ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സപ്തദിന ക്യാമ്പിനായുള്ള വിഭവസമാഹാരണാർത്ഥം സ്കൂൾ അങ്കണത്തിലെ വൃക്ഷങ്ങളിൽ നിന്നും പച്ചക്കറി തൈകളിൽ നിന്നും വിളവെടുപ്പ് നടത്തി. പ്രിൻസിപ്പൽ താഹിറ പി പ്പിയുടെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പിൽ എം ഇ റ്റി ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് എൻ എസ് എസ് യൂണിറ്റ് കോഡിനേറ്റർ റംലത്ത് ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.









