വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ടയിൽ അപകടത്തിൽ അച്ഛനും മകനും പരിക്ക്

ഈരാറ്റുപേട്ട - പിക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിനും മകനും പരിക്കേറ്റു. പ്ലാശനാൽ സ്വദേശികളായ മനോജ് ( 50) മകൻ അശ്വിൻ ( 20 ) എന്നിവർക്കാണ് പരിക്കേറ്റത്. 10 മണിയോടെ ഈരാറ്റുപേട്ട വടക്കേക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു. പരിക്കേറ്റ ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശികം

സംസ്ഥാനതല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ കേരള ടീമിലേക്ക് യോഗ്യത നേടിയ റിഫ ഫാത്തിമയും വനിതാ ഡോഡ്ജ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ കേരള ടീമിലേക്ക് യോഗ്യത നേടിയ കാഞ്ചന മോളും.

സംസ്ഥാനതല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ മിനി വിഭാഗത്തിൽ കേരള ടീമിലേക്ക് യോഗ്യത നേടിയ റിഫ ഫാത്തിമയും വനിതാ ഡോഡ്ജ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ കേരള ടീമിലേക്ക് യോഗ്യത നേടിയ കാഞ്ചന മോളും.ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് റിഫ. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ് കാഞ്ചന.ഇരുവരേയും സ്‌കൂൾ പി.ടി.എയും സ്റ്റാഫും മാനേജ്‌മെന്റും അഭിനന്ദിച്ചു

പ്രാദേശികം

അരുവിത്തുറ വോളി ഫൈനൽ അവേശത്തിൽ

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നവരുന്ന ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇനി ഫൈനൽ പോരാട്ടങ്ങൾ. വ്യാഴച്ച നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളേജിനെ പരാജയപ്പെടുത്തി അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജും എസ്എൻജി ചേളന്നൂർ കോളേജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും പുരുഷ വിഭാഗം ഫൈനലിൽ എത്തി .വനിതാ വിഭാഗത്തിൽ പാല അൽഫോൻസാ കോളജിനെ പരാജയപ്പെടുത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ആലുവ സെൻറ് സേവ്യേഴ്സ്സ് കോളജിനെ പരാജയപ്പെടുത്തി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും ഫൈനലിൽ എത്തി. തിങ്കളാഴ്ച്ച നടക്കുന്ന ഫൈനലിലെ വനിതാ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് അരയത്തിനാൽ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും ഇരാറ്റുപേട്ട നഗരസഭാദ്ധ്യക്ഷ സുഹ്റാ അബ്ദുൾ ഖാദർ സമ്മാനിക്കും. പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും അൻ്റൊ അൻ്റണി എം പി  സമ്മാനിക്കും. ചടങ്ങുകളിൽ കേരളാ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്കട്ടറി മായാ ദേവി എസ്സ് , കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ സംസാരിക്കും.  

പ്രാദേശികം

ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുനരുദ്ധാരണ ഉൽഘാടനവും നവീകരിച്ച തുമ്പൂർമുഴിയുടെ ഉൽഘാടനവും ബഹു. നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. ആരോഗ്യ കാര്യം ചെയർപേഴ്സൺ ഷെഫ്ന ആമീൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ adv. മുഹമ്മദ്‌ ഇല്യാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.ക്ഷേമ കാര്യം ചെയർമാൻ പി എം അബ്ദുൽ ഖാദർ,വാർഡ് കൗൺസിലർ നൗഫിയ ഇസ്മായിൽ സ്വാഗതം ആശംസിച്ചു. നഗരസഭ സെക്രട്ടറി ജോബിൻ ജോൺ പദ്ധതി വിശദീകരണം നൽകി. വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ, ഹെൽത്ത്‌ സൂപ്പർവൈസർ രാജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.JHI അനീസ,ജോഷി താന്നിക്കൽ,ഹരിതകർമ സേന അംഗങ്ങൾ, സംസ്കരണ പ്ലാന്റ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.മാലിന്യ നിർമാർജന രംഗത്ത് നഗരസഭ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്നതാണെന്നും ആറുകളും തോടുകളും പൊതു സ്ഥലങ്ങളും മലിനമാക്കുന്നവർക്ക് എതിരെ പിഴ ഉൾപ്പടെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന് മുഴുവൻ ജനങ്ങളുടെയും സഹായ സഹകരണം ഉണ്ടാവണമെന്നും നഗരസഭ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ശിശുവികസന പദ്ധതി ഓഫീസും ചേര്‍ന്ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ശിശുവികസന പദ്ധതി ഓഫീസും ചേര്‍ന്ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. അരുവിത്തുറ പള്ളി ജംഗ്ഷനില്‍ നിന്നും റാലി ആയി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ എത്തി സമാപിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മറിയാമ്മ ഫെര്‍ണ്ണാണ്ടസ് റാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശ്രീ. കുര്യന്‍ നെല്ലുവേലില്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മേഴ്സിമാത്യൂ, ഓമന ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, മിനി സാവിയോ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു അംഗന്‍വാടി ജീവനക്കാരുടെ വിവിധ കലാ പരിപാടികളും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. അംഗന്‍വാടി ജീവനക്കാരുടെ വിവിധ കലാ പരിപാടികളും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.   .

പ്രാദേശികം

കേരള സ്‌റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസ്സോസിയേഷൻ വാർഷിക സമ്മേളനം നടത്തി

ഈരാറ്റുപേട്ട - കേരള സ്‌റ്റേറ്റ് ബാർബർ -ബ്യൂട്ടി ഷ്യൻൻസ് മീനച്ചിൽ താലൂക്ക് അമ്പത്തിആറാം വാർഷിക സമ്മേളനം നടത്തി. സംസ്ഥാനവൈസ് പ്രസിഡൻ്റ് കെ രവീന്ദ്രദാസ് ഉത്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡൻ്റ് എം.സി. തങ്കമണി അദ്ധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡൻൻ്റ് കെ.ജി.സജീവ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി കെ.ആർ. സാബുജി, ഷിബു, പി. കെ.സുരേന്ദ്രൻ, ' റ്റി.എൻ ശങ്കരൻ,ജിജോ, അശോകൻ, എന്നിവർ സംസാരിച്ചു.   ജോ:സെക്രട്ടമാർ- കെ.എൻ. സതീഷൻ, കെ.സി.ബിനോയി. ഖജാൻജി - എൻ. എൻ. ജയ്മോൻ, രക്ഷാധികാരി എം. ആർ തങ്കമണി എന്നിവരെ തിരെഞ്ഞെടുത്തു ഡിസംബർ 29-ന് പാലായിൽ വച്ച് ജില്ലാ സമ്മേളനം നടക്കും എന്ന് ഭാരവാഹികൾ പറഞ്ഞു പ്രസിഡൻ്റ് - കെ. ആർഷിബു, സെക്രട്ടറി പി.ബി. അശോകൻ, വൈസ് പ്രസിഡൻ്റ് മാർ- കെ.എൻ. നാരായണൻ, എസ്.എ.താഹാ  

പ്രാദേശികം

അരുവിത്തുറ വോളിയിൽ സെമി ഫൈനൽ പോരാട്ടങ്ങൾ

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് സ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന അരുവിത്തുറ വോളിയിൽ  പുരുഷ വനിതാ വിഭാഗങ്ങളിൽസെമിഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു.പുരുഷ വിഭാഗം ഒന്നാം സെമിയിൽ എസ് എൻ കോളേജ് ചേളന്നൂർ എസ് എച്ച് കോളേജ് തേവര എന്നീ മത്സരത്തിലെ വിജയികളും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിയിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് അരുവിത്തുറ സെൻറ് ജോർജസ്സ് കോളേജിനെ നേരിടും.  വനിതാ വിഭാഗം ഒന്നാം സെമിയിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജും പാല അൽഫോൻസാ കോളേജും മത്സരിക്കും. രണ്ടാം സെമിയിൽ ചങ്ങനാശ്ശേരി അസംഷൻ  കോളേജും ആലുവാ സെന്റ് സേവ്യേഴ്സ് കോളേജുമായി  ഏറ്റുമുട്ടും. ഫൈനൽ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും.

പ്രാദേശികം

യു.ഡി.വൈ.എഫ് സംസ്ഥാന നേതാക്കളെ ജയിലിലടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ട മുനിസിപ്പൽ യു.ഡി.വൈ.എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ഈരാറ്റുപേട്ട- മാഫിയ സർക്കാർ - ക്രിമിനൽ പോലീസ് കൂട്ടുകെട്ടിനെതിരെ ജനാധിപത്യ രീതിയിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് - യൂത്ത് ലീഗ് യുവജന നേതാക്കളെ കള്ളക്കേസുകൾ ചുമത്തി ജയിലിടച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഈരാറ്റുപേട്ടയിൽUDYF നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ലീഗ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഒരിക്കൽ നഗറിൽ സമാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ സമാപന യോഗം ഉൽഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഡ്വ.വി.പി. നാസർ, നേതാക്കളായ യഹിയ സലിം , ഷിയാസ് സി.സി എം, അമീൻപിട്ടയിൽ , അഡ്വ അഭിരാം ബാബു, നിസാമുദ്ദിൻ , അബ്സാർ മുരിക്കോലി, റാസി പുഴക്കര , ലത്തീഫ് കെ.എച്ച്, മുനിർ ഹുദ നേതൃത്വം നൽകി.