പ്രാദേശികം

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നാളെ

പൂഞ്ഞാർ .ഗ്രാമ പഞ്ചായത്ത് 3 കോടി രൂപ മുടക്കി നിർമ്മിച്ചിട്ടുള്ള പുതിയ ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നാളെ രാവിലെ 10ന് നിർവ്വഹിക്കും. എം.എൽ.എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ അധ്യക്ഷത വഹിക്കുംആന്റോ ആന്റണി എം.പി.മുഖ്യ പ്രഭാഷണം നടത്തും.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ സ്വാഗതം പറയും.ജില്ലാ പഞ്ചായത്ത് മെമ്പന്മാരായ പി.ആർ അനപമ, ജോൺ ജോർജ്, ക്ഷേമകാര്യ സമിതി ചെയർമാൻ മോഹനൻ നായർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറന്മരായ രമാ മോ ഹ നൻ, അജിത് കുമാർ, മിനി സാവിയോ വിവിധ കക്ഷി നേതാക്കളായ സിജു, ഇ.കെ.മുജീബ്, അഡ്വ സാജൻ കുന്നത്ത്, എബി ലുക്കോസ് എന്നിവർ പ്രസംഗിക്കും.