണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക. Ph.8547104938.