വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട നഗരോത്സവം ഡിസംബർ 31 ന് തുടങ്ങും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരോത്സവം ഡിസം 31 മുതൽ ജനുവരി 7 വരെ ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഫ്ലവർഷോ, ഫുഡ് ഫെസ്റ്റ്, വ്യാപാര വാണിജ്യ സ്റ്റാളുകൾ, അമ്യൂസ്മെൻ്റ്, കലാപരിപാടികൾ എന്നിവയെല്ലാം നഗരോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.   ഡിസം 31 ന് രാത്രി 7 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മുൻ നഗരസഭാ ചെയർമാൻ വി എം സിറാജ് യോഗത്തിൽ അധ്യക്ഷത വഹിക്കും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യപ്രഭാഷണം നിർവഹിക്കും. അമ്യൂസ്മെൻ്റ് പാർക്ക്  നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസർ ഉദ്ഘാടനം ചെയ്യും. സൺറൈസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ ഹഫീസ് റഹ്മാൻ മുഖ്യാതിഥിയായിരിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ ഫാത്തിമ അൻസാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ എം എ ഖാദർ, നഗരസഭാ പ്രതിപക്ഷ നേതാവ് സവാദ് ഇഞ്ചക്കാട്ടിൽ, വാർഡ്കൗൺസിലർ കെ ഇ റാഷിദ് എന്നിവർ ആശംസകളർപ്പിക്കും. ജന.കൺവീനർ അഡ്വ സുഹൈൽ ഖാൻ സ്വാഗതവും കൺവീനർ പി പി എം നൗഷാദ് നന്ദിയും പറയും. തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിൻ്റെ ഗാനമേള അരങ്ങേറും. ജനുവരി 1 ന് വൈകുന്നേരം 7 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ഇൻകം ടാക്സ് കമ്മീഷണർ ജ്യോതിസ് മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. വൈകുന്നേരം 8 ന് കൈരളി പട്ടുറുമാൽ ടീമിൻ്റെ മാപ്പിള ഗാനമേള അരങ്ങേറും. ജനുവരി 2 ന് നടക്കുന്ന ബിസിനസ് സമ്മിറ്റിൽ മേഖലയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കും. രാത്രി 8 ന് സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ തൃശൂർ പാട്ടുകുടുംബത്തിൻ്റെ സംഗീത സന്ധ്യ. മൂന്നാം തീയതി നടക്കുന്ന സാഹിത്യ സമ്മേളനം പ്രശസ്ത നിരൂപകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യും. സിനിമാതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 ന് ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന മെഗാ കോമഡി ഷോ . നാലാം തിയതി നടക്കുന്ന മിഡിയ സെമിനാറിൽ സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 8 ന് റൈഹാന മുത്തു മ്യൂസിക് ബാൻഡ് ഒരുക്കുന്ന സംഗീത സൽക്കാരം. 5 ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വ ടി പി എം ഇബ്രാഹിം ഖാൻ ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് വൈറൽ ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യ. 6 ന് നടക്കുന്ന വനിതാ സമ്മേളനത്തിൽ മേഖലയിലെ വനിതാ ജനപ്രതിനിധികൾ പങ്കെടുക്കും. രാത്രി 8 ന് ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള. 7 ന് നടക്കുന്ന സമാപന സമ്മേളനം ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്യും.

പ്രാദേശികം

ഇസ്‌ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ് ജനുവരി 3 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട : കോ ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് സ്കൂൾസിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇൻ്റർ ഇസ്‌ലാമിക് സ്കൂൾ ആർട്സ് ഫെസ്റ്റ്, സുലൂക് '26 എന്ന പേരിൽ 2026 ജനുവരി 3 ശനിയാഴ്ച ഈരാറ്റുപേട്ടയിൽ നടക്കും. നടക്കൽ ഫൗസിയ ഓഡിറ്റോറിയം, തൻമിയ ഇസ്‌ലാമിക് സ്കൂൾ എന്നിവിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ നാല് സ്റ്റേജുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജൂനിയർ, സീനിയർ കാറ്റഗറികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി 3 ശനിയാഴ്ച രാവിലെ 9 മണിക്ക് ജനറൽ കൺവീനർ പി.എസ് അബ്ദുൽ കരീം പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തൻമിയ ഇസ്‌ലാമിക് സ്കൂൾ ഈരാറ്റുപേട്ട, ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയ വണ്ടിപ്പെരിയാർ, അസ്സാഫ് അൽ മദ്രസത്തുൽ ഇസ്‌ലാമിയാ ഇടക്കുന്നം എന്നീ സ്ഥാപനങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ എഴുത്തുകാരനും ഗാനരചയിതാവും സൂഫീ ഗായകനുമായ ജാബിർ സുലൈം മുഖ്യാതിഥിയാകും. തമീം ത്വാഹ ഹസനി, എം.കെ കബീർ, അബ്ദുല്ല സേട്ട്, ഹഫീസ് ഇടക്കുന്നം എന്നിവർ പങ്കെടുക്കും. പി.എസ് അബ്ദുൽ കരീം അധ്യക്ഷത വഹിക്കും. യാസിർ പി. ഇബ്രാഹിം സ്വാഗതവും നദീം ബിൻ കരീം നന്ദിയും പറയും.  

പ്രാദേശികം

ഈരാറ്റുപേട്ട യു.ഡി.എഫിൽ ധാരണയായി അഡ്വ. വി.പി. നാസർ ചെയർമാനാകും ഫാത്തിമ അൻസർ വൈസ് ചെയർപേഴ്സൻ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ അഡ്വ. വി.പി. നാസർ ചെയർമാനാകും. അധ്യക്ഷ പദവിയെ ചൊല്ലിയുണ്ടായിരുന്ന തർക്കം ഇന്നലെ നടന്ന മുസ്‌‍ലിം ലീഗ്- കോൺഗ്രസ് ചർച്ചയിൽ പരിഹരിച്ചു. അവസാനത്തെ 15 മാസം കോൺഗ്രസിന് ചെയർമാൻ പദവി കൈമാറാമെന്നാണ് ധാരണയായിട്ടുള്ളത്. ആദ്യത്തെ രണ്ടര വർഷമാണ് അഡ്വ. വി.പി. നാസറിന്റെ കാലാവധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും മുസ്‍ലിം ലീഗിന്റെ നിശ്ചിത സമയം പൂർത്തിയാവുന്നത് വരെ നാസർ തന്നെ തുടരാനാണ് സാധ്യത.  ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്ക് നഗരസഭാ കൌൺസിൽ ഹാളിൽ നടക്കും. അതേ സമയം, ചെയർമാൻ സ്ഥാനത്ത് മാറ്റം വരുന്ന പക്ഷം വൈസ് ചെയർപേഴ്സൻ സ്ഥാനം നൽകണമെന്ന് വെൽഫെയർ പാർട്ടിയും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.  ഉച്ചക്കു ശേഷം നടക്കുന്ന വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഫാത്തിമ അൻസർ യു.ഡി.എഫിന്റെ സ്ഥാനാർഥിയാകും.     

പ്രാദേശികം

എം.ജി.എച്ച്.എസ്.എസിൽ വിളവെടുപ്പ് നടത്തി

ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ്‌ എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സപ്തദിന ക്യാമ്പിനായുള്ള വിഭവസമാഹാരണാർത്ഥം   സ്കൂൾ അങ്കണത്തിലെ വൃക്ഷങ്ങളിൽ നിന്നും പച്ചക്കറി തൈകളിൽ നിന്നും വിളവെടുപ്പ് നടത്തി. പ്രിൻസിപ്പൽ താഹിറ പി പ്പിയുടെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പിൽ എം ഇ റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ്  എൻ എസ്‌ എസ്‌ യൂണിറ്റ് കോഡിനേറ്റർ റംലത്ത് ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

പനച്ചികപ്പാറയിൽ വൻ എം ഡി എം എ വേട്ട.

പൂഞ്ഞാർ ; പനച്ചികപ്പാറയിൽ വൻ എം ഡി എം എ വേട്ട..പിടിച്ചെടുത്തത് 100 ഗ്രാമിൽ കൂടുതൽ എം ഡി എം എ. 3 പേര് പിടിയിൽ പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത്  വിമൽ രാജ്,  നടക്കൽ മണിമലകുന്നേൽ ജീമോൻ എം എസ്, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവർ ആണ് പിടിയിൽ ആയത്. ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ടുവന്നതാണ്.. ഡാൻസഫ് സംഘമാണ് പിടികൂടിയത്.. വിമലിനെ നേരത്തെ യും എം ഡി എം എ കൈവശം വച്ചതിനു പിടികൂടിയിട്ടുണ്ട്.നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ക്രിസ്മസ് ആഘോഷം ബോൺ നത്താലെ 2025.

ഈരാറ്റുപേട്ട :ക്രിസ്മസിന്റെ വരവ് അറിയിച്ച് അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ബോൺ നത്താലെ -2025 ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു.വർണ്ണശബളമായ ക്രിസ്മസ്കരോളോടെ ആരംഭിച്ച ആഘോഷങ്ങളിൽ ക്രിസ്മസ് പാപ്പാ മത്സരം ക്രിസ്മസ് കരോൾ ഗാന മത്സരം കുട്ടികളുടെ വിവിധ കലാപരിപാടികൾ ,ഡിജെ തുടങ്ങിയ പരിപാടികൾ കോർത്തിണക്കിയിരുന്നു. ചടങ്ങിൽ കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ ബിജുകുന്നയ്ക്കാട്ട്,വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.

പ്രാദേശികം

മണലാരണ്യത്തിന് മധ്യേ ബത് ലഹേം ഒരുക്കി അരുവിത്തുറ കോളജിന്റെ പുൽക്കൂട് .

അരുവിത്തുറ: ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെ മണലാരണ്യത്തിനു മധ്യേ ബത് ലഹേംനഗരവും പുൽക്കൂടും ഒരുക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജിന്റെ പുൽക്കൂട് വ്യത്യസ്തമാകുന്നു. പുൽക്കൂടുകളിൽ സാധാരണയായി കണ്ടുവരുന്ന പച്ചപ്പിന്റെ അതിപ്രസരമില്ലാതെയാണ് പുൽക്കൂട് ഒരുക്കിയിരിക്കുന്നത്. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന കഥാപരിസ രത്തെ സർഗ്ഗാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് പുൽക്കൂടിൻ്റെ ശിൽപിമാരായ ഷിധിൻ ജോസഫ്, ബെൻജിത്ത് സേവ്യർ, ചാക്കോച്ചൻ, ഉണ്ണി റ്റോമിൻ,ജയ്മോൻ ജോസഫ്, അൻഡ്രൂസ് തോമസ്, അൻ്റൊ ജോസഫ്, ലിജോ ജോർജ് എന്നിവർ . പുൽക്കൂടിനെ വിദ്യാർത്ഥികളും അവേശത്തോടെ ഏറ്റെടുത്തു. പുൽക്കൂട് പൂർത്തിയായതോടെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന സെൻറ് ജോർജ് കോളജിന്റെ ക്രിസ്മസ് ആഘോഷങ്ങൾക്കും തുടക്കമായി. ആഘോഷങ്ങൾ ഔദ്യോഗികമായി കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു. ചൊവ്വാഴ്ച്ച വിദ്യാർത്ഥികൾക്കായി വിപുലമായ ക്രിസ്മസ് ആഘോഷങ്ങളാണ് ക്യാമ്പസിൽ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രാദേശികം

ബഡ്സ് കായിക മേള: ഈരാറ്റുപേട്ട പ്രതീക്ഷ ബി.ആർ.സിക്ക് സെക്കന്റ് ഓവറോൾ

ഈരാറ്റുപേട്ട: ഉഴവൂർ സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത് ബഡ്സ് കായിക മേളയിൽ (ബഡ്സ് ഒളിംമ്പിയ 2.0) ഈരാറ്റുപേട്ട നഗരസഭ പ്രതീക്ഷാ ബി.ആർ.സിക്ക്(ബഡ്സ് സ്കൂൾ) സെക്കന്റ് ഓവറോൾ.  ജില്ലയിലെ വിവിധ ബഡ്സ് സ്ഥാപനങ്ങളിൽ നിന്നായി 250 ഓളം കുട്ടികൾ പങ്കെടുത്ത മേളയിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പും, 60 പോയിന്റും നേടിയാണ് രണ്ടാം സ്ഥാനക്കാരായത്..